Saturday, August 18, 2012

മല്ലുസിംഗ്


പ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ സിനിമ പഞ്ചാബിന്‍റെ പശ്ചാത്തല ഭംഗി ഏറെക്കുറെ ഒപ്പിയെടുത്തു കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഒരു മണിക്കൂറോളം ചളി തമാശകള്‍ കുത്തി നിറച്ചു കൊണ്ടാണ് പറഞ്ഞു പോകുന്നതെങ്കില്‍ കൂടി മല്ലു സിങ്ങിന്‍റെ രംഗപ്രവേശനത്തിനു ശേഷം സിനിമയില്‍ അല്‍പ്പം ഉണര്‍വ് സംഭവിക്കുന്നുണ്ട്. 

സച്ചി - സേതു ടീമിലെ  സേതു സ്വതന്ത്രമായി രചന നിര്‍വഹിച്ച്‌ വൈശാഖ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ഈ സിനിമയിലെ മറ്റ് അഭിനേതാക്കളായ  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ്‌ കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്,   സംവൃതാ സുനില്‍ , മീരാ നന്ദന്‍ , അപര്‍ണാ നായര്‍, രൂപാ മഞ്ജരി, സിദ്ദിക്ക്, സായ് കുമാര്‍ തുടങ്ങിയവരാര്‍ക്കും തന്നെ അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ മികവു കാണിക്കാന്‍ പാകത്തിലുള്ള അവസരവും അവര്‍ക്ക് കിട്ടിയില്ല എന്ന് പറയേണ്ടിയിരിക്കുന്നു. 

ഉണ്ണി മുകുന്ദന്‍ ഒഴിച്ച് മറ്റുള്ളവരാരും തന്നെ കാര്യമായ പ്രകടനം കാഴ്ച വച്ചില്ല. കോമഡി എന്ന പേരില്‍ പലരും കാണിച്ചു കൂട്ടുന്ന കോപ്രായിത്തരങ്ങള്‍ സിനിമയുടെ നിലവാരത്തെ ബാധിച്ചു എന്ന് പറയാം. 

ആകെ മൊത്തം ടോട്ടല്‍ = മല്ലു സിംഗ് എന്ന കഥാപാത്രത്തെ മാത്രം ഉറ്റു നോക്കി കൊണ്ട് കണ്ടിരിക്കാന്‍ പറ്റുന്ന കഷ്ടി ഒരു ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 4.5/10 
-pravin- 

3 comments:

  1. പഞ്ചാബി ഹൌസിന്റെ കാര്യമൊക്കെ ഓര്‍ത്തോണ്ട് കാണാനിരുന്നതാ...
    പക്ഷെ ആനേം ആടും പോലെയായി

    2/10 ആണ് ഞാന്‍ ഇടുന്ന മാര്‍ക്ക്

    ReplyDelete
    Replies
    1. good entertainment movie.........pinne ningalkokke enginathe padam aanu vendathu

      Delete
  2. ചുമ്മാ മൂന്നു മണിക്കൂര്‍ നഷ്ട്ടപെടുത്താം എന്നല്ലാതെ യാതൊരു മികവും പുലര്‍ത്താന്‍ പറ്റാതെ പോയ മൂവി എന്നാണ് എനിക്ക് തോന്നിയത്. പഞ്ചാബിന്റെ കൂറെ ലോകെഷന്‍ ഷൂട്ട്‌ ചെയ്തു എന്നല്ലാതെ പഞ്ചാബിന്റെ യഥാര്‍ത്ഥ ഒരു ഫീല്‍ തരാന്‍ പരാജയപെട്ടു പോയ മൂവി.പ്രവീ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു,ഉണ്ണി മുകുന്ദന്‍ ഒഴിച്ചു മറ്റാര്‍ക്കും അഭിനയിക്കാന്‍ വല്യ സ്കോപ്പ് ഇല്ലാതെ പോയ സിനിമ .എന്റെ മാര്‍ക്ക്‌ 4.5/ 10.

    ReplyDelete