Thursday, July 26, 2012

കോബ്രയോ അതോ നീര്‍ക്കോലിയോ ?


കോബ്ര  സംവിധാനം ചെയ്തത് കൊണ്ട് ലാല്‍ എന്ത് നേടി എന്നൊരു  പിടിയുമില്ല. കോമഡി എന്ന പേരില്‍ "പ്രമുഖ" നടന്മാര്‍ ഈ സിനിമയില്‍ കാട്ടിക്കൂട്ടിയിരിക്കുന്ന വിരോധാഭാസങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. തൊമ്മനും മക്കളും, തെങ്കാശിപ്പട്ടണം തുടങ്ങീ സിനിമകളെ അനുസ്മരിപ്പിക്കും വിധം ഒരു സിനിമയായിരുന്നോ ലാല്‍ ഉദ്ദേശിച്ചിരുന്നത് എന്നതറിയില്ല. സിനിമയിലെ പല രംഗങ്ങളിലും ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്ന കഥാഗതിയും സംഭാഷണവും കുത്തി നിറച്ചിരിക്കുന്നു. തമാശ എന്ന പേരില്‍ കുറെയധികം കോപ്രയിത്തരങ്ങള്‍ വേറെയും .

ഇതെല്ലാം സഹിക്കാന്‍ മാത്രം പ്രേക്ഷകന്‍ എന്ത് തെറ്റ് ചെയ്തു എന്ന് വിചാരിച്ചിരിക്കുമ്പോഴേക്കും രണ്ടു നായികമാരും രണ്ടു വില്ലന്മാരും  കൂടി സിനിമയില്‍ എത്തുന്നു. ഇനിയങ്ങോട്ട് കഥ മെച്ചപ്പെടുമോ  എന്ന് കരുതുമ്പോഴേക്കും സസ്പെന്‍സ് എന്ന പേരില്‍ യഥാര്‍ത്ഥ ഇരട്ട സഹോദരന്‍ എന്ന് പറഞ്ഞു മറ്റൊരു അവതാരം കൂടി സിനിമയില്‍ നുഴഞ്ഞു കയറുന്നു. ഏച്ചു കൂട്ടി ഏച്ചു കൂട്ടി കഥയില്ലാതെ കോമാളിത്തരങ്ങൾ മാത്രം  കാട്ടിക്കൂട്ടാൻ  വിധിക്കപ്പെടുന്നവരായി മാറുന്നു "പ്രമുഖ" താരങ്ങൾ. ജഗതി ലാലു അലക്സ് തുടങ്ങിയവർക്കൊക്കെ  നല്ലൊരു വേഷം കൊടുക്കാൻ പോലും പിശുക്ക് കാണിക്കുന്നു  സംവിധായകൻ.

ആകെ മൊത്തം ടോട്ടല്‍ = നിലാവാരമില്ലാത്ത ഒരു സിനിമ. ഒരു  തല്ലിപ്പൊളി സിനിമ. 

*വിധി മാര്‍ക്ക്‌ = 2/10 
-pravin- 

3 comments:

  1. ഇതെന്നാ ഇപ്പോ ഇറങ്ങുന്ന സിനിമകളെല്ലാം ഇങ്ങനെ....
    ഒരുമാതിരി ആളെ പൊട്ടനാക്കുന്ന സിനിമ കൊണ്ട് ഇവരെന്താ ഉദ്ദേശിക്കണേ ആവോ....

    ReplyDelete
  2. എന്നെ ഓര്‍മിപ്പിക്കല്ലേ

    ReplyDelete
  3. സഹിക്കാന്‍ പറ്റില്ല

    ReplyDelete