Monday, July 30, 2012

ശകുനി


ശങ്കര്‍ ദയാല്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ശകുനി. കാര്‍ത്തി നായകവേഷത്തില്‍ എത്തുന്ന ഈ സിനിമ ഒരു രാഷ്ട്രീയ സിനിമയാണോ എന്ന് ചോദിച്ചാല്‍ അതെ എന്നോ അല്ല എന്നോ ഒറ്റവാക്കില്‍ പറയാന്‍ പറ്റില്ല. കാരണം, സിനിമ ആ തലങ്ങളില്‍ ഒന്നും തന്നെ കാര്യമായ ആസ്വാദനം പ്രേക്ഷകന് കൊടുക്കുന്നില്ല. 

തന്‍റെ വീട് ഇടിച്ചു പൊളിച്ച് സബ് വേ ആക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ രാഷ്ട്രീയപരമായി നേരിടാന്‍ എന്ന നിലയില്‍ ചെന്നൈയില്‍ എത്തുകയാണ് കമലക്കണ്ണന്‍ (കാര്‍ത്തി ) എന്ന ഗ്രാമീണ യുവാവ്. തുടര്‍ന്നങ്ങോട്ട് രാഷ്ട്രീയക്കാരുമായുള്ള വിയോജിപ്പുകള്‍ മൂലം തന്‍റെ ആഗമനോദ്ദേശ്യം നടക്കില്ല എന്നുറപ്പാകുന്ന നായകന്‍ ബുദ്ധിപരമായി നീങ്ങുന്നു. 

 അതിനു മുന്നോടിയായി  നായകന്‍ രാഷ്ട്രീയത്തില്‍ കാലെടുത്തു വക്കുന്നു. രാഷ്ട്രീയത്തിലെ  വമ്പന്മാരുമായുള്ള സമ്പര്‍ക്കം മൂലം നിലവിലെ രാഷ്ട്രീയ സ്ഥിതികളെ പൊളിച്ചെഴുതാന്‍ നായകന്‍  ആഹ്വാനം ചെയ്യുന്ന രീതിയില്‍  കഥ അരോചകമായി തന്നെ പറഞ്ഞു പോകുന്നു. പിന്നെ പെട്ടെന്ന് പെട്ടെന്നുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ , നായകന്‍ വിചാരിക്കുന്ന ആളുകള്‍ മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കുറെ അസംഭവ്യ അവസ്ഥകള്‍, അതിനടിയിലെ പ്രണയം , ഒടുക്കം എല്ലാം ശുഭം.  

കാര്‍ത്തി എന്ന നടന്‍ ഇനിയും ഇത്തരം അഭിനയ സാഹസങ്ങള്‍ക്ക്‌ മുതിരാതിരിക്കട്ടെ. സിനിമയില്‍ ആകെ ആസ്വദനീയമായ കാര്യം കാര്‍ത്തി - സന്താനം എന്നിവര്‍ക്കിടയിലെ നര്‍മ സംഭാഷണങ്ങള്‍ മാത്രം. 

ആകെ മൊത്തം ടോട്ടല്‍ = രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞു പോകുന്ന ഒരു ബിലോ ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 3/10 
-pravin- 

2 comments:

  1. കാര്‍ത്തിയില്‍ എനിക്കൊരുപാട് പ്രതീക്ഷയുണ്ട് നല്ലനടനാണ് പുള്ളി.പടം ഇതുവരെകണ്ടില്ല എന്തായാലും കാര്‍ത്തിയല്ലേ കാണണം..

    ReplyDelete
    Replies
    1. കാത്തി കാര്‍ത്തിയെ കാണണോട്ടോ

      Delete