Thursday, June 28, 2012

ഉന്നം- വേണ്ട പോലെ പ്രയോഗിച്ചില്ല .

അപൂര്‍വ രാഗം, വയലിന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഉന്നം. ഹിന്ദി സിനിമ "Jhony Gaddar" പരിഭാഷപ്പെടുത്തിയതാണ് ഈ സിനിമ. കര്‍ണാടകയില്‍ വച്ച് പോലീസ് ഓഫീസറായ ബാല കൃഷ്ണ (ശ്രീനിവാസന്‍ ) ഹെറോയിന്‍ പിടിച്ചെടുക്കുന്നു. അത് വിറ്റു കാശാക്കാം എന്ന ഉദ്ദേശ്യത്തില്‍ പഴയ കൂട്ടുകാരനായ സണ്ണിയെ (ലാല്‍ ) വിളിക്കുന്നു. ഭാര്യയുടെ മരണ ശേഷം ഏകാന്തനായി കഴിയുന്ന സണ്ണി കള്ള കടത്തും മറ്റ് പരിപാടികളും ഉപേക്ഷിച്ചിരിക്കുന്ന സമയത്താണ് ഈ വിളി വരുന്നത്. ഒന്നാലോചിച്ചപ്പോള്‍ തന്‍റെ കൂടെയുള്ളവര്‍ക്കും കൂടി രക്ഷപ്പെടാന്‍ ഇത് ചിലപ്പോള്‍ സഹായകമായേക്കാം എന്ന് കരുതി കൊണ്ട് ,ഇത് വില്‍ക്കാനുള്ള ദൌത്യം ഏറ്റെടുക്കുന്നു. കൂടെ കൂട്ടാളികളായുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അസിഫ് അലി, നെടുമുടി വേണു, പ്രശാന്ത് നാരായണന്‍ എന്നിവരും കൂടുന്നു. തുടര്‍ന്ന് അങ്ങോട്ട്‌ നടക്കുന്ന ചില അവിചാരിതമായ സംഭവ വികാസങ്ങളിലൂടെ സസ്പെന്‍സ് നില നിര്‍ത്താതെ , വില്ലനെ നമുക്ക് ആദ്യമേ തന്നെ പരിചയപ്പെടുത്തി കൊണ്ട് കഥ പറയുന്ന രീതിയാണ് സിനിമക്കുള്ളത്. 

അസിഫ് അലി അഭിനയത്തില്‍ വേണ്ട മികവു പുലര്‍ത്തിയില്ല. അതെ സമയം ടോമി എന്ന കഥാപാത്രവുമായി വന്ന പ്രശാന്ത്‌ നാരായന്‍ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ആദ്യം കാണുമ്പോള്‍ മോശം അഭിനയം എന്ന് തോന്നി പോകുമെങ്കിലും , പിന്നീടങ്ങോട്ടുള്ള രംഗങ്ങളില്‍ പ്രശാന്ത്‌ തന്‍റെ വേഷം സിനിമയില്‍ അര്‍ത്ഥവത്താക്കി. ബാക്കിയുള്ള നടീ നടന്മാരും നീതി പുലര്‍ത്തി. 

മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുത്ത ഒരു സിനിമ ചെയ്യുമ്പോള്‍ സംവിധായകന്‍ തന്റേതായ രീതിയില്‍ ഒരു പുതുമയും ഈ സിനിമയില്‍ കൊണ്ട് വന്നില്ല എന്നത് സിനിമയ്ക്കു ചില പോരായ്മകള്‍ സൃഷ്ടിച്ചു. ക്ലൈമാക്സ്‌ പെട്ടെന്ന് എന്തൊക്കെയോ കാണിച്ചു കൊണ്ട് അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമ ഒന്ന് കൂടി മികവുറ്റ താക്കാമായിരുന്നു 

ആകെ മൊത്തം ടോട്ടല്‍ = വലിയ കുഴപ്പമില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു സസ്പെന്‍സ് ക്രൈം ത്രില്ലര്‍. കണ്ടത് കൊണ്ട്, വേണ്ടായിരുന്നു എന്ന തോന്നല്‍ വരില്ല. 


*വിധി മാര്‍ക്ക്‌ = 5 10 

-pravin-

1 comment:

  1. കണ്ടിരിക്കാന്‍ ബുദ്ധിമുട്ടി,സിബിമലയില്‍ ഇപ്പോഴും ആ മലയില്‍ തന്നെ ഏതുതരം സിനിമ എടുത്താലും അതില്‍ കുടുംബം,പ്രണയം ,കരച്ചില്‍ അങ്ങനെ സ്ഥിരം സാധനങ്ങള്‍ ത്രില്ലര്‍ ആണെങ്കില്‍ അത് ത്രില്ലര്‍ ഇത് ഹോ നല്ല ഉന്നമില്ലാത്തത് കൊണ്ട് ഞാന്‍ ചത്തില്ല ഈ ഉന്നതിനു 2/10.

    ReplyDelete