Monday, July 9, 2012

Tezz



പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഹിന്ദി സിനിമ ഒരു അബദ്ധത്തില്‍ കണ്ടു പോയി. സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പല ആരോപണങ്ങളും വന്നിരുന്നു. അതൊക്കെ ശരി വയ്ക്കുന്ന തരത്തില്‍ തന്നെയാണ് സിനിമയുടെ ഗതിയും. ഇംഗ്ലീഷ് സിനിമകളുടെ കഥ ഹിന്ദി സിനിമയില്‍ ഉപയോഗിക്കുന്നത് ഒരു കുറ്റമായി ഞാന്‍ പറയുന്നില്ല. പക്ഷെ, അത് പരിഭാഷപ്പെടുത്തി എടുക്കുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലക്ക് പ്രിയന്‍ പാലിക്കേണ്ട മിനിമം കുറച്ചു കടമകളും മര്യാദകളും ഒന്ന് ഓര്‍ക്കേണ്ടിയിരുന്നു. 


കുറെ ഏറെ പൈസ ചിലവഴിച്ചു കൊണ്ട് കുറെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന രീതിയെയല്ല സിനിമ എന്ന് വിളിക്കുന്നതെന്ന് രാജ്യത്തിന്റെ പത്മ ശ്രീ പുരസ്ക്കാരമൊക്കെ  വാങ്ങിയ പ്രിയദർശനെ പോലുള്ള ഒരാള്‍ക്ക്‌ ഒരാളും  പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല. പലപ്പോഴും പ്രിയദര്‍ശനെ പല രീതിയില്‍ പലരും വിമര്‍ശിക്കാറുണ്ട് എങ്കിലും അദ്ദേഹം കഴിവുള്ള സംവിധായകന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും ഭീകരമായ ഒരു തര്‍ക്കവുമില്ല. നീലക്കുറിഞ്ഞി പൂക്കുന്ന പോലെ വല്ലപ്പോഴുമൊക്കെ അത് അദ്ദേഹം തന്നെ തെളിയിച്ചിട്ടുമുണ്ട്. പക്ഷെ, ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും തന്‍റെ ശൈലികളിലും നിലപാടുകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് ചിന്തിക്കാന്‍ പോലും അദ്ദേഹം മുതിരാത്തത് അതിശയമോ അഹങ്കാരമോ എന്ന് പ്രേക്ഷകരായ നമ്മള്‍ ചോദിക്കേണ്ടി വരുന്നു. മോഹന്‍ ലാല്‍ എന്ന നടനെ ഈ സിനിമയില്‍ എന്തിനു വേഷം കെട്ടിച്ചു എന്നതാണ് അടുത്ത ചോദ്യം ? ഒരു കൂട്ടുകാരനായ നടനോട് കൂട്ടുകാരനായ സംവിധായകന്‍ ചെയ്ത വഞ്ചന എന്ന് മാത്രമേ പറയാന്‍ തോന്നുന്നുള്ളൂ..


ഈ സിനിമയില്‍ ആകെ കൂടി ഇഷ്ടപ്പെട്ട ഒരു സംഭവം "തെരേ ബിന .."എന്ന് തുടങ്ങുന്ന ഗാനം മാത്രമാണ്. 

ആകെ മൊത്തം ടോട്ടല്‍ = തല്ലിപ്പൊളി സിനിമ .

*വിധി മാര്‍ക്ക്‌ = 2/10
-pravin-

1 comment:

  1. oru vallatha cheythayippoyi. ithinte original kandittundo. the bullet train. nalla padamayirunnu
    Tezz verum chavar aayippoyi

    ReplyDelete