Friday, June 29, 2012

ഔട്ട്‌ സൈഡര്‍- ഔട്ട്‌ ആകേണ്ട സിനിമയായിരുന്നോ ?


ആത്മകഥ എന്ന സിനിമയ്ക്കു ശേഷം പ്രേംലാല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഔട്ട്‌ സൈഡര്‍. ശ്രീനിവാസന്‍ തന്നെയാണ് ഇതിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ കഥയെ കുറിച്ച്, മോശവും അതെ സമയം വളരെ നല്ലൊരു അഭിപ്രായവും പറയാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് എനിക്ക്. എങ്കിലും എന്‍റെ അഭിപ്രായം ഞാന്‍ പങ്കു വക്കുന്നു. 


സിനിമയുടെ ആദ്യ ഭാഗത്തുള്ള ഒരു ഗാനം വളരെ ഇഷ്ട്ടപ്പെട്ടു പോകും. വല്ലാത്തൊരു നിഷ്കളങ്കതയും , ഓര്‍മകളുടെ വേദനയും അടക്കം ചെയ്ത ഒരു നല്ല ഗാനമാണ് "മിഴിയിണകളില്‍ ..".എന്ന് തുടങ്ങുന്ന ജയചന്ദ്രന്‍ പാടിയ ഗാനം. 



ശിവന്‍കുട്ടി എന്ന കഥാപാത്രം വളരെ നല്ല രീതിയില്‍ തന്നെ ശ്രീനിവാസന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ക്ലൈമാക്സ്‌ രംഗത്തില്‍ വില്ലനോട് ശിവന്‍ കുട്ടി പറയുന്ന ഡയലോഗ് വളരെ ശക്തമായി തന്നെ മറ്റൊരു സിനിമയിലും പറയാത്ത രീതിയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത് എന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. അത്രക്കും ത്രില്‍ ആയിപ്പോയ ഒരു രംഗം തന്നെയായിരുന്നു അത്. എടുത്തു പറയേണ്ട മറ്റൊന്ന് തമിഴ് നടന്‍ പശുപതിയുടെ വില്ലന്‍ വേഷമാണ്. സിനിമയിലുടനീളം പശുപതി തന്‍റെ വേഷം കരുത്തുറ്റതായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ , ഈ സിനിമയിലെ എല്ലാ നടീ നടന്മാരും അവരവര്‍ ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു എന്ന് തന്നെ പറയാം. 




കഥാഗതി മുഴുവന്‍ വില്ലനെ കേന്ദ്രീകരിച്ചാണ് പോകുന്നത്. വില്ലന് സിനിമയില്‍ അമിതപ്രാധാന്യം കൊടുത്തുവോ എന്നൊരു സംശയം ഇടയ്ക്കു തോന്നി പോകും. ചില രംഗങ്ങള്‍ കാണുമ്പോള്‍ , ഇങ്ങനെ ആര്‍ക്കും തളക്കാന്‍ സാധിക്കാത്ത മദം പൊട്ടിയ ഒരു വില്ലന്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്നും തോന്നി പോകും. ഇങ്ങനെ അല്ലറ ചില്ലറ പൊരുത്തക്കേടുകള്‍ ഒഴിവാക്കിയാല്‍ ഒരു നല്ല സിനിമയ്ക്കു വേണ്ട എല്ലാ നിലവാരവും ഈ സിനിമയ്ക്കു ഉണ്ടെന്നു പറയാം. 



എഴുത്തുകാരനായും , സംവിധായകനുമായും തന്‍റെ കഴിവ് വെറും രണ്ടു സിനിമകളില്‍ കൂടി തെളിയിച്ചിരിക്കുകയാണ് പ്രേംലാല്‍. .



ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാന്‍ പറ്റിയ വലിയ കുഴപ്പമില്ലാത്ത ഒരു സിനിമ. 

*വിചാരണ  മാര്‍ക്ക്‌ = 6/10 

-pravin-

1 comment:

  1. പ്രേംലാല്‍ സ്വന്തം നാട്ടുകാരനാണ് അവിടെയും ഷൂട്ട്‌ ചെയ്തിട്ടുണ്ട് ഔട്ട്‌ സൈഡര്‍.ഈ സിനിമയില്‍ എടുത്തു പറയേണ്ട കാര്യം നടന്‍ പശുപതിയുടെ അഭിനയം തന്നെയാണ് നൂറില്‍ നൂറു മാര്‍ക്ക്‌ ,പശ്ചാത്തല സംഗീതം ഇംഗ്ലീഷ് മൂവി അണ്‍സ്റ്റോപ്പബിള്‍സിനെ ഓര്‍മിപ്പിച്ചു . കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുങ്കില്‍ പടം ഒരു പാടു നന്നായേനെ അത് ചിത്രികരണം,കഥാഗതി ,പരസ്യം പക്ഷെ മൊത്തത്തില്‍ നോക്കിയാല്‍ ഒരു കൊച്ചു സിനിമ മോശമായില്ല 6/10.

    ReplyDelete