Sunday, July 8, 2012

അസുരവിത്ത്‌

എ കെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത്‌ സാജന്‍റെ തന്നെ സ്റ്റോപ്പ്‌ വയലന്‍സ് എന്ന സിനിമയെ പിന്തുടര്‍ന്ന് വന്ന സിനിമയാണ്. സിനിമയില്‍ അസിഫ് അലി ഡോണ്‍ മോസ്കോ എന്ന കഥാപാത്രം അവതരിപ്പിക്കുന്നതില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ലാഘവത്തിലാണ് സാജന്‍ ഈ കഥാപാത്രം അസിഫിനോട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് തോന്നി പോകുന്നു. സിനിമയുടെ ആദ്യ പകുതി വരെ നമുക്ക് കണ്ടിരിക്കാം. അസിഫിനോടുള്ള ഇഷ്ടമുള്ളത് കൊണ്ടാകാം സിനിമ കാണാന്‍ ഒരു വാശി ആദ്യമേ തോന്നി പോകും.

ക്രിസ്ത്യന്‍ സഭയെ ഇത്രക്കും അവഹേളിച്ച, കരി വാരി തേച്ച ഒരു സിനിമ മലയാളത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന് പറയാം. പണ്ട് ക്രൈം ഫയല്‍ എന്ന സിനിമ വന്നപ്പോള്‍ സഭക്കുള്ളിലെ പുകിലുകള്‍ സ്ക്രീനില്‍ കാണിച്ച പോലെ അല്ല ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത്. കഥയ്ക്ക് അനുയോജ്യമാക്കാനുള്ള തത്രപ്പാടില്‍ എന്തൊക്കെയോ സഭാ മേധാവികളെ കുറിച്ചു പറയാന്‍ ശ്രമിച്ചു എന്ന് മാത്രം.

അഭിനയത്തിന്‍റെ കാര്യത്തില്‍ ആരും വേണ്ട മികവു പുലര്‍ത്തിയില്ല. അതെ സമയം സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച താരം ബാബു രാജ് ആയിരുന്നു. പള്ളിലച്ചന്‍ വേഷത്തില്‍ ബാബു രാജ് കലക്കി.

പല രംഗങ്ങളും നമ്മളെ ത്രില്ലടിപ്പിക്കാന്‍ തരത്തില്‍ ഒരുക്കാന്‍ സാജന് കഴിഞ്ഞെങ്കിലും  ഒരു സംവിധായകന്‍ എന്ന നിലയില്‍ സാജന്‍ പരാജിതനാകുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ നമുക്ക് കാണാന്‍ സാധിക്കുക. കൊച്ചിയെ ഒരു ക്രിമിനല്‍ പശ്ചാത്തലത്തില്‍ കാണിക്കാന്‍ വെമ്പുന്ന സംവിധായകന്‍, ഹിന്ദി സിനിമയിലെത് പോലെ അധോലോകത്തിന്റെ നിറപ്പകിട്ട് കാണിക്കാന്‍ ഈ സിനിമയില്‍ ഒരു ശ്രമം നടത്തി എന്ന് മാത്രം പറയാം.

ആകെ മൊത്തം ടോട്ടല്‍ = കഥയെ കുറിച്ചും മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചും കൂടുതല്‍ ഒന്നും ആലോചിക്കാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ബിലോ ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 4/10 

-pravin-

1 comment:

  1. പച്ചക്ക് പറഞ്ഞാല്‍ കച്ചറ

    ReplyDelete