Saturday, July 21, 2012

മാസ്റ്റേഴ്സ് സ്റ്റുഡന്‍സിന്റെ നിലവാരം പോലും കാണിച്ചില്ലേ ?

ജിനു എബ്രഹാം എഴുതി ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെ കൊട്ടി ഘോഷിച്ചാണ് വന്നത്. നല്ലൊരു കഥ കയ്യിലുണ്ടായിട്ടും അത് മികച്ച ഒരു തിരക്കഥയാക്കി മാറ്റാന്‍ എഴുത്തുകാരന് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ ആദ്യ വീഴ്ച . ജോണി ആന്റണി എന്ന സംവിധായകന് എടുത്തു പൊക്കാന്‍ പറ്റാവുന്ന ഒരു സിനിമ ആയിരുന്നോ മാസ്റ്റേഴ്സ് എന്നതാണ് മറ്റൊരു ചിന്തിക്കെണ്ടിയിരുന്ന കാര്യം. 

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുകയും, അതിലൂടെ മോശമില്ലാത്ത പ്രകടനം കാഴ്ച വക്കുകയും ചെയ്ത ശശികുമാര്‍ ഈ സിനിമയില്‍ എന്തിനു അഭിനയിച്ചു അല്ലെങ്കിൽ  എഎന്താണ്  അഭിനയിച്ചത്  എന്നത് ഇപ്പോഴും പിടി കിട്ടാത്ത ഒരു സംഗതിയാണ്. ഇത്രക്കും വഷള് അഭിനയം ഇപ്പോള്‍ അടുത്ത കാലത്തൊന്നും ഒരു നടനില്‍ കണ്ടതായി ഓര്‍ത്തെടുക്കാന്‍ പോലും പറ്റുന്നില്ല. 

എന്തായാലും ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് ഇനി കാര്യമില്ലല്ലോ, അടുത്ത തവണയെങ്കിലും നല്ലൊരു സിനിമ സംവിധാനം ചെയ്തു കൊണ്ട് ഈ സിനിമയിലൂടെ കേട്ട ചീത്തപ്പേര് മാറ്റാന്‍ ജോണി ആന്റണിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ഒരു സസ്പെന്‍സ് ത്രില്ലര്‍ കഥ പറയാന്‍ പോകുന്ന രീതിയില്‍ കഥ തുടങ്ങുകയും പിന്നീട് എല്ലാ തലങ്ങളിലും മോശം നിലവാരം പുലര്‍ത്തുകയം ചെയ്ത ഒരു ബിലോ ആവറേജ് പടം. 

*വിധി മാര്‍ക്ക്‌ = 3.5/10 
-pravin-

4 comments:

  1. അപ്പോ ഈ കുട്ടിയും ചത്തല്ലേ.....
    നന്നായി എഴുതി പ്രവീൺ....

    ReplyDelete
  2. യോജിക്കുന്നില്ല...മാസ്റെര്സ് നല്ല ഒരു കുറ്റാന്വേഷണ കഥയായിരുന്നു. ആദ്യപകുതി കുറച്ചു ഇഴച്ചില്‍ ഉണ്ടായിരുന്നു എന്നത് സത്യം..

    ReplyDelete
    Replies
    1. പക്ഷെ ആര്‍ക്കും ഊഹിക്കാവുന്ന ഒരു ക്ലിമാക്സ് തന്നെ ആയിരുന്നു ഇതിലും.

      Delete