Thursday, July 5, 2012

Bumm Bumm Bole

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഹിന്ദി സിനിമ മജീദ്‌ മജീദിയുടെ Children of Heaven എന്ന ഇറാനിയന്‍ സിനിമയെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചത്. വലിയ താരനിരയോ ശബ്ദകോലാഹലങ്ങളോ ഇല്ലാത്ത  സാധാരണക്കാരായ ഏതൊരു  പ്രേക്ഷകനും  കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ. സാധാരണക്കാരന്റെ ജീവിതം കേന്ദ്രബിന്ദുവാക്കി കുട്ടികളുടെ മനസ്സിലൂടെ കഥ പറയുന്ന രീതി. 


ഈ സിനിമയിലെ റിം സിം എന്ന പേരില്‍ അഭിനയിച്ചിരിക്കുന്ന ചെറിയ പെണ്‍കുട്ടിയുടെ പ്രകടനം പ്രേക്ഷകരെ തീര്‍ച്ചയായും അതിശയിപ്പിക്കുന്ന ഒന്നാണ്.  വളരെ ചെറിയ ചെറിയ ഭാവങ്ങള്‍ വരെ ആ കൊച്ചു കുട്ടി വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ആകെ മൊത്തം ടോട്ടൽ = കുട്ടികൾക്കും മുതിർന്നവർക്കും ഒരേ സമയം കാണാനാകുന്ന ഒരു കുഞ്ഞു സിനിമ. 

*വിധി മാര്‍ക്ക്‌ = 6/10 

-pravin-

1 comment:

  1. ആ ഷൂ ഒരു ഒരു സംഭവം തന്നെയാണു

    ReplyDelete