Tuesday, August 28, 2012

ഇവള്‍ മായാമോഹിനിയോ അതോ ..


ജനപ്രിയ നായകന്‍റെ  പുതിയ പ്രച്ഛന്ന വേഷം പ്രേക്ഷകന് മുന്നില്‍ ഒരു സംഭവ ബഹുല കഥയായി പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഉദയ് കൃഷ്ണ  - സിബി കെ തോമസ്‌ കഥയും തിരക്കഥയും എഴുതി ജോസ് തോമസ്‌ സംവിധാനം ചെയ്ത  ഒരു തട്ടുപൊളിപ്പന്‍ കോമഡി സിനിമയാണ് മായാ മോഹിനി. 

ബാബു രാജ് എന്ന നടന്  കോമഡി രംഗങ്ങളും വഴങ്ങുമെന്നത്  വളരെ നന്നായി തെളിയിക്കപ്പെട്ടതാണ്. ആ വിശ്വാസത്തെ ഒരു പരിധി വരെ ഈ സിനിമയില്‍ അയാള്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു. സ്ഫടികം ജോര്‍ജിനെ പതിവ് വില്ലന്‍ വേഷങ്ങളില്‍ നിന്നും പറിച്ചു മാറ്റി പുതിയൊരു രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതില്‍ കവിഞ്ഞു ഈ സിനിമയിലൂടെ നല്ലൊരു പ്രകടനം കാഴ്ച വക്കാന്‍ ആ നടനും സാധിച്ചില്ല. 

ബിജു മേനോന്‍, ദിലീപ് എന്നീ നടന്മാരില്‍ നിന്നും നമ്മള്‍ കണ്ടറിഞ്ഞ ചില മികവുറ്റ പ്രകടനങ്ങള്‍ ഈ സിനിമയില്‍ നിന്നും പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം ഓരോ പ്രേക്ഷകനും ഈ സിനിമ കാണാന്‍ ഇറങ്ങി തിരിച്ചിട്ടുണ്ടാകുക. പ്രേക്ഷകന്റെ  അത്തരം  വിശ്വാസങ്ങളെയും  പ്രതീക്ഷകളെയും    ചൂഷണം ചെയ്യുകയാണ് സംവിധായകന്‍ ഈ സിനിമയില്‍ പ്രധാനമായും ചെയ്തിരിക്കുന്നത് എന്ന് പറയേണ്ടി വരും. 

ദിലീപ് എന്ന നടന്‍ ഇത്തരം ഒരു വേഷം ചെയ്യാന്‍ കാണിച്ച ചങ്കൂറ്റത്തിനെ മാനിക്കുന്നു. പക്ഷെ, വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനുള്ള അമിതാവേശത്തില്‍ , ദിലീപ് എന്ന നടന്‍ കാണിച്ച ഒരു സാഹസം മാത്രമാണ് ഈ സിനിമ എന്ന് പറയേണ്ടി വരും. ഇനിയെങ്കിലും  നിലവാരം കുറഞ്ഞ സിനിമകള്‍ക്ക്‌ വേണ്ടി ഇത്തരം സാഹസങ്ങള്‍ക്ക്‌ ദിലീപ് മുതിരരുത്. യുവജനോത്സവ വേദികളെ അനുസ്മരിപ്പിക്കും വിധമുള്ള വെറും പ്രച്ഛന്ന വേഷമത്സരം നടത്താന്‍ മാത്രമുള്ള ഒരു വേദിയായി സിനിമയെ കാണാതിരിക്കാന്‍ ഈ നടന് കഴിയട്ടെ. 

ഉദയ്കൃഷ്ണ - സിബി കെ തോമസ്‌ കൂട്ടുകെട്ടുകളുടെ തലയില്‍ നല്ല ഭാവന വളരാന്‍ വല്ല  മെഷീനും പുതുതായി മാര്‍ക്കെറ്റില്‍ വരേണ്ടിയിരിക്കുന്നു. സത്യത്തില്‍ എന്തായിരിക്കാം ഇത്തരം സിനിമകളില്‍  കൂടി നടന്മാരും സംവിധായകനും ,എഴുത്തുകാരനുമെല്ലാം ഉദ്ദേശിക്കുന്നത് ? കോമഡി എന്ന പേരില്‍ കാണിക്കുന്ന സകല കൊള്ളരുതായ്മകളും പ്രേക്ഷകന്‍ സഹിക്കണം എന്നോ, അതോ അതെല്ലാം ആസ്വദിക്കുന്നതായി അഭിനയിക്കണം എന്നോ ? 

സിനിമ എന്തോ ആയിക്കോട്ടെ , ഈ അടുത്ത കാലത്ത് റിലീസ് ആയ സിനിമകളില്‍ വച്ചേറ്റവും വലിയ കളക്ഷന്‍ കിട്ടിയ ഒരു സിനിമയാണ് മായാമോഹിനി. വെറും 6.5 കോടി നിര്‍മാണ ചെലവ് നേരിട്ട ഈ സിനിമ 37 കോടിയിലധികം വരുമാനം നേടുകയുണ്ടായി. മാത്രവുമല്ല ഈ സിനിമ വിജകരമായി 150 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. 

ആകെ മൊത്തം ടോട്ടല്‍ = ദിലീപിന്‍റെ കരിയറിലെ ഒരു മോശം സിനിമ. രചനയിലും സംവിധാനത്തിലും താണ നിലവാരം മാത്രം മുഴച്ചു കാണുന്ന ഒരു ബിലോ ആവറേജ്  പടം.

*വിധി മാര്‍ക്ക്‌ = 2.5/10
-pravin- 

26 comments:

 1. Replies
  1. ഒരു പരിധി വരെ, ബാബു രാജ് നന്നായി.

   Delete
 2. your crrct its a b,low avrge movie... fooooolish directn :P

  ReplyDelete
 3. സിനിമ എന്തോ ആയിക്കോട്ടെ , ഈ അടുത്ത കാലത്ത് റിലീസ് ആയ സിനിമകളില്‍ വച്ചേറ്റവും വലിയ കളക്ഷന്‍ കിട്ടിയ ഒരു സിനിമയാണ് മായാമോഹിനി. വെറും 6.5 കോടി നിര്‍മാണ ചെലവ് നേരിട്ട ഈ സിനിമ 37 കോടിയിലധികം വരുമാനം നേടുകയുണ്ടായി. മാത്രവുമല്ല ഈ സിനിമ വിജകരമായി 150 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു.


  ഇതുതന്നെയല്ലേ സിനിമയുടെ വിജയം..!!

  ReplyDelete
  Replies
  1. ഒരു സിനിമയുടെ വിജയം എന്ന് പറഞ്ഞാല്‍ കളക്ഷന്‍ ഉണ്ടാക്കലും കൂടുതല്‍ ആളുകള്‍ കാണുക എന്നത് മാത്രമാണോ ? അതിലുപരി ആസ്വാദനം, കലാ മൂല്യം , ആശയ ഭംഗി എന്നൊക്കെ പറഞ്ഞു മറ്റ് ഘടകങ്ങള്‍ കൂടിയില്ലേ?

   സന്തോഷ്‌ പണ്ഡിറ്റ്‌ ആദ്യം ചെയ്ത സിനിമ ഒരുപ്പാട്‌ പേര്‍ കണ്ടു, ഒരുപാട് പൈസയും സമ്പാദിച്ചു. അത് സാമ്പത്തിക വിജയം എന്ന കോളത്തില്‍ മാത്രമല്ലേ ഉള്‍പ്പെടുന്നുള്ളൂ. ? അത് ഒരു നല്ല സിനിമയായി വിലയിരുത്താന്‍ സാധിക്കുമോ ? ഇവിടെ ഈ സിനിമയെ കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് ശരിയെന്നു വാദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്‍റെ ആസ്വാദനതലത്തില്‍ നിന്ന് കൊണ്ടുള്ള ഒരു അഭിപ്രായം മാത്രമാണ് ഇത്. ബാക്കിയുള്ളത് താങ്കള്‍ക്കു പറയാം.

   Delete
 4. പശൂം ചത്ത് , മോരിലെ പുളീം പോയി..
  ഇപ്പഴാ..?

  നിരൂപണം എന്നൊക്കെ പറഞ്ഞാ ഒന്നുമില്ലെങ്കില്‍ അതിന് ഒരു നേരോം , കാലോം വേണം.. അത് ചിലപ്പോള്‍ കുറേ ആളുകളെ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷിക്കുകയോ അല്ലെങ്കില്‍ ഒരു നല്ല സിനിമ കാണാന്‍ സഹായികുകയോ ചെയ്യും..
  അല്ലെങ്കില്‍ നേരം തെറ്റി എഴുതുന്ന നിരൂപണം ഒരു നല്ല സിനിമയെ പ്രമോട്ട് ചെയ്യാനായിട്ടാവാം.. നല്ല സിനിമകളെ സ്നേഹിക്കുന്നവന്‍ എന്ന നിലയില്‍..

  ഇത് പോലൊരു തട്ട് പൊളിപ്പന്‍ സിനിമക്ക് വേണ്ടി ഈ നേരം വൈകിയ നേരത്ത് എന്തിന് സമയം കളയുന്നു..?
  ഓഹ്.. മറന്നു ടോറന്‍റില്‍ ഇപ്പഴാ വന്നത് അല്ലേ..? :)

  ReplyDelete
  Replies
  1. @സമീരന്‍ -

   ഞാന്‍ ആ ബ്ലോഗ്‌ കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഞാന്‍ കണ്ട അല്ലെങ്കില്‍ കാണുന്ന സിനിമകളെ കുറിച്ചുള്ള എന്‍റെ വീക്ഷണം പങ്കു വക്കുക എന്നതാണ്. പിന്നെ, പുതിയ സിനിമകളെ കുറിച്ച് പറയുന്നത് മാത്രമേ നിരൂപണം ആകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രവുമല്ല, ഞാന്‍ ഒരു സിനിമാ നിരൂപണം ചെയ്യുന്നു എന്ന ഭാവത്തില്‍ എഴുതുന്നതല്ല അതൊന്നും. ഈ ബ്ലോഗില്‍ എത്രയോ പഴയ സിനിമകളെ കുറിച്ച് പറയുന്നുണ്ട്.

   ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം, പല പുതിയ സിനിമകളും വളരെ വൈകിയേ പലപ്പോഴും കാണാന്‍ അവസരം ഉണ്ടാകാറുള്ളൂ. തിയ്യേട്ടരുകളില്‍ എത്തുന്ന സിനിമകള്‍ മാത്രമേ ഞാന്‍ കാണൂ എന്ന വാശിയില്ല. തിയ്യേടരുകളില്‍ നിന്ന് കണ്ട സിനിമകളെ കുറിച്ചും അല്ലാതെ കാണാന്‍ വിട്ട സിനിമകളെ കുറിച്ചും അതില്‍ എഴുതിയിട്ടുണ്ട്.

   ഇത്തരം സിനിമകള്‍ക്ക്‌ വേണ്ടി നാല് വാക്ക് എഴുതിയത് കൊണ്ട് എനിക്കൊരു വലിയ സമയ നഷ്ടം സംഭവിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ സമയ നഷ്ടം സംഭവിക്കുന്നത്‌ ചിലപ്പോള്‍ സമീരനെ പോലെ ഈ എഴുത്ത് വായിക്കുന്നവര്‍ക്കായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അത് കൊണ്ട് ഇത്തരം തട്ട് പൊളിപ്പന്‍ ലേഖനങ്ങള്‍ പാടെ തള്ളി കളയുക. ..എന്നെ സംബന്ധിച്ചിടത്തോളം ഈ എഴുത്ത് ഞാന്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.

   Delete
  2. പുതിയ സിനിമകളെ നിരൂപിക്കുന്നതേ നിരൂപണമാവൂ ന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല...പിന്നെ ഇത്തരം എഴുത്തുകളെ പാടെ തള്ളികളയുക എന്ന ആഹ്വാനം ഒക്കെ ബാലിശമാണ്.. ആരെങ്കിലും ഒക്കെ വായിക്കപ്പെടാന്‍ വേണ്ടി തന്നെയാണ് എല്ലാവരും എഴുതുന്നതും ,ലിങ്കുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതും..
   പ്രവീണ്‍ ന്റ്റെ വീക്ഷണം പങ്ക് വെക്കുന്നതില്‍ ഒരു നല്ല തിരഞ്ഞെടുക്കലും ഉണ്ടായാല്‍ കുറച്ച് കൂടി നന്നാവുംന്നേ ഞാന്‍ ഉദ്ധേശിച്ചുള്ളൂ.. എന്തായാലും വിമര്‍ശനങ്ങളെ ഇത്ര അസഹിഷ്ണുതയോടെ കാണുന്ന നിലക്ക് ഇനി ഞാന്‍ ഒന്നും പറയണില്ലേ.. എന്തിന് വെറുതെ ഒരു ചിരിക്കുന്ന മുഖം ഞാനായിട്ട് നഷ്ടപ്പെടുത്തണം...
   എന്‍റെ കമന്‍റ് അങ്ങയെ വിഷമിപ്പിച്ചതില്‍ ഞന്‍ അകൈതവമായ ദുഖം രേഖപ്പെടുത്തുന്നു.

   Delete
  3. സമീര്‍ - ഒരിക്കലുമില്ല. സമീര്‍ പറഞ്ഞ പോലെ ഒരു അസഹിഷ്ണുതാ മനസ്സോടെ ഒരു കാര്യങ്ങളെയും ഞാന്‍ സമീപിക്കാറില്ല. ആശയങ്ങള്‍ പരസ്പ്പരം പങ്കു വക്കുന്നതിനിടയില്‍ എന്‍റെ ഭാഗത്ത് നിന്ന് സമീറിന് അങ്ങിനെ എന്തെങ്കിലും തോന്നിയെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. എന്നോടുള്ള തെറ്റിദ്ധാരണ മാറ്റുക ദയവായി.

   ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത് ആരെങ്കിലും വായിക്കാന്‍ വേണ്ടി തന്നെയാണ്. സമ്മതിക്കുന്നു. ഇങ്ങനെ എഴുതി സമയം കളയണ്ട എന്ന സമീറിന്റെ നിലപാടിനോടുള്ള മറുപടി മാത്രമാണ് ഞാന്‍ അവിടെ സൂചിപ്പിച്ചത്. അതിലെ ഉദ്ദേശ്യ ശുദ്ധിയെ മാനിച്ചു കൊണ്ട് തന്നെയാണ് ആ മറുപടി ഞാന്‍ പറഞ്ഞത്. അല്ലാതെ ചിരിക്കുന്ന മുഖങ്ങള്‍ നഷ്ടപ്പെടുത്താന്‍ എനിക്കും ആഗ്രഹമില്ല.

   പ്ലീസ്, കാര്യങ്ങളെ ഈ ഒരു രീതിയില്‍ കാണുന്നതിനോട് ഞാന്‍ ഇപ്പോഴും വിയോജിപ്പ് രേഖപ്പെടുത്തുന്നു.

   എന്‍റെ മറുപടിയില്‍ എന്തെങ്കിലും വിഷമം തോന്നിയെങ്കില്‍ ഞാന്‍ വീണ്ടും മാപ്പ് പറയുന്നു.

   Delete
 5. എന്തായാലും ഞമ്മളിത് കണ്ടില്ല, കാണാൻ ആശയുമില്ല

  ReplyDelete
  Replies
  1. നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ ..

   Delete
 6. പറഞ്ഞതു സത്യം തന്നെ
  www.thasleemp.co.cc

  ReplyDelete
  Replies
  1. ഹി..ഹി..ഞാന്‍ ഇനിയൊന്നും പറയാനില്ലേ ..

   Delete
 7. എന്ത് ചെയ്യാം മലയാളിക്ക് ഇങ്ങനത്തെ സിനിമകളും ശവര്‍മ്മയും അഴിമതിയും ഒക്കെയാ കൂടുതലിഷ്ടം...

  ഇത് എഴുതാന്‍ അല്പം വൈകിപ്പോയി എന്നേ പറയാനുള്ളൂ..

  ReplyDelete
  Replies
  1. ഹി..ഹി. അതെ. എഴുതാന്‍ വൈകി പോയി. അതൊരു കുറ്റമല്ല എന്നത് കൊണ്ട് ക്ഷമിക്കുക. കാരണം ഇന്നലെയാണ് ഈ അബദ്ധം പറ്റിയത് .

   Delete
 8. ഞാനും ഇപ്പോഴാണ് കണ്ടത് .ഈ സിനിമ വിജയിച്ചു എന്ന് ഇപ്പോഴാണ് അറിയുന്നത് മലയാളികളായ നമ്മുടെ സഹോദരങ്ങളെ സമ്മതിക്കണം .ദിലീപിന്റെ ആവനാഴിയിലെ അമ്പു കളെല്ലാം തീര്‍ന്നു എന്ന് തോന്നുന്നു .ഒരു വൃത്തികെട്ട സിനിമ .എന്നെ പറയാനുള്ളൂ .
  കുറച്ചു ആളുകള്‍ കുറെ ആളുകളെ കുറെ കാലം മണ്ടന്മാരാക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .അത് പോലെയാണ്
  പ്രവീണ്‍ ഇത്തരം തട്ട് പൊളിപ്പന്‍ സിനിമള്‍ക്ക് വേണ്ടി സമയം കളയാതെ ,പഴയ നല്ല സിനിമകള്‍ കണ്ടു അതിനെ കുറിച്ച് എഴുതു .ഒരു പാട് നല്ല സിനിമകള്‍ കാണാതെ പോയിട്ടുണ്ട് പലരും .അത് തിരഞ്ഞെടുത്തു കാണാന്‍ കാണാത്തവര്‍ക്ക് അവസരംമാകും എന്ന് കരുതുന്നു .ആശംസകള്‍

  ReplyDelete
  Replies
  1. ഓക്കേ. ലാലി..ഇത് കണ്ടപ്പോള്‍ എഴുതാതിരിക്കാന്‍ തോന്നിയില്ല. ആ സമ്മര്‍ദ്ദത്തില്‍ എഴുതി പോയതാണ് ..ഒന്ന് ക്ഷമി...ഹി ഹി..

   Delete
 9. തീര്‍ച്ചയായും സത്യം തന്നെയാണ് നിങ്ങള്‍ എഴുതിയത്.. ഞാന്‍ യോജിക്കുന്നു.... യാതൊരു നിലവാരവും പുലര്‍ത്താത്ത സിനിമ.. പക്ഷെ ഒരു കാര്യം നമ്മള്‍ സമ്മതിക്കണം, ഒരു കഥയിലും ചവിട്ടി നിന്നല്ല സിബി ഉദയന്‍ ടീം തിരക്കഥ എഴുതുന്നത്‌... അതൊരു കഴിവ് തന്നെയാ

  ReplyDelete
  Replies
  1. അതെ...അതെ അത് വല്ലാത്തൊരു കഴിവ് തന്നെയാണ് ,...ചിലതെല്ലാം ഇഷ്ടമായിട്ടുണ്ട്....എന്നാലും ഇത് പോലുള്ളവ അസഹ്യം തന്നെ ...

   Delete
 10. ഇത് എങ്ങനെ ഹിറ്റ്‌ ആയി എന്ന് ഇപ്പോഴും എനിക്കറിയില്ല..മുഴുവന്‍ ഡബിള്‍ മീനിംഗ് ..അസഹനീയമായ തമാശകള്‍ .. ഒരു യാത്രയില്‍ ബസില്‍ കാനിച്ചതിനാല്‍ കുറെ നേരം കാണേണ്ടി വന്നു..എന്റെ ഭഗ്യം..നിദ്രാദേവി ഉടനെ കടാക്ഷിച്ചു !

  കടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞത് പോലെ പിറ്റേ ദിവസ ട്രിവാണ്ട്രം ലോഡ്ജ് കാണേണ്ടി വന്നു ! അതില്‍ പിന്നെ പച്ചക്ക് പറയുന്നു എന്ന വ്യത്യാസമേ ഉള്ളു..

  ReplyDelete
  Replies
  1. ഹി ...ഹി... അപ്പൊ നല്ലോം അനുഭവിച്ചു എന്ന് സാരം ...

   Delete
 11. ഒരു വേഷം കെട്ടാന്‍ വേണ്ടി പടമെടുത്തത് പോലെ ആയിരുന്നു. ഇത് വിജയിച്ചു എന്ന് പറയുന്നിടത്ത് മലയാള സിനിമയുടെ മുല്യച്യുതി യാതര്ത്യമായിരിക്കുന്നു. പേക്ഷകന് ഇമ്മാതിരി പടം വേണമെങ്കില്‍ മലയാളസിനിമ രക്ഷപെടില്ല. പുതിയ കൂട്ടം സംവിധായകര്‍ ഒരു പാട് പ്രതീക്ഷകള്‍ നല്‍കുന്നു. ഗുഡ് ലക്ക് മലയാളം സിനിമ ലോകം.

  ReplyDelete
  Replies
  1. ഒരു വേഷം കെട്ടാന്‍ വേണ്ടി പടമെടുത്തത് പോലെ ആയിരുന്നു. ഇത് വിജയിച്ചു എന്ന് പറയുന്നിടത്ത് മലയാള സിനിമയുടെ മുല്യച്യുതി യാതര്ത്യമായിരിക്കുന്നു. പേക്ഷകന് ഇമ്മാതിരി പടം വേണമെങ്കില്‍ മലയാളസിനിമ രക്ഷപെടില്ല.
   ..
   ..
   u said it..

   Delete