Wednesday, August 22, 2012

ബാച്ചിലര്‍ പാര്‍ട്ടി - പണി പാമ്പായും പട്ടിയായും വന്നില്ല , പക്ഷെ അമല്‍ നീരദായി വന്നു.


പണി പാമ്പായും പട്ടിയായും വന്നില്ല, പക്ഷെ അമല്‍ നീരദായി വന്നെന്നു പറഞ്ഞാല്‍ മതിയല്ലോ !. പണി   വന്നതോ   " ബാച്ചിലര്‍ പാര്‍ട്ടി " എന്ന സിനിമയുടെ രൂപത്തിലും. രാം ഗോപാല്‍ വര്‍മയുടെ ശിക്ഷിത്വം സ്വീകരിച്ചതിരുന്നതിനാലാകാം അമല്‍ നീരദ് ഇപ്പോഴും കൊട്ടേഷന്‍ കഥകളോട് ഇത്ര താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ഇത്തരം സിനിമകള്‍ കൊണ്ട് സംവിധായകനും അണിയറ പ്രവര്‍ത്തകരും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് പിടി കിട്ടിയിട്ടില്ല. കുടുംബമായി ഈ സിനിമ കാണാന്‍ പറ്റുമോ എന്നതാണ് അടുത്ത പ്രശ്നം. ഇത്രയേറെ ദ്വയാര്‍ത്ഥങ്ങള്‍ അടങ്ങിയ സംഭാഷണങ്ങളും രംഗങ്ങളും ഉള്‍പ്പെടുത്തിയ ഒരു സിനിമ മലയാളത്തില്‍ ഇതാദ്യമായിരിക്കും. 

രാഹുല്‍ രാജിന്‍റെ സംഗീതം, റഹ്മാന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരുടെ വ്യത്യസ്ത കഥാപാത്രങ്ങളും പ്രകടനങ്ങളും  മികവു പുലര്‍ത്തിയെന്നു പറയാം. പുതുമകള്‍ ഒന്നുമില്ലാത്ത cinematography കൊണ്ട് അമല്‍ നീരദ് ഒരു അവാര്‍ഡ് പടത്തിന്റെ അന്തരീക്ഷം പല രംഗങ്ങളിലും മനപൂര്‍വം സൃഷ്ട്ടിച്ചിരിക്കുന്നതായി തോന്നി പോകും. എന്തായാലും ഈ ഒരു സിനിമയിലൂടെ തങ്ങളുടെ  കരിയറിലെ തുണിയഴിക്കല്‍  ഡാന്‍സിനു  നാന്ദി കുറിക്കാന്‍ സാധിച്ചതിനു  രമ്യാ നമ്പീശന്‍, പത്മ പ്രിയ  തുടങ്ങിയ നടിമാര്‍ അമല്‍ നീരദിനോട് കടപ്പെട്ടിരിക്കുന്നു. ഇനിയും ഐറ്റം ഡാന്‍സുകള്‍ ഇവരെ തേടിയെത്തട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 

ആകെ മൊത്തം ടോട്ടല്‍ =  ചില നടന്മാരുടെ സ്റ്റൈലുള്ള  പ്രച്ഛന്ന വേഷം കാണാന്‍ വേണ്ടി മാത്രം അല്‍പ്പം സമയം ഈ സിനിമയ്ക്കു വേണ്ടി മാറ്റി വക്കാം. ചുമ്മാ അങ്ങിനെ ഒരു ഓളത്തിന് കാണാം വേണമെങ്കിൽ. 

* വിധി മാര്‍ക്ക്‌ = 5/10 
-pravin- 

7 comments:

  1. ബാച്ചിലര്‍ പാര്‍ട്ടിക്ക് ബാച്ചിലെഴ്സ്‌ പോയാല്‍മതി കുടുംബമായി പോകണ്ട :)സ്വന്തം ചെലവില്‍ സ്വന്തമായി ഷൂട്ട്‌ചെയ്തു സ്വന്തം രീതിയില്‍ ഒരു പടമിറക്കി അത്രതന്നെ.

    ReplyDelete
  2. രമ്യാ നമ്പീശന്റെ ഡാന്‍സ്‌ ഐറ്റം ഡാന്‍സ് എന്ന് പറയാനുണ്ടോ? പത്മപ്രിയ വക ഐറ്റം ഒക്കെ! ഒന്നുകൂടി കണ്ടു നോക്കൂ...രമ്യയുടെത് ഒരു തരാം ഫ്യൂഷന്‍ ഡാന്‍സ്‌ എന്ന് വേണേല്‍ പറയാം.

    ReplyDelete
    Replies
    1. അതെ ..അതെ ...ഐറ്റം ഡാന്‍സ് അല്ല. പക്ഷെ രമ്യ നന്നായി ഫൂഷന്‍ ആയിട്ടുണ്ട്‌ ആ രംഗങ്ങളില്‍ ..അത്രയെ ഉദ്ദേശിച്ചുള്ളൂ .. ചാപ്പ കുരിശ്, ട്രാഫിക് , ഇപ്പോള്‍ ഈ സിനിമയിലെ ഇങ്ങനെയൊരു വേഷവും..കുട്ടി പെട്ടെന്ന് രക്ഷപ്പെടും..

      Delete
  3. നല്ല ഒന്നാന്തരം കത്തി പടം ആണല്ലെ...

    ReplyDelete
    Replies
    1. കത്തി മാറി നില്‍ക്കും മോനേ ...

      Delete
  4. എനിക്കിഷ്ട്ടമായി ട്ടോ ..കണ്ടിരിക്കാം.ചിന്തിക്കാതിരുന്നാൽ മതി.

    ReplyDelete