Tuesday, July 3, 2012

Tahaan


സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത ഈ സിനിമ, വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമ എന്ന നിലക്കാണ്  കണ്ടു തുടങ്ങിയതെങ്കിലും, പ്രത്യേകിച്ച് ഒരു സംവിധാന മികവൊന്നും കാണാന്‍ സാധിച്ചില്ല. സന്തോഷ്‌ ശിവന്‍റെ മുന്‍കാല സിനിമയെ അപേക്ഷിച്ച് cinematography വളരെ കുറവാണ് ഈ സിനിമയില്‍. കാശ്മീരിന്റെ പശ്ചാത്തലം സന്തോഷ്‌ ശിവന്‍ വേണ്ട വിധം വിനിയോഗിച്ചില്ല എന്നും പറയാം. 


 കാശ്മീര്‍ പശ്ചാലത്തില്‍ തഹാന്‍ എന്ന കൊച്ചു കുട്ടിയിലൂടെയും അവന്‍റെ വളര്‍ത്തു കഴുതയായ ബിര്‍ബലിലൂടെയും ആണ് കഥയെ സംവിധായകന്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. തഹാന്‍, അവന്‍റെ പെങ്ങള്‍, അമ്മ എന്നിവര്‍ മുത്തച്ഛന്റെ ആശ്രയത്തിലാണ് താഴ്വരയില്‍ ജീവിച്ചു വരുന്നത്. തഹാന്റെ അച്ഛന്‍ വളരെ കാലം മുന്‍പേ ഒരിക്കല്‍ താഴ്വരയില്‍ വച്ചു കാണാതായതാണ്. അയാളുടെ വരവും കാത്തിരിക്കുന്ന കുടുംബം പിന്നീട് മുത്തച്ഛന്റെ മരണത്തോടെ ദൈനം ദിന ചിലവുകള്‍ക്കായി ബുദ്ധിമുട്ടുന്നു. നിവര്‍ത്തിയില്ലാതെ ബിര്‍ബലിനെ വരെ വില്‍ക്കേണ്ടി വരുന്നു. പക്ഷെ കൊച്ചു തഹാനു ബിര്‍ബലിനെ കൂടാതെ ജീവിക്കാന്‍ ആകില്ലായിരുന്നു. തഹാന്‍ കുറച്ചു പണം അമ്മയുടെ കൈയ്യില്‍ നിന്നു വാങ്ങി കഴുതയെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു എങ്കിലും, കഴുതയെ മറ്റൊരാള്‍ക്ക് വിറ്റു പോയെന്നു മനസിലാകുകയും , വാങ്ങിയ ആളുടെ പിന്നാലെ ഒരു കയ്യാളായി കൂടുകയും ചെയ്യുന്നു. 


ബിര്‍ബലിനെ തിരിച്ചു സ്വന്തമാക്കാന്‍ തഹാന്‍ എന്തും ചെയ്യും എന്ന് മനസിലാക്കിയ മറ്റൊരാള്‍ കശ്മീര്‍ വിഘടനവാദികള്‍ക്ക് വേണ്ടി ആയുധം കടത്താന്‍ അവനെ നിര്‍ബന്ധിക്കുന്നു. കഥാവസാനം കഥയ്ക്ക് നിരക്കാത്ത അല്ലെങ്കില്‍ യോജിക്കാത്ത കുറെ അവിശ്വസനീയ രംഗങ്ങള്‍ ചിത്രീകരിച്ച് സംവിധായകന്‍ തഹാന്റെ അച്ഛനെ യാദൃശ്ചികമെന്നോണം തഹാന്റെ മുന്നില്‍ കാണിക്കുന്നു. അതിനിടയില്‍ തഹാനു ബിര്‍ബലിനോടുള്ള അടുപ്പം മനസിലാക്കി വാങ്ങിയ ആള്‍ തന്നെ  (അനുപം ഖേര്‍ ) കഴുതയെ അവനു തിരിച്ചെല്‍പ്പിക്കുന്നതിലൂടെ സിനിമ കഴിയുന്നു. 


ആകെ മൊത്തം ടോട്ടൽ = കശ്മീരിന്റെ പശ്ചാത്തലം നന്നായി ഉപയോഗിച്ച് കൊണ്ട് കഥ പറഞ്ഞ ഒരു കൊച്ചു സിനിമ. കുറച്ചു ലാഗുണ്ടെങ്കിലും കണ്ടിരിക്കാവുന്ന സിനിമ തന്നെ. 

*വിധി മാര്‍ക്ക്‌ = 6.5/10 


-pravin-

No comments:

Post a Comment