Saturday, July 7, 2012

3 idiots & നന്ബന്‍


രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത് 2009 ഇല്‍ റിലീസ് ആയ സിനിമയാണ് "3 Idiots" .ഇതേ സിനിമ തന്നെയാണ് 2012 ഇല്‍ സംവിധായകന്‍ ശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ തമിഴില്‍ "നന്ബന്‍ " എന്ന പേരില്‍ റിലീസായതും. ചേതന്‍ ഭഗത് എഴുതിയ "Five Point someone - what not to do at IIT" എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ജനിക്കുന്നത്. 

ഈ രണ്ടു സിനിമകള്‍ ഒരേ സമയം  കണ്ടു നോക്കിയാലും വലിയ വ്യത്യാസമൊന്നും നിങ്ങള്‍ക്ക് തോന്നില്ല. കാരണം, ഹിന്ദി സിനിമയില്‍ നിന്നും തമിഴ് സിനിമയിലേക്ക്കഥ പറിച്ചു നടുമ്പോഴും കഥയുടെ ആത്മാവിനു കോട്ടം തട്ടാത്ത രീതിയിലാണ്, സംവിധായകന്‍ ശങ്കര്‍ തന്‍റെ സംവിധാന മാസ്മരികത തമിഴ് പതിപ്പില്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

ഈ രണ്ടു സിനിമകളും വെറും ഒരു വിനോദ സിനിമയായി മാത്രം കാണേണ്ട ഒന്നല്ല. സിനിമ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം എന്താണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരങ്ങള്‍  ഉണ്ടായിരിക്കും. ചിലര്‍ പറയും ഇതൊരു കോമഡി സിനിമയാണ്, അല്ല ഇതൊരു കൂട്ടം സുഹൃത്തുകളുടെ സിനിമയാണ്, ഏയ്‌ അതൊന്നുമല്ല ഇതൊരു ഗൃഹാതുരതയുള്ള സിനിമയാണെന്ന് പറയുന്നവരും ഉണ്ട്. ഈ പറഞ്ഞതൊന്നും വിശ്വസിക്കാതെ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് ചിലപ്പോള്‍ മറ്റൊരു കാഴ്ചപ്പാടായിരിക്കും. അതാണീ സിനിമയുടെ പ്രത്യേകതയും വിജയവും. ചുരുക്കത്തില്‍ ഈ സിനിമ ആര്‍ക്കും ഇഷ്ടമാകും എന്നര്‍ത്ഥം. അത്രക്കും ലളിതമായി ഗൌരവമുള്ള വിഷയങ്ങള്‍  നര്‍മത്തില്‍ ചാലിച്ച് കൊണ്ടാണ് കഥ പറഞ്ഞു പോയിരിക്കുന്നത്. 

എന്ജിനീയറിംഗ് കോളേജില്‍ എത്തിപ്പെടുകയും അവിടെ നിന്ന് നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്യുന്ന മൂന്നു വിദ്യാര്‍ഥികള്‍, അവരുടെ ആഗ്രഹങ്ങള്‍, കാഴ്ചപ്പാടുകള്‍, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള ചില വിയോജിപ്പുകള്‍, അതിനിടയിലെ പ്രണയം, ആകാംക്ഷ.. അങ്ങനെ അങ്ങനെ സിനിമയില്‍ കഥ വികസിക്കുന്നു. ഈ വിഷയങ്ങളെല്ലാം തന്നെ അവതരണ രീതി കൊണ്ടാണ് പുതുമയുള്ളതാക്കി സംവിധായകന്‍ മാറ്റി മറക്കുന്നത്. അഭിനയത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധേയമായ പ്രകടനം എല്ലാവരും കാഴ്ച വക്കുന്നെങ്കിലും, കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം അമീര്‍ ഖാനും  ബോമന്‍ ഇറാനിയും ആണെന്ന കാര്യത്തില്‍ സംശയമില്ല. 

താന്‍ ഇത് വരെ  സംവിധാനം ചെയ്ത മൂന്നു സിനിമകള്‍ക്കും മൂന്നു തവണയായി ദേശീയ  അവാര്‍ഡുകള്‍   വാങ്ങി കൊടുത്ത സംവിധായകനാണ് രാജ് കുമാര്‍ ഹിരാനി. Munnaa Bhai M.b.B.സ (2003), Lage Raho Munna Bhai(2006), 3 Idiots(2009) എന്നിവയായിരുന്നു ആ സിനിമകള്‍. മൂന്നു തവണയും മികച്ച ജനപ്രീതി നേടിയ സിനിമക്കുള്ള ദേശീയ അവര്‍ഡ് ഇദ്ദേഹത്തിന്റെ സിനിമയ്ക്കു കൊടുത്തതില്‍ ആര്‍ക്കും ഒരഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. 

ചില രംഗങ്ങള്‍ നമുക്ക് അല്‍പ്പം അതിശയോക്തിയോട് കൂടെ കണ്ടിരിക്കേണ്ടി വരുമെങ്കിലും ഒരിക്കലും ആ രംഗങ്ങള്‍ നമ്മളെ മറ്റ് സിനിമകളിലെ ചില രംഗങ്ങളെ  പോലെ വെറുപ്പിക്കില്ല എന്ന് മാത്രം. 

ആകെ മൊത്തം ടോട്ടല്‍ = മൂന്നു മണിക്കൂര്‍ സമയം പോകുന്നത് അറിയില്ല. ഒരു നല്ല സിനിമ. 

*വിധി മാര്‍ക്ക്‌ = 8.5 /10 
-pravin- 

3 comments:

  1. Please do not say it was based on Five Point Someone. May be less than 5% they got anything similar...

    ReplyDelete
  2. Bijith , it was saying in an interview with the stars and director of this film , that the main inspiration behind the creation of this story was the above mentioned novel..thats what i really meant.. I have not yet read this novel..if it possible please share something about this book in your blog where you used to share such book's information.

    ReplyDelete
  3. Three Students, Deen, his daughter and a presigious engineering college campus. here ends the similarities between 5. someone & 3 idiots.

    ReplyDelete