Thursday, August 9, 2012

'ഡോക്ടര്‍ ഇന്നസെന്റ്' ആയിരുന്നു , പക്ഷെ ..


അജ്മല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്നസെന്റ് , സോനാ നായര്‍  എന്നിവരാണ്. 

തല്ലിപ്പൊളി പടം എന്നെഴുതി തള്ളിയതിനു ശേഷമാണ് ഈ സിനിമ കാണാന്‍ ഇടയാകുന്നത്. പക്ഷെ, എന്ത്  കൊണ്ടോ ആ തരത്തില്‍ അധപതിച്ച ഒരു സിനിമയാണ് ഇതെന്ന് വിലയിരുത്താന്‍ ആകുന്നില്ല.  കാരണം സിനിമയിലുടനീളം നമുക്ക് കാണാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ഉള്ളതും കണ്ടു മറന്നുവരും മാത്രമാണ്. ഒട്ടും അസ്വാഭാവികത തോന്നിക്കാത്ത രീതിയിലാണ് കഥയുടെ പല ഭാഗങ്ങളും പറഞ്ഞു പോകുന്നത്. ക്ലൈമാക്സ് മാത്രമാണ് അല്‍പ്പം അസ്വാഭാവികമായി തോന്നിയത്. അത്യാവശ്യത്തിനു നര്‍മവും കഥയും എല്ലാം അടങ്ങിയ സിനിമയായി തന്നെ ഇതിനെ വേണമെങ്കില്‍ പറയാം. 

സംവിധാന തകരാറുകളും തിരക്കഥയുടെ പോരായ്മകളും ക്യാമറയുടെ പിഴവുകളും സിനിമയില്‍ പലയിടങ്ങളിലും പ്രകടമാണ് എങ്കിലും ഒരു ടെലി ഫിലിം മൂഡില്‍ ഇരുന്നു കാണാന്‍ പറ്റിയ സിനിമയാണിത്. ഒരു കച്ചവട സിനിമയാക്കാന്‍ വേണ്ട ചേരുവകള്‍ ഈ സിനിമയില്‍ ഇല്ലായിരുന്നത് കൊണ്ടാകാം സിനിമ എട്ട്‌ നിലയില്‍ പൊട്ടിയത്. 

ആകെ മൊത്തം ടോട്ടല്‍ = വലിയ നിരൂപക ചിന്തകള്‍ ഒഴിവാക്കി കൊണ്ട് ഒരു നാടന്‍ ടെലി ഫിലിം ആസ്വാദന മനസ്സോടെ കണ്ടിരിക്കാന്‍ പറ്റിയ ഒരു കൊച്ചു സിനിമ. 

*വിധി മാര്‍ക്ക്‌ = 3/10 
-pravin- 

No comments:

Post a Comment