Monday, August 6, 2012

ദളപതി വീണ്ടും വീണ്ടും കാണുമ്പോള്‍


മണിരത്നത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രം. ശക്തമായ  കഥയും തിരക്കഥയും കഥാപാത്രങ്ങളും ഇത്രമേല്‍ അടങ്ങിയിരിക്കുന്ന ഒരു സിനിമ വേറെയുണ്ടോ എന്ന് തോന്നി പോകുന്നു. എല്ലാ അഭിനേതാക്കളും ഒരേ സമയം അഭിനയമികവ് പ്രകടിപ്പിച്ച ഒരു സൂപ്പര്‍ സിനിമ തന്നെയാണിത്. കണ്ട ശേഷം  വീണ്ടും  വീണ്ടും കാണുമ്പോള്‍ പോലും ഈ സിനിമയുടെ മുഴുവന്‍ ആസ്വാദനവും ഒട്ടും ചോര്‍ന്നു പോകാതെ  പുതുമയായി തന്നെ ഇപ്പോഴും അനുഭവപ്പെടുന്നു.

സിനിമയില്‍ ഏറ്റവുംശ്രദ്ധേയം എന്ന് പറയാന്‍ തോന്നുന്നത് ദേവരാജന്‍ -സൂര്യ ആത്മബന്ധം ആണ്. അഭിനയത്തിന്‍റെ കാര്യത്തിലും എല്ലാ നടീനടന്മാരും പൂര്‍ണ മികവു കാണിച്ചു എന്ന് പറയാം. സിനിമയുടെ കഥയെ വേണമെങ്കില്‍ മഹാഭാരത കഥയില്‍ നിന്നും അടര്‍ത്തിയെടുത്ത കഥാപാത്രങ്ങളോട് കൂടി ഉപമിക്കാവുന്നതാണ്. സ്വന്തം മകനെ ഉപേക്ഷിക്കേണ്ടി വന്ന കുന്തിയായി ശ്രീവിദ്യ ചെയ്ത വേഷത്തിനും, മഹാഭാരതത്തിലെ കര്‍ണനു തുല്യമായി രജനിയുടെ അനാഥത്വം നിറഞ്ഞ വേഷത്തിനും ഒരുപാട് സാമ്യതകള്‍ ഉണ്ട്. അത് പോലെ മമ്മൂട്ടിയെ ദുര്യോധനന്‍ ആയി വേണമെങ്കില്‍ കാണാം. കാരണം ദുര്യോധന- കര്‍ണ ആത്മബന്ധം പോലെയാണ് സിനിമയിലെ ദേവരാജ് - സൂര്യ ആത്മബന്ധവും. അങ്ങിനെ പുരണ കഥകളിലെ ഒരുപാട് സാമ്യതകള്‍ ഈ സിനിമയില്‍ ദര്‍ശിക്കാവുന്നതാണ്.

ആകെ മൊത്തം ടോട്ടൽ = എല്ലാ അർത്ഥത്തിലും ഒരു ഉഗ്രൻ സിനിമ തന്നെയാണ് ദളപതി.  

*വിധി മാര്‍ക്ക്‌ = 8 /10 
-pravin- 

3 comments:

  1. പ്രവീണ്‍ ഭായ് .ദളപതി രജനിയുടെയും മമ്മൂട്ടിയുടെയും എക്കലെതെയും നല്ല സിനിമകളില്‍ ഒന്നാണ് .
    സിനിമ വിചാരണ എന്നാണ് ഈ ബ്ലോഗിന്റെ പേര് തന്നെ .വിചാരണ ഒരു ചടങ്ങ് പോലെയായോ എന്നൊരു സംശയം .അല്പം കൂടി ആഴത്തിലുള്ള വിശദീകരണം പ്രതീക്ഷിക്കുന്നു .ആശംസകള്‍

    ReplyDelete
  2. ശക്തമായ കഥയും തിരക്കഥയും കഥാപാത്രങ്ങളും ഇത്രമേല്‍ അടങ്ങിയിരിക്കുന്ന ഒരു സിനിമ വേറെയുണ്ടോ എന്ന് തോന്നി പോകുന്നു.അതു തോന്നല്‍ തന്നെയാവും കാണാത്തത് അതിമനോഹരമേന്നല്ലേ യാത്രതുടരു കുമ്മാട്ടി പറഞ്ഞപോല്‍..

    ReplyDelete
  3. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍ ... ആശംസകള്‍....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... കൊല്ലാം................ പക്ഷെ തോല്‍പ്പിക്കാനാവില്ല ....... വായിക്കണേ.................

    ReplyDelete