Monday, July 2, 2012

Blood Money


Blood Money - 1 മണിക്കൂര്‍ 45 മിനുറ്റ് കൊണ്ട് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത എന്നാല്‍ ബോറടിപ്പിക്കാത്ത രീതിയില്‍ ഒരു ചെറിയ  കഥ പറയുന്ന സിനിമ.  

കേപ് ടൌണില്‍ ഒരു പ്രമുഖ ഡയമണ്ട് കമ്പനിയില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് തന്‍റെ ഭാര്യയുമായി അവിടെ എത്തുന്ന നായകന് പ്രതീക്ഷിച്ചതിലും വലിയ സുഖ സൌകര്യങ്ങള്‍ കമ്പനി കൊടുക്കുന്നു. ഭര്‍ത്താവിനൊപ്പം ഒരു സാധാരണ ജീവിതം ആഗ്രഹിച്ച ഭാര്യയില്‍ നിന്നും ഭര്‍ത്താവ് ആഡംബര പൂര്‍ണമായ ഒരു ജീവിതവും വലിയ സ്വപ്നങ്ങളുമായി അകലാന്‍ തുടങ്ങുന്നു. ഒരു ഘട്ടത്തില്‍ മദ്യത്തിനു അടിമപ്പെട്ടു കൊണ്ട് ഓഫീസിലെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം വരെയെത്തുന്നു കാര്യങ്ങള്‍. തന്‍റെ തെറ്റ് മനസിലാക്കി  ഭാര്യയോട്‌ ക്ഷമാപണം നടത്തി കൊണ്ട് നായകന്‍ തിരിച്ചു സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമം നടത്തുന്നു. അതേ  സമയം  കമ്പനിയെ കുറിച്ച് കൂടുതല്‍ അറിയാനിടയാകുന്ന നായകന്‍ തന്‍റെ ബോസ്സിനോട് ഞെട്ടിക്കുന്ന പല കള്ളത്തരങ്ങളും പറഞ്ഞു കൊടുക്കുന്നുവെങ്കിലും ബോസ്സ് അത് അവനെ പരീക്ഷിക്കാനുള്ള വെറും ഒരു പരീക്ഷണമായിരുന്നു എന്ന് പറഞ്ഞു മടക്കുന്നു. പിന്നീട് ബോസ്സിന്റെ നിര്‍ദേശ പ്രകാരം ആഫ്രിക്കയിലെ പലയിടങ്ങളില്‍ നിന്നും നിയമവിരുദ്ധമായ ഡയമണ്ട് കച്ചവടങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്നു. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ ശ്രമിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്ന് മനസിലാക്കി തന്ന കൂട്ടുകാരനും കൊല്ലപ്പെടുന്നതോട് കൂടി , നായകന്‍ പ്രതികാരം ചെയ്യാന്‍ തുടങ്ങുന്നു. അവസാനം ചില നാടകീയ രങ്ങളില്‍ കൂടി വില്ലനെ കുടുക്കുന്നു. 

കുനാല്‍ ഖേമ്മു, അമൃത പുരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = അപാകാതകൾ ഒരുപാടുണ്ടെങ്കിലും  ഒന്നും പ്രതീക്ഷിക്കാതെ കാണാൻ തയ്യാറായാൽ കണ്ടിരിക്കാന്‍ പറ്റിയ ഒരു ചെറിയ  സസ്പെന്‍സ് ക്രൈം  ത്രില്ലർ മൂവി. 


*വിധി മാര്‍ക്ക് =4.5/10

-pravin-

No comments:

Post a Comment