Monday, July 23, 2012

ആടുകളം

വെട്രി മാരന്‍ സംവിധാനം ചെയ്ത് ധനുഷ് പ്രധാന വേഷത്തിലെത്തിയ ഈ സിനിമ  ഒരു നാട്ടിന്‍പുറത്തെ കഥയാണ്  വിവരിക്കുന്നത്.

ഗ്രാമത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്ഥിരം നടന്നു വരുന്ന കോഴിപ്പോരും അതിലെ ജയപരാജയങ്ങളുമാണ്‌ ഈ സിനിമയുടെ ഇതിവൃത്തം. കോഴിപ്പോരിനെ പൂര്‍വിക പരമ്പര തൊട്ടു പ്രോത്സാഹിപ്പിച്ച് വരുന്ന ഇരു വിഭാഗങ്ങളും കനത്ത വാശിയോടു കൂടി മത്സരത്തെ കാണുകയും അത് മൂലം ഇവര്‍ക്കിടയില്‍  പിന്നീടുണ്ടാകുന്ന ബദ്ധവൈരാഗ്യവും   സിനിമയില്‍ വളരെ നന്നായി പറഞ്ഞു പോകുന്നുവെങ്കിലും  പല രംഗങ്ങളും വളരെ ഇഴഞ്ഞു വലിഞ്ഞു കൊണ്ടാണ് കടന്നു പോകുന്നത്. ഒരു ഉള്‍ഗ്രാമ പശ്ചാത്തലത്തില്‍ പറയുന്ന കഥയായതിനാല്‍ കേട്ടു പരിചയമില്ലാത്ത തമിഴ് വാക്കുകളാൽ സമ്പുഷ്ടമാണ് കഥപാത്ര സംഭാഷണങ്ങൾ.  ഇക്കാരണം കൊണ്ട് തന്നെ എല്ലാ പ്രേക്ഷകർക്കും സിനിമ ദഹിച്ചു കൊള്ളണമെന്നില്ല. 

2011 ഇല്‍ ദേശീയ പുരസ്ക്കാരങ്ങള്‍ ഒരുപാട് വാരിക്കൂട്ടിയ ഈ സിനിമ അത്രക്കും അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ തരത്തിലുള്ള ഒരു സിനിമയായി തോന്നുന്നില്ല. അതിനര്‍ത്ഥം സിനിമ നിലവാരമില്ലാത്ത ഒന്നാണ് എന്നല്ല മറിച്ച് ഇതേ കാലയളവില്‍ മത്സരവിഭാഗത്തില്‍ എത്തിപ്പെട്ട മറ്റ് സിനിമകളെ പുറം തള്ളാന്‍  മാത്രം മികച്ച ഒരു സിനിമയായിരുന്നില്ല  എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്. 

ഈ സിനിമയിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുകയുണ്ടായിരുന്നു. ധനുഷിന്‍റെ മികച്ച പ്രകടനം ഈ സിനിമയെ കൂടുതല്‍ വിലയിരുത്താന്‍ പ്രേരിപ്പിക്കുന്ന അനേകം ഘടകങ്ങളില്‍ ഒന്ന് മാത്രമായിരുന്നു. ഇതിനു മുന്നേ തമിഴ് സിനിമാ ലോകത്തില്‍ നിന്നും ഇത്തരം വേറിട്ട ഭാഷാ ശൈലിയോടെയും  കഥാ പശ്ചാത്തലത്തോടെയും  വന്നു പോയ സിനിമകളെല്ലാം ദേശീയ അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാകാം ഈ സിനിമയെയും ദേശീയ അവര്‍ഡുകള്‍ കൊണ്ട് ജൂറിക്കാര്‍ സല്‍ക്കരിച്ചത് എന്ന് തോന്നി പോകുന്നു. ഇതിനു മുന്നേ വന്ന വിരുമാണ്ടി, പരുത്തിവീരന്‍ എന്നീ സിനിമകള്‍ക്ക്‌ പ്രേക്ഷകര്‍ കല്‍പ്പിച്ച ആസ്വാദനവില ഈ സിനിമക്കുണ്ടോ എന്നത്  ചിന്തിക്കേണ്ടിയിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = വ്യത്യസ്തമായ കഥാപശ്ചാത്തലത്തില്‍  ഇഴഞ്ഞു വലിഞ്ഞു കൊണ്ട് നല്ലൊരു കഥ പറയുകയും അവാസന രംഗങ്ങള്‍ അതിശയക്തിയോടു കൂടി അവസാനിപ്പിക്കുകയും ചെയ്ത ഒരു നല്ല സിനിമ. 

*വിധി മാര്‍ക്ക്‌ = 8 /10 
-pravin-

4 comments:

 1. വളരെ നല്ല ഒരു സിനിമയാണ് ആടുകളം.ഏകദേശം ആറുമാസം മുന്‍പ് ഈ ചിത്രം ഞാന്‍ കണ്ടു.പിന്നെയും ഒന്ന് രണ്ടു വട്ടം കൂടി ഞാന്‍ ഈ സിനിമ കണ്ടു .സാധാരണ സിനിമകളില്‍ നിന്നു വ്യത്യസ്തമാണ് ഈ സിനിമ ,തമിള്‍ സിനിമകള്‍ യാദര്ത്യത്തില്‍ നിന്നു അല്പം മുകളിലായിരിക്കും .എന്നാല്‍ ഈ ഫിലിം ഉള്‍നാടന്‍ തമിഴരുടെ യദാര്‍ത്ഥ ജീവിതമാണ്‌ .ജൂരികള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല.
  ആശംസകള്‍ 9/10

  ReplyDelete
  Replies
  1. നന്ദി ലാലി. സിനിമ എനിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവസാന ഭാഗത്തിലെ ഒരിത്തിരി അതിശയോക്തി, പിന്നെ വില്ലന്റെ ആത്മഹത്യ (മനസ്സില്‍ ദയയുടെ ഒരംശം പോലും ഇല്ല എന്ന് തുടരെ തുടരെ തെളിയിച്ചു കൊണ്ടിരിക്കുന്ന പെട്ടൈക്കാരന്‍ എന്ന കാഥാപാത്രം നായകന്‍റെ കണ്ണീരിനും വിഷമത്തിനും മുന്നില്‍ പതറി പോയേക്കാം, പക്ഷെ അത് കേട്ടയുടനെ ആത്മഹത്യ ചെയ്യുന്നത് ഒരല്‍പം കടന്ന കൈ ആയി പ്പോയി ), അത് പോലെ അവസാന രംഗങ്ങളിലെ ഒളിച്ചോട്ടം ഇതൊക്കെ മാത്രമാണ് എനിക്ക് അല്‍പ്പം വിയോജിപ്പുള്ള ഭാഗങ്ങള്‍.

   Delete
 2. ഉള്‍നാടന്‍ തമിഴരുടെജീവിതതിനുനേര്‍ക്ക്‌ പിടിച്ചൊരുകണ്ണാടി അതുന്നെയാണ് സിനിമയുടെ പ്ലസ്‌ പോയിന്റ്‌.ധനുഷിനെ സംബന്ധിച്ചു വളരെ വളരെ വെല്ലുവിളിയുള്ളകഥാപാത്രം ടോട്ടല്ലീ ഗുഡ്‌ 8.5/10.

  ReplyDelete