Monday, July 9, 2012

ഞാനും എന്‍റെ ഫാമിലിയും



ചെറിയാന്‍ കല്പകവാടി എഴുതി, കെ. കെ രാജീവ് സംവിധാനം ചെയ്ത ഈ സിനിമ ഒരു കുടുംബ ചിത്രം എന്ന പേരില്‍ കൊട്ടിഘോഷിച്ചാണ് തിയെറ്റരുകളില്‍ എത്തിയത്. കഥയിലും , അവതരണ രീതിയിലും ഒരു തരത്തിലും നിലവാരമോ പുതുമയോ കാണിക്കാത്ത ഒരു സിനിമ എന്ന് മാത്രമേ ഇതിനെ വിലയിരുത്താന്‍ സാധിക്കുന്നുള്ളൂ. 

ഡോക്ടര്‍ ദിന നാഥന്‍ ( ജയറാം ) ഇന്ത്യയിലെ തന്നെ പ്രശസ്ത cardiologist  ആണ് . ഭാര്യയും രണ്ടു കുട്ടികളുമായി സസുഖം വാഴുന്നതിനിടയില്‍ പഴയ കാമുകി (മൈഥിലി ) ഹൃദ്രോഗ ബാധിതനായ ഭര്‍ത്താവുമായി (മനോജ്‌ കെ.ജയന്‍ ) വരുകയും , ദിന നാഥന്റെ ചികിത്സക്ക് വിധേയമാകുകയും ചെയ്യുന്നു. അധികം വൈകാതെ അവരുടെ ഭര്‍ത്താവ് മരിക്കുന്നു. പഴയ കാമുകിയോട് മനസ്സില്‍ അല്‍പ്പം വെറുപ്പ്‌ കാത്തു സൂക്ഷിച്ചിരുന്ന  ദിന നാഥന്‍ , ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ  പഴയ കാമുകിയുമായി വീണ്ടും അടുക്കുന്നു. അതിനിടയില്‍ പൈങ്കിളി കഥകളെ വെല്ലുന്ന രീതിയുള്ള ചില പുന്നാര വര്‍ത്തമാനങ്ങള്‍ , ഒടുക്കം കാമുകിയില്‍ നായകന് വീണ്ടും ഒരു കുഞ്ഞു പിറക്കുന്നു. ഇതിനിടയില്‍ സ്വന്തം ഭാര്യയില്‍ നിന്നും ഇതെല്ലാം മറച്ചു വക്കാന്‍ ശ്രമിക്കുന്ന ഒരു പാവം ഭര്‍ത്താവിന്‍റെ ചില പരാക്രമങ്ങള്‍ ഇതെല്ലാമാണ് ഈ സിനിമയില്‍ പ്രധാനമായും എഴുത്തുകാരനും സംവിധായകനും പറയാനുള്ളത്. 

(പഴയ ഒരു ജയറാം ചിത്രം "പാവക്കൂത്ത് " ഓര്‍ത്ത്‌ പോയി ഈ സിനിമ കണ്ടപ്പോള്‍..,.)

സിനിമയിലെ നായകന്റെയും പഴയ കാമുകിയുടെയും ദൈന്യത ചിത്രീകരിച്ച് അതിനെ വിശകലനം ചെയ്യാന്‍ മനസ്സ് കാട്ടിയ  സംവിധായകനും എഴുത്തുകാരനും , ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ ദുരവസ്ഥയെ കുറിച്ച് ഒരു നിമിഷമെങ്കിലും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍,  ഈ സിനിമ അല്‍പ്പമെങ്കിലും നിലവാരത്തിലേക്കെത്തിക്കാന്‍ ഒരു പക്ഷെ സാധിക്കുമായിരുന്നു.  

ആകെ മൊത്തം ടോട്ടല്‍ = നിലവാരമില്ലാത്ത ഒരു പൈങ്കിളി കുടുംബ പ്രേമ കഥ. 
*വിധി മാര്‍ക്ക്‌ = 2/10
-pravin- 

1 comment:

  1. ഭാഗ്യം. ഞാന്‍ കണ്ടില്ല

    ReplyDelete