Tuesday, July 3, 2012

The terrorist


1999 ല്‍ സന്തോഷ്‌ ശിവന്‍ കഥ എഴുതി സംവിധാനം ചെയ്ത തമിള്‍ സിനിമയാണ് Terrorist. പ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കില്‍ കൂടി cinematography  കൊണ്ട് ശ്രദ്ധേയമായ രീതിയില്‍ തന്നെ സന്തോഷ്‌ ശിവന്‍ ഈ സിനിമയെ ആവിഷ്ക്കരിച്ചെടുത്തിരിക്കുന്നു


എടുത്തു പറയേണ്ട മറ്റൊന്ന് അയേഷ ധര്ക്കാര്‍ എന്ന നായികയുടെ അഭിനയം തന്നെ. മല്ലി എന്ന കഥാപാത്രം വളരെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചെന്നു പറയാം. ഈ സിനിമ അന്തര്‍ ദേശീയ തലങ്ങളില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 



കഥയില്‍ രാജീവ്‌ ഗാന്ധി വധം ഒരു ദൌത്യമായി ഏറ്റെടുത്ത തമിഴ് പുലി ആയാണ് നായികയെ കാണിക്കുന്നത്. രാജീവ്‌ ഗാന്ധിയെ പ്രത്യക്ഷത്തില്‍ പേരെടുത്തു പരാമര്‍ശിക്കാതെ പുലികള്‍ ഒരു വി ഐ പി രാഷ്ട്രീയ നേതാവിനെ കൊല്ലാന്‍ തീരുമാനിക്കുന്നു എന്ന രീതിയില്‍ കഥ പറഞ്ഞു പോകുന്നു. സിനിമക്കിടയില്‍ ചില നല്ല നല്ല ഷോട്ടുകള്‍ നമ്മളില്‍ പ്രതീകാത്മക ചിന്തകള്‍ ഉണര്‍ത്തി കൊണ്ട് കടന്ന് പോകുന്നു. 

ദൌത്യത്തിന് ശാരീരികമായും  മാനസികമായും    തയ്യാറെടുത്തു കൊണ്ടിരിക്കുന്ന നായിക ഒരു അമ്മയാകാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ കടുത്ത ആത്മസംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും പിന്നീടു വീണ്ടും ദൌത്യതിലേക്ക് തന്നെ തിരിച്ചു വരാന്‍ തീരുമാനിക്കുകയും ചെയ്യുന്നത് കഥയെ നമ്മളോട് കൂടുതല്‍ കാതോര്‍ക്കാന്‍ പ്രേരിപ്പിക്കുമെങ്കിലും കഥാവസാനം പക്ഷെ സംവിധായകന്‍ കഥയോടും പ്രേക്ഷകരോടും പൂര്‍ണ നീതി കാണിച്ചോ എന്ന കാര്യത്തില്‍ ചെറിയ ഒരു സംശയം ഉണ്ട്. വെറും ചെറിയ ഒരു സംശയം മാത്രം. 



ആകെ മൊത്തം ടോട്ടൽ =  കണ്ടിരിക്കാവുന്ന ഒരു സിനിമ. 

*വിധി മാര്‍ക്ക്‌ = 5/10 

-pravin-

No comments:

Post a Comment