Wednesday, August 15, 2012

വീണ്ടും കണ്ണൂര്‍ വേണ്ടിയിരുന്നോ ?


ഹരിദാസ് സംവിധാനം ചെയ്ത് അനൂപ്‌ മേനോന്‍, ടിനി ടോം, കാതല്‍ സന്ധ്യ, രാജീവ് പിള്ള, റിസ ബാവ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച "വീണ്ടും കണ്ണൂര്‍" എന്ന ഈ സിനിമ 1997 ഇല്‍ ഇറങ്ങിയ 'കണ്ണൂര്‍' എന്ന സിനിമയുടെ തുടര്‍ച്ചയാണ് എന്നവകാശപ്പെടുന്നു. 

സിനിമയുടെ ഉദ്ദേശ്യശുദ്ധിയെ നമിക്കേണ്ടിയിരിക്കുന്നു.  കണ്ണൂരിലെ അക്രമ രാഷ്ട്രീയം ഇല്ലാതാക്കി കൊണ്ട് കണ്ണൂരില്‍ വ്യവസായ വിപ്ലവവും വികസനവും കൊണ്ട് വരിക എന്നതാണ് ഇതിലെ നായകന് ചാര്‍ത്തിക്കൊടുക്കുന്ന പ്രധാന ദൌത്യം. പാര്‍ട്ടി സെക്രട്ടറി തന്‍റെ അച്ഛനാണെന്ന് പോലും മറന്നു കൊണ്ട് കണ്ണൂരിന് വേണ്ടി വാചാലനാകുന്ന ഇടിവെട്ട് നായകന്‍ ഒരു വേളയില്‍ വി എസ് അച്ചു മാമയെ വരെ തന്‍റെ  ഘോര ഘോര പ്രസംഗങ്ങള്‍ കൊണ്ട് ഞെട്ടിപ്പിക്കുകയും യഥാര്‍ത്ഥ കമ്മൂണിസം എന്തായിരിക്കണം എന്നടക്കമുള്ള കാര്യങ്ങള്‍ വരെ   ഓര്‍മിപ്പിക്കുന്നുണ്ട്. എന്തരോ എന്തോ , അനൂപ്‌ മേനോന്‍ എന്ന നടന് ഡയലോഗുകള്‍ പറഞ്ഞു പഠിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സിനിമയായി  മാത്രമേ ഇതിനെ വിലയിരുത്താന്‍ സാധിക്കുന്നുള്ളൂ.  

ടിനി ടോം വ്യത്യസ്തമായ ഒരു വേഷം ചെയ്തെന്നു മാത്രം പറയാം. നല്ലൊരു പ്രകടനം കാഴ്ച വക്കാമായിരുന്ന ടിനി അവസാനത്തെ രംഗങ്ങളില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഒന്ന് സട കുടഞ്ഞത്. റിസ ബാവയും, ഇര്‍ഷാദുമാണ്‌  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വച്ച മറ്റു താരങ്ങൾ. അനൂപ്‌ മേനോന്‍ എന്ന നടന് താങ്ങാവുന്നതിലപ്പുറമുള്ള ഒരു കഥാപാത്രമായിരുന്നു ഈ സിനിമയില്‍ അങ്ങേരെ കൊണ്ട് ചെയ്യിപ്പിച്ചത്. ഇനിയെങ്കിലും തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കരുത് എന്ന ഒരു അപേക്ഷ മാത്രമാണ് സാധാരണക്കാരായ പ്രേക്ഷകര്‍ക്കുള്ളത്. 

കമ്മൂണിസം പറയുന്ന സിനിമകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും, ഈ സിനിമയിലെ പോലെ ഒരു വണ്‍മാന്‍ ഷോയിലൂടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്ന മറ്റൊരു സിനിമയുണ്ടാകില്ല. അതിനു തിരഞ്ഞെടുത്ത കഥയിലും തിരക്കഥയിലും വേണ്ട മികവു പുലര്‍ത്തിയില്ല എന്നതാണ് മറ്റൊരു കുറവ്.  

ആകെ മൊത്തം ടോട്ടല്‍ = കുറെ ഡയലോഗുകള്‍ വാരി വലിച്ചു പറയുന്ന ഒരു ബിലോ ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 2.5/10 
-pravin- 

6 comments:

  1. കണ്ണൂരിനെ തണുപ്പിക്കാന്‍ ഇതിനെങ്കിലും കഴിയും എന്നെനിക്ക് തോന്നുന്നില്ല...

    ReplyDelete
    Replies
    1. ഇതിപ്പോ തണുപ്പിക്കുന്നതിന് പകരം ചൂടാക്കിയോ എന്നാണു സംശയം !

      Delete
  2. പറഞ്ഞതു കേരളരാഷ്ട്രീയവും പേര് വീണ്ടുംകണ്ണൂര്‍..ശരിയാ വേണ്ടായിരുന്നു ഇങ്ങനെയായിരുന്നെങ്കില്‍ പക്ഷെ 4/10.

    ReplyDelete
    Replies
    1. എന്നിട്ടും 4 കൊടുത്ത് ല്ലേ ...ഹി ഹി

      Delete
  3. അപ്പോ കാണാഞ്ഞതു നന്നായി

    ReplyDelete
    Replies
    1. ഞാന്‍ കണ്ടതും നന്നായി !

      Delete