Wednesday, July 11, 2012

Dreams


അകിര കുറസോവയുടെ സിനിമകളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ട ഓര്‍മ എനിക്കുണ്ടായിരുന്നില്ല. അടുത്തിടെ ഒരു പഴയ മാതൃഭൂമി പത്രത്തില്‍  (ജപ്പാനില്‍ സുനാമി ഉണ്ടായ സമയത്തുള്ള വിവരണങ്ങളോട് അനുബന്ധിച്ചാണെന്നു തോന്നുന്നു) കുറസോവയെ കുറിച്ച് ഒരു ചെറിയ ലേഖനം വായിക്കാന്‍ ഇടയായി . 

ജപ്പാനില്‍ സുനാമി ഉണ്ടായ സമയത്ത് ആണവ നിലയങ്ങളിലെ പൊട്ടിത്തെറികള്‍ ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. ഇതേ സംഭവം വര്‍ഷങ്ങള്‍ക്കു മുന്‍പ് അകിര കുറസോവ തന്റെ "ഡ്രീംസ്‌ " എന്ന സിനിമയില്‍ ആവിഷ്കരിച്ചിട്ടുണ്ട് എന്നതായിരുന്നു ആ  വാര്‍ത്ത. ആ വാര്‍ത്തയാണ് ഈ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ച ആദ്യ ഘടകം. 


കുറസോവയുടെ എട്ട്‌ സ്വപ്നങ്ങളാണ് ഈ സിനിമയില്‍ എട്ട്‌ കഥകളായി ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ചില കഥകള്‍ വളരെ വലിച്ചു നീട്ടിയ രംഗങ്ങള്‍ പോലെ തോന്നിയേക്കാം. പക്ഷെ ഓരോ  രംഗങ്ങളിലെയും  ദൃശ്യ മനോഹാരിത നമ്മളെ ആകര്‍ഷിക്കുകയും അതിശയിപ്പിക്കുകയും ചെയ്യും എന്ന കാര്യം ഉറപ്പ്.  ഇംഗ്ലീഷ് സബ് ടൈറ്റിലോട് കൂടി ഈ സിനിമ  കാണുകയായിരിക്കും ഉത്തമം. ഡയലോഗിന്‍റെ പ്രസക്തി അങ്ങിനെയെങ്കില്‍ മാത്രമേ അനുഭവപ്പെടുകയുള്ളൂ. 


ഈ സിനിമയിലെ എട്ട്‌ സ്വപ്നങ്ങള്‍ക്കും പേരുകളുണ്ട്. എനിക്കേറ്റവും ഇഷ്ടപെട്ടത് The tunnel , Crows , Village of the Watermills എന്നീ മൂന്ന് സ്വപ്‌നങ്ങള്‍ ആണ്. ഇഷ്ടപെട്ടാതെ പോയ ഒരേ ഒരു സ്വപ്ന കഥ The blizzard ആണ്. 


ബാക്കി കഥകളെല്ലാം  മികച്ചതു തന്നെയെങ്കിലും  മേല്‍പ്പറഞ്ഞ  കഥകളെ അപേക്ഷിച്ച് എവിടെയോ ഒരിത്തിരി ആസ്വാദന കുറവ് ഉണ്ടാക്കി . cinematography യിലെ മികവ് എടുത്തു പറയേണ്ട ഒന്നാണ്. 

ആകെ മൊത്തം ടോട്ടല്‍ = വളരെ നല്ല സിനിമ 
* വിധി മാര്‍ക്ക്‌ = 9/10
-pravin-

No comments:

Post a Comment