Thursday, July 5, 2012

മൂന്ന് (3)


ധനുഷ്, ശ്രുതി ഹാസന്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമയുടെ രചനയും സംവിധാനവും ധനുഷിന്റെ ഭാര്യയായ ഐശ്വര്യ ധനുഷ് ആണ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതി വരെ അതിമനോഹരമായി പ്രണയം പറഞ്ഞു കൊണ്ട് , പകുതിക്ക് ശേഷം ആകാംക്ഷ നില നിര്‍ത്തി കൊണ്ട് കഥ പറയുന്ന വ്യത്യസ്ത രീതിയാണ് എടുത്തു പറയാനുള്ളത്. പ്രണയവും പിന്നീടുള്ള വിവാഹവും എല്ലാ പറഞ്ഞു പഴകിയ വിഷയങ്ങള്‍ ആണെങ്കിലും, ഈ സിനിമ അതെ വിഷയം കൈകാര്യം ചെയ്തത്  വളരെ അസാധരണവും സാമാന്യ യുക്തിയെ വല്ലാതെ ചോദ്യം ചെയ്യാത്ത തിരക്കഥയിലൂടെ ആണെന്നതാണ് പുതുമ. മറ്റൊരു എടുത്തു പറയേണ്ട കാര്യം സിനിമയിലെ കാസ്റ്റിംഗ് ആണ്. അത് പോലെ തന്നെ, സിനിമയിലുടനീളം ധനുഷിന്റെ അഭിനയം വളരെ പ്രശംസനീയം. ശ്രുതി ഹാസനും തനിക്കു കിട്ടിയ വേഷം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. പ്ലസ്‌ ടു വിദ്യാര്‍ഥികളുടെ വേഷത്തില്‍ രണ്ടു പേരും അതി മനോഹരമായി അഭിനയിച്ചിരിക്കുന്നു. സിനിമയിലെ കൊലവേരി എന്ന് തുടങ്ങുന്ന ഗാനം കഥാ സന്ദര്‍ഭത്തിനു വളരെ അനുയോജ്യമായ രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു. ആ ഗാനത്തെ വിമര്‍ശിച്ച ഒരാളായ ഞാന്‍ , ഈ സിനിമയില്‍ ആ പാട്ട് മുഴുവനും കേട്ടും കണ്ടും ആസ്വദിച്ച് ഇരുന്നു പോയത് അതൊന്നു കൊണ്ട് മാത്രം. കോറിയോഗ്രഫി അത്രക്കും മികച്ച ഒന്ന് തന്നെ. ധനുഷ് അവതരിപ്പിക്കുന്ന റാം എന്ന കഥാപാത്രം അകാരണമായി മരണപ്പെടുന്നു. മരണ വീടില്‍ നിന്നും തുടങ്ങുന്ന സിനിമ പതിയെ നായകനെ കുറിച്ചുള്ള നായികയുടെ ഓര്‍മകളിലേക്ക് പോകുന്നു. പോലീസ് റിപ്പോര്‍ട്ട്‌ പ്രകാരം അയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തുന്നു.. അതെന്തിനായിരുന്നു  എന്നുള്ള നായികയുടെ അന്വേഷണത്തിലൂടെ കഥയിലെ ആകാംക്ഷയുടെ ചുരുള്‍ അഴിഞ്ഞു തുടങ്ങുന്നു.സംവിധായിക എന്ന നിലയില്‍ ഐശ്വര്യ ധനുഷ് തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ മികവു പുലര്‍ത്തി എന്നത് അഭിനന്ദനീയം തന്നെ. 

ആകെ മൊത്തം ടോട്ടല്‍ = കഥയുടെ അവസാന കുറച്ചു ഭാഗങ്ങള്‍ അല്‍പ്പം മന്ദഗതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് പ്രേക്ഷകന് ചിലപ്പോള്‍ ചെറിയ ഒരു മടുപ്പുണ്ടാക്കിയെക്കാം. അതൊഴിച്ചു നോക്കിയാല്‍, ഒരു നല്ല സിനിമ തന്നെയാണ് 3.  

*വിധി  മാര്‍ക്ക്  = 7.5/10 
-pravin-

4 comments:

 1. കുറഞ്ഞ വരികളിലൂടെ ഒരു തികഞ്ഞ നിരീക്ഷണം .ഇതില്‍ എടുത്തു പറയേണ്ടത് എന്ന് എനിക്ക് തോന്നുന്നത് ഇതിലെ പ്രണയ സീനുകള്‍ തന്നെയാണ് വല്ലാത്തൊരു മനോഹാരിത ,സുഖം ,റിയല്‍ ,അങ്ങിനെ .....................
  ഞാന്‍ ഇന്റെര്‍വെല്‍ വരെ എത്രയോ പ്രാവിശ്യം കണ്ടു .ശ്രുതി ഹസന്‍ തന്‍റെ റോള് നന്നായി തന്നെ അഭിനയിച്ചു. തമിള്‍
  സിനിമയിലെ പ്രണയ സീനുകള്‍ എന്നെ വല്ലാതെ ആലോസര പെടുതാറുണ്ട് ..സിനിമ കണ്ടു കഴിഞ്ഞാലും അതിന്‍റെ ഫീല്‍ പോകാന്‍ കുറെ ദിവസം എടുക്കും ..അതൊരു രോഗമാണോ

  ReplyDelete
  Replies
  1. ലാലി പറഞ്ഞതിനോട് യോജിക്കുന്നു. ഈ സിനിമ താങ്കള്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണ്. കണ്ടു കഴിഞ്ഞും മനസ്സില്‍ ഒരു ഏങ്ങലടി ..സിനിമയിലെ പശ്ചാത്തല സംഗീതം ഹൃദയത്തെ വല്ലാതെ കീഴ്പ്പെടുത്തുന്നുണ്ട് ..

   Delete
 2. my faurit movie iam hard dhanush fan realy amezing movie thank you pravin

  ReplyDelete