Wednesday, July 4, 2012

സ്പാനിഷ് മസാല


പട്ടാളം , രസികന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം,  ലാല്‍ ജോസിന്‍റെ നിലവിലാരം കുറഞ്ഞ ഒരു സിനിമയാണ് സ്പാനിഷ് മസാല. സ്പൈയിന്‍ എന്ന മനോഹരമായ കഥാ പശ്ചാത്തലവും , കഥയില്‍ സ്പാനിഷ്‌ പറഞ്ഞു കൊണ്ട് നടക്കുന്ന നായിക ഉള്‍പ്പെടെയുള്ള കുറച്ചു കഥാപാത്രങ്ങളുമാണ് ഈ മലയാള സിനിമയിലെ ആകെയുള്ള പുതുമ. 


ഇടവേളയ്ക്കു ഒരു പത്തു പതിനഞ്ചു മിനുട്ട് വരെ കഥാഗതി വലിയ കുഴപ്പം ഒന്നുമില്ലാതെ പറഞ്ഞു പോയിട്ടുണ്ട് . അതിനു ശേഷം കഥയും സംഭാഷണവും ആര്‍ക്കോ വേണ്ടി എഴുതിയുണ്ടാക്കിയ പോലെ തോന്നി പോകും. ഒട്ടും യോജിച്ചു പോകാന്‍ പറ്റിയെന്നു തന്നെ വരില്ല. സ്പൈയിൻകാരിയായ നായികയോട് നായകന് തോന്നുന്ന പ്രണയവും അനുബന്ധ രംഗങ്ങളും വളരെ നാടകീയമായി പോയി. പിന്നീടു കഥാഗതിയില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ മറ്റൊരു പശ്ചാത്തലത്തില്‍ പല തവണ നമ്മള്‍ കണ്ടു മറന്ന സിനിമകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. 



കഥയ്ക്ക് ഒട്ടും അനുയോജിക്കാത്ത രീതിയിലുള്ള ഗാനങ്ങളും, ചിത്രീകരണവും , അതിനേക്കാള്‍ വഷള് വരികളും എന്ന് തന്നെ പറയേണ്ടി വരും. കുഞ്ചാക്കോ ബോബന്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം നല്ലൊരു വില്ലന്‍ വേഷം വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. പക്ഷെ , അയാള്‍ എന്തോ ഈ അവസരത്തിന് പുല്ലു വില പോലും കല്‍പ്പിച്ചില്ല എന്ന് തോന്നിക്കും വിധം അഭിനയിച്ചു. ദിലീപിന് ഒരു തരത്തിലും നേട്ടമില്ലാത്ത അഭിനയവും കഥാ പാത്രവുമായിരുന്നു ഈ സിനിമയില്‍. ബിജു മേനോന്‍ പതിവ് പോലെ കൂടുതലൊന്നും അഭിനയിച്ചു കാണിക്കാന്‍ സാധ്യതയില്ലാത്ത സഹ നടന്‍ എന്ന തൂക്കു കയറില്‍ തന്നെ തൂങ്ങി കിടന്നും പോയി. 


ഈ സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായത് അല്ലെങ്കില്‍ ഒരു നല്ല കൈയ്യടി കൊടുക്കാം എന്ന് തോന്നി പോയത് നെല്‍സന്‍ എന്ന കലാകാരന്റെ തനതായ ഹാസ്യാഭിനയ ശൈലി കണ്ടപ്പോഴാണ്. വോഡ ഫോണ്‍ കോമഡി സ്റ്റാര്‍ എന്ന പരിപാടിയിലൂടെ എല്ലാവര്‍ക്കും സുപരിചിതമായ മുഖമാണ് നെല്സന്റെത്. കഥയിലെ മുഴുനീള കഥാപത്രം ആത്മാര്‍ഥമായി അഭിനയിച്ചു പ്രതിഫലിപ്പിച്ച ഏക കഥാപാത്രം നെല്സന്റെത് മാത്രം. ഈ കലാകാരന് ഇനിയും നല്ല വേഷങ്ങള്‍ കിട്ടട്ടെ എന്നാശംസിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = പടം പോരാ ..

* വിധി മാര്‍ക്ക് = 4.5/10 
-pravin-

1 comment:

  1. മസാല കുറച്ചു കരിഞ്ഞു പോയി

    ReplyDelete