Friday, June 29, 2012

ആത്മകഥ കേള്‍ക്കാത്തവരുണ്ടോ ?


പ്രേംലാല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ആത്മകഥ. ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ എത്ര പേര്‍ കണ്ടിട്ടുണ്ട് എന്നറിയില്ല. കാഴ്ചയില്ലാത്തവന്റെ കഥ പലപ്പോഴും സിനിമകളില്‍ ചെറുതും വലുതും കഥാപാത്രങ്ങളില്‍ വന്നു പോയിട്ടുണ്ടെങ്കിലും, ഈ സിനിമയില്‍ കാഴ്ചയില്ലാത്തവന്റെ കഥ പറയുന്നത് വളരെ വ്യത്യസ്തമായാണ്. 
കഥയിലെ നായകന് ചെറുപ്പത്തില്‍ ഒരു ദിവസം പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നു. തുടര്‍ന്നുള്ള കഷ്ടപ്പാടുകളില്‍ നിന്നെല്ലാം അതിജീവിക്കുന്ന നായകന് ജീവിതത്തെ വളരെ ഉള്‍ക്കാഴ്ചയോടു കൂടി കാണുന്നു. അങ്ങനെയുള്ള തന്‍റെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെണ്‍കുട്ടി കടന്നു വരുമ്പോള്‍, അവളെ തന്നെ വിവാഹം കഴിക്കാന്‍ നായകന് തയ്യാറാകുന്നു. അധികം താമസിയാതെ അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറക്കുന്നു, ഇടക്കൊരു ദിവസം ഒരു ആക്സിഡന്റില്‍ ഭാര്യ മരിക്കുന്നതോട് കൂടെ വീണ്ടും അയാള്‍ തകരുന്നുവെങ്കിലും അതിനെയെല്ലാം അയാള്‍ അതിജീവിക്കുന്നു. മകള്‍ക്ക് വേണ്ടിയുള്ള തന്‍റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായി തോന്നി തുടങ്ങുന്ന സമയത്ത് അയാളെ ദൈവം വീണ്ടും പരീക്ഷിക്കുന്നു. കഥ മുഴുവനും ഞാന്‍ പറയുന്നില്ല. നിങ്ങള്‍ കണ്ടു നോക്കൂ..

കാഴ്ചയില്ലാത്തവൻ  ഉള്‍ക്കാഴ്ച കൊണ്ട് ജീവിതത്തെ കാണുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുമ്പോള്‍  കാഴ്ചയുള്ള നമ്മളെ പോലുള്ളവര്‍ ജീവിതത്തില്‍ കൊച്ചു കൊച്ചു പ്രശ്നങ്ങള്‍ വരുമ്പോള്‍ പതറി പോകുന്നത് എന്തിനു എന്ന ഒരു ബൃഹത്തായ ചിന്തയടങ്ങുന്ന ചോദ്യം നമ്മുടെ മനസ്സില്‍ സൃഷ്ട്ടിച്ചെടുക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം. 




ശ്രീനിവാസന്‍ എന്ന നടനെ മലയാള സിനിമയിലേക്ക് പുതിയൊരു മുഖത്തോടെ അവതരിപ്പിക്കുക വഴി, ആ നടന്റെ ആരും തിരിച്ചറിയാതിരുന്ന കൂടുതല്‍ അഭിനയസാധ്യതകളെ കൂടി പ്രേംലാല്‍ നല്ല രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു.



ആകെ മൊത്തം ടോട്ടല്‍ - വളരെ നല്ല കലാമൂല്യമുള്ള സിനിമ. 

*വിധി മാര്‍ക്ക് = 7/10 

-pravin-

2 comments:

  1. കാഴ്ചയെന്ന അനുഗ്രഹത്തെ ശരിക്കും പറഞ്ഞ സിനിമയായിരുന്നു അത്.....
    നമ്മള്‍ കാണുന്ന ഈ വെളിച്ചവും പച്ചപ്പും ഒരുനാള്‍ പൊടുന്നനെ നഷ്ടപ്പെടുക എന്ന് പറയുമ്പോള്‍...

    എന്റെ ഉള്ളുലച്ചു സത്യം പറഞ്ഞാല്‍ ഈ സിനിമ..
    ഒന്ന്കൂടി തീക്ഷ്ണമായി കഥ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി...

    ചില ഡയലോഗുകള്‍ അകങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു ഇപ്പോഴും...

    എന്ത്‌കൊണ്ടാണെന്നറിയില്ല സിനിമ ശ്രദ്ധിക്കപ്പെട്ടില്ല...

    ReplyDelete
  2. വളരെ ആത്മാര്‍ഥമായ ഒരു ശ്രമം ആണ് പ്രേം ലാലിന്റെ ആത്മകഥ.
    സീനുകള്‍ ഇപ്പോഴും മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട് .
    പ്രത്യേകിച്ച് " ഇനി കണ്ണടയ്ക്കണ്ട അച്ഛാ, ഇരുട്ട് വന്നു " എന്ന വാചകം

    ReplyDelete