Monday, July 2, 2012

Department


രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത്, അടുത്ത കാലത്തിറങ്ങിയ    ഈ സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ഉണ്ടായിരുന്ന വമ്പന്‍ പബ്ലിസിറ്റി കാരണമാകാം ഇതൊന്നു  കണ്ടേക്കാം എന്ന സാഹസത്തിനു മുതിര്‍ന്നത്. രാം ഗോപാല്‍ വര്‍മ സിനിമകള്‍ പലതും നമ്മള്‍  ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതൊരു കൊടും ചതിയായി പോയി.  അധോലോകവും  ഭൂത പ്രതങ്ങളും വയലന്‍സും ഇല്ലാതെ തനിക്കൊരു സിനിമ ചെയ്യേണ്ട എന്ന പിടി വാശിക്കാരനാണ്‌ രാം ഗോപാല്‍ വര്‍മ എന്നത് എല്ലാവര്‍ക്കും അറിയാമെങ്കിലും രാമുവിന്‍റെ പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ പലരും പ്രതീക്ഷ വച്ച് പുലര്‍ത്താറുണ്ട്. അവരെയെല്ലാം ഈ സിനിമയിലൂടെ രാമു വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് . 

തുടക്കം മുതല്‍ ഒടുക്കം വരെ ക്യാമറ കൊണ്ട് കാണിച്ചു കൂട്ടിയിരിക്കുന്ന കൊപ്രായിത്തരങ്ങള്‍ ചെറുതല്ല. ഒരു കൊച്ചു കുട്ടി ക്യാമറ കൈകാര്യം ചെയ്യുന്ന മികവു പോലും കാണിക്കാതെ അലസമായ വെറുപ്പിക്കുന്ന രീതിയുള്ള ക്യാമറാ ചലനങ്ങള്‍, പറഞ്ഞു പറഞ്ഞു പഴകിയ പഴയ വിഷയം, വയലന്‍സ് ആണ് അഭിനയം എന്ന് കാണിക്കുന്ന തരത്തിലുള്ള നടീ നടന്മാരുടെ മുഖഭാവങ്ങള്‍, സര്‍വോപരി കഥ പറയുന്ന തട്ടുപൊളിപ്പന്‍ രീതി ഇതെല്ലാം തന്നെ ഈ സിനിമയെ തകര്‍ത്തിരിക്കുന്നു. നമുക്കേറെ ഇഷ്ടമുള്ള അമിതാഭ് ബച്ചനൊക്കെ ഇത്തരം തട്ടുപൊളി സിനിമകളിൽ  അഭിനയിച്ചു കാണുന്നത് ഒരു വിഷമമാണ്. അത്രക്കും വഷള് കഥാപാത്രവും അതിനൊത്ത പ്രകടനവും. ചുരുക്കി പറഞ്ഞാല്‍ രാം ഗോപാല്‍ വര്‍മ മന പൂര്‍വ്വം ഈ സിനിമയെ ഇത്തരത്തിലാക്കി എടുത്തിരിക്കുന്നു.  ഇയാള്‍ എന്തിനിതിനു പുറപ്പെട്ടു എന്നത് അജ്ഞാതം .


ആകെ മൊത്തം ടോട്ടല്‍ = തല്ലിപ്പൊളി  പടം. 

വിധി മാര്‍ക്ക്  = 1.5/10 

-pravin-

4 comments:

 1. പുതിയ ബ്ലോഗല്ലേ ഞാന്‍ ഉല്‍ഘാടിച്ചിരിക്കുന്നു :)

  ReplyDelete
 2. പോസിറ്റീവ് ആയി ഒന്നും ഈ സിനിമയെക്കുറിച്ച് എഴുതിയിട്ടില്ല പിന്നെന്തിനാണ് ഒന്നര മാര്‍ക്കു കൊടുത്തിരിക്കുന്നത്‌? പൂജ്യം കൊടുക്കാമായിരുന്നില്ലേ? അവസാനത്തെ വിചാരണ മാര്‍ക്ക്‌ എന്നത് വിധി പ്രസ്താവന എന്നാക്കിയാല്‍ കുറച്ചു കൂടി നന്നാകും എന്ന് തോന്നുന്നു. കമന്റ്‌ പോസിറ്റീവ് ആയി എടുക്കുമല്ലോ.. (എന്റെ ആദ്യത്തെ കമന്റ്‌ ആയതുകൊണ്ട് ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കാം.)

  ReplyDelete
  Replies
  1. നന്ദി അരുണ്‍..

   ഒന്നര മാര്‍ക്ക് ഞാന്‍ കൊടുത്തത് , സംവിധായകന്‍ ചില ഷോട്ടുകള്‍ എടുക്കാന്‍ വേണ്ടി ചിലവഴിച്ച സമയത്തിനെയും സാഹസത്തിനെയും ഓര്‍ത്താണ്.. ഉദാഹരണത്തിന് നായകന്‍ വെള്ളം കുടിക്കുന്ന രംഗത്തില്‍ ഷോട്ട് തുടങ്ങുന്നത് ഗ്ലാസിനുള്ളില്‍ നിന്നാണ്..അത് പോലെ ഡ്രൈവ് ചെയ്യുന്ന സീനുകള്‍ സ്ടിയരിങ്ങിന്റെ അടിയില്‍ ക്യാമറ ഘടിപ്പിച്ചു കൊണ്ടാണ് എടിത്തിരിക്കുന്നത്. അങ്ങനെ ഒരുപാട് ഷോട്ടുകള്‍ ഉണ്ട്..അതിനൊക്കെ കളഞ്ഞ സമയം കൊണ്ട് സിനിമ നന്നാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ....ഹും..ആരോട് പറയാന്‍..

   അഭിപ്രായത്തെ മാനിക്കുന്നു. വിചാരണ മാര്‍ക്ക് എന്നത് മാറ്റി ..വിധി മാര്‍ക്ക് എന്നാക്കുന്നു.

   ഒരിക്കല്‍ കൂടി നന്ദി അരുണ്‍..

   Delete
 3. abhimanyu singhum , Vijay raazum kuzhappamilla

  ReplyDelete