Saturday, September 15, 2012

മിസ്റ്റര്‍ മരുമകന്‍ കണ്ടു കഴിഞ്ഞാല്‍ സന്തോഷ്‌ പണ്ടിറ്റിനെ നമ്മള്‍ ആദരിച്ചു പോകും !

സിനിമ തല്ലിപ്പൊളി ആകുമെന്ന് ഏകദേശ ഒരു ധാരണ ഉണ്ടായിരുന്നെങ്കില്‍ കൂടി സുഹൃത്തുക്കളുടെ കൂടെ സിനിമ കാണുന്ന ഒരു ത്രില്‍ ഒന്ന് വേറെ തന്നെ എന്ന് മാത്രം ചിന്തിച്ചു കൊണ്ട് പോയി കണ്ട സിനിമയാണ് മിസ്റ്റര്‍ മരുമകന്‍ദിലീപ് ഫാന്‍സിനു പോലും ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ഈ സിനിമയെ നിര്‍വചിക്കാന്‍ പറ്റിയ "കൂതറ" പദങ്ങള്‍ ഒന്നും തന്നെ മലയാളം നിഘണ്ടുവില്‍ ഇത് വരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.  

ഉദയ് കൃഷ്ണ സിബി കെ തോമസ്‌ തിരക്കഥയെഴുതി സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ആദ്യകാല സിനിമകളായ ഹിറ്റ്ലര്‍ ബ്രദേഴ്സ് (1997), അമ്മ അമ്മായിയമ്മ (1998) , മൈ ഡിയര്‍ കരടി (1999) എന്നിവ അന്നത്തെ കാലത്ത് സാമാന്യം കണ്ടിരിക്കാന്‍ പറ്റിയ സിനിമകള്‍ ആയിരുന്നു. 2006 ഇല്‍ ഇതേ കൂട്ടുകെട്ടില്‍ വന്ന  'കിലുക്കം കിലു കിലുക്കം' എന്ന സിനിമയിലൂടെ തങ്ങളുടെ നിലവാര തകര്‍ച്ച വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ മനസിലാക്കി കൊടുക്കുന്നതില്‍ ഇവര്‍ പൂര്‍ണമായും വിജയിച്ചിരുന്നു. ഒരിടവേളക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും  വന്നപ്പോള്‍ പ്രേക്ഷന്റെ നെഞ്ചില്‍ ആശങ്കയുടെ വെടിക്കെട്ടായിരുന്നു. ഒടുക്കം പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. ഇവരുടെ മുന്‍കാല പടങ്ങളെ പോലും വെല്ലുന്ന രീതിയില്‍ നിലവാര തകര്‍ച്ച മാത്രം പ്രദര്‍ശിപ്പിച്ച ഒരു സിനിമയായി ഇത് മാറി.   ഈ സിനിമ കണ്ട പ്രേക്ഷകര്‍  ഇക്കൂട്ടരുടെ  വളിച്ചു പുളിച്ച കോമഡി  വെടിക്കെട്ടില്‍ മനം നൊന്തു നെഞ്ച് വേദന വന്നു മരിച്ചു പോയി. ഇതില്‍ കൂടുതല്‍ മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും ഇവരെന്തു കൊടുക്കണം ? 

ദിലീപിന് ജനപ്രിയനായകന്‍ എന്ന പേരിട്ടു കൊടുത്തത് ആരാണെന്നറിയില്ല. അത് ഒന്ന് കൂടി പ്രബലമാകാന്‍ വേണ്ടിയാകും ഈ സിനിമയില്‍ "ജനപ്രിയ നായകന്‍ ഇവന്‍" എന്ന് തുടങ്ങുന്ന ഗാനത്തില്‍ ദിലീപ് അഭിനയിച്ചു തിമിര്‍ത്തിട്ടുണ്ട്. കോമഡി എന്ന പേരില്‍ ഇക്കാലത്ത് പടച്ചിറക്കുന്ന തെറികളും ദ്വയാര്‍ത്ഥ പദപ്രയോഗങ്ങളും ഈ സിനിമയിലും കുറവല്ല. ഇത്തരത്തിലുള്ള കോമഡിയുടെ ബ്രാന്‍ഡ്‌ അംബാസിടര്‍ പദവി സുരാജ് വെഞ്ഞാരമൂടിനു തന്നെ കൊടുക്കേണ്ടി വരും എന്ന സ്ഥിതിയിലാണ് ആ നടന്‍റെ കോമഡി നിലവാരം പോകുന്നത്.

ബാബു രാജ് എന്ന നടനിലെ ഹാസ്യരൂപത്തെ കണ്ടു പിടിച്ച ആഷിഖ് അബുവിനെ നമ്മള്‍ ആദരിച്ചുവെങ്കില്‍ അതിനു കാരണം ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ബാബു രാജ് എന്ന നടനെ കോമഡി രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകര്‍ ഒന്നും തന്നെ ആ മേന്മ കാണിച്ചില്ല. അക്കൂട്ടത്തിലെ കനത്ത പരാജയങ്ങളാണ്  സന്ധ്യാമോഹനും ഉദയ്കൃഷ്ണ -സിബി കെ തോമസും.

ദിലീപ് , സനുഷ , ഖുശ്ബു , ഷീല, ബിജു മേനോന്‍,  നെടുമുടി വേണു  തുടങ്ങിയവരൊക്കെ ഈ സിനിമയില്‍ അഭിനയിച്ചതില്‍ കൂടി തങ്ങളുടെ അഭിനയ പോരായ്മയും, ഒരു സിനിമ തിരഞ്ഞെടുക്കുന്നതിലുള്ള ബുദ്ധി ശൂന്യതയും വെളിപ്പെടുത്തിയിരിക്കുന്നു.  ഭാഗ്യ രാജ് എന്ന തമിഴ് നടനെ കൊണ്ട് ഈ സിനിമയില്‍ കാണിച്ചു കൂട്ടിയ കോപ്രായിത്തരങ്ങള്‍ പ്രേക്ഷകന് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതെല്ലാം കാണാന്‍ മലയാളി പ്രേക്ഷകന് സാധിക്കുന്നു എങ്കില്‍ സന്തോഷ്‌ പണ്ടിറ്റിനെ നമ്മള്‍ ആദരിച്ചു പോകും. 

സന്ധ്യാമോഹനും ഉദയകൃഷ്ണ - സിബി കെ തോമസും ഒരു തവണ കൂടി ഒരുമിക്കാതിരിക്കാന്‍ ദൈവത്തോട് നമുക്ക് പ്രാര്‍ഥിക്കാം.  ഉദയ് കൃഷ്ണ സിബി കെ തോമസ് ഇല്ലാതെ തനിക്കൊരു സിനിമയില്ല എന്ന നിലപാട് ജനപ്രിയനായകന്‍ മാറ്റി പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = മായാമോഹിനിക്ക് ശേഷം അതിലും നിലവാരമില്ലാത്ത ദിലീപിന്‍റെ മറ്റൊരു സിനിമ . കണ്ടിരിക്കാന്‍ പോയിട്ട് ഒന്ന് നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടിപോകുന്ന സിനിമ. ഈ വര്‍ഷത്തെ ഏറ്റവും മോശം നിലവാരമുള്ള സിനിമ ഒരു പക്ഷെ ഇത് തന്നെയായിരിക്കും. 

*വിധി മാര്‍ക്ക്‌ = 2/10 
-pravin- 

18 comments:

 1. ഞാന്‍ അഫ്രികയില്‍ ആയത് നന്നായി, ഇതൊന്നും കാണണ്ടല്ലോ.

  ReplyDelete
 2. Replies
  1. എന്‍റെ പള്ളീ...അപ്പൊ ഞാന്‍ പറഞ്ഞതൊന്നും അനക്ക് തിരിഞ്ഞില്ല ല്ലേ...അപ്പൊ ശരി ട്ടോ..

   Delete
 3. എങ്ങനെങ്കിലും സിനിമയോ മറ്റോ എഴുതിയും അഭിനയിച്ചും എല്ലാം ആളുകള്‍ ജീവിച്ചു പോട്ടെ പ്പാ... !!!!

  സീരിയസ് ആയി പറയട്ടെ , തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന പടങ്ങളുടെ റിവ്യൂ മോശമാക്കി എഴുതിയാല്‍ അതിന്റെ മാര്‍ക്കറ്റ് ഒരു ചുരുങ്ങിയ ശതമാനം എങ്കിലും കുറയും. അതിനാല്‍ നമുക്കോ അക്കിടി പറ്റി ,ഇനി ബാക്കി ഉള്ളവര്‍ക്കും പറ്റാന്‍ ഉള്ള അവസരം ഇല്ലാതാക്കേണ്ട എന്ന് കരുതി മിണ്ടാതിരിക്കണം... ലോകാ സമസ്താ സുഖിനോ ഭവന്തു !!

  (ചുമ്മാ പറഞ്ഞതാണ്, റിവ്യൂ എഴുതി കാര്യം വിശദീകരിച്ചു തന്നതിന് നന്ദി... !!)

  :))

  ReplyDelete
  Replies
  1. റിവ്യൂ ഒരാളുടെ കാഴ്ചപ്പാട് മാത്രമാണ്. അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഒരിക്കലും ഒരു സിനിമ കാണാനോ കാണാതിരിക്കാനോ ഉള്ള തീരുമാനം ഒരു പ്രേക്ഷകന്‍ എടുക്കരുത് . സിനിമ കണ്ടതിനു ശേഷം നമ്മള്‍ പരസ്പ്പരം അഭിപ്രായം പറയാറില്ലേ ? ചര്‍ച്ച ചെയ്യാറില്ലേ ..അത്ര മാത്രമേ ഈ റിവ്യൂ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. റിവ്യൂ വിനോടുള്ള മറുപടി സിനിമ കണ്ട ശേഷം പങ്കു വയ്ക്കുന്ന നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ആകണം .

   ഇതിലൂടെ ഒരുപാടു പേരുടെ ജോലി പോകുമെന്ന് കരുതുന്നുമില്ല . എങ്ങിനെയെങ്കിലും പണമുണ്ടാക്കി ജീവിക്കണം , അതിനു വേണ്ടി ചുമ്മാ ഒരു സിനിമ എടുക്കുകയാണ് എന്ന നിലപാടിനോട് യോജിക്കാനും ആകുന്നില്ല. സിനിമ വെറുമൊരു ജോലി മാത്രമല്ല ല്ലോ , ഒരു കല കൂടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം ശരി -തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കൂടി ഒരു നല്ല കലാകാരന് സാധിക്കണം. അതവരുടെ ഭാവിക്ക് ഗുണമേ ചെയ്യൂ എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ.

   തല്ലിപ്പൊളി സിനിമകളെ വരെ "ഉഗ്രന്‍ , അടിപൊളി, മെഗാ ഹിറ്റ്‌ " എന്നൊക്കെ പറഞ്ഞു പ്രൊമോട്ട് ചെയ്യുന്ന ചില ചാനലുകള്‍ ചെയ്യുന്നതാണോ യഥാര്‍ത്ഥ അഭിപ്രായം വെളിപ്പെടുത്തുന്ന പ്രേക്ഷകരാണോ നല്ല സിനിമകള്‍ക്ക്‌ ഗുണം ചെയ്യുക എന്ന് മാത്രം ചിന്തിക്കുക ...

   വായനക്കും അഭിപ്രായത്തിനും നന്ദി ഹാരിദ് ..

   Delete
 4. മുന്നറിയിപ്പിന്‌ നന്ദി പ്രവീണ്.

  പക്ഷെ ഇതൊക്കെ പാല്‍പ്പായസം പോലെ നുണയാനും ആളുണ്ട് എന്നതാണ്‌ ഇതൊക്കെ പടയ്ക്കുന്നവരുടെ ധൈര്യം. അപ്പൊ, ഷോ നടക്കട്ടെ!

  ReplyDelete
  Replies
  1. ഹ..ഹ...ഉസ്മാന്ക്കാ ...ഇപ്പൊ ധൈര്യമായി ല്ലേ ? ഇനി കരുതി നടക്കൂ... ആളുകള്‍ക്ക് തിരിച്ചറിവ് വരുന്ന ഒരു കാലം വരുമായിരിക്കും..

   നന്ദി ഉസ്മാന്ക്ക ...

   Delete
 5. ആള്ളാ... കാണാത്തത് നന്നായി

  ReplyDelete
 6. പ്രവീണ്‍ രക്ഷിച്ചു.... ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ കാണാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതാ...

  ReplyDelete
  Replies
  1. ഹ..ഹ....പക്ഷെ എന്നെ ആരും രക്ഷിച്ചില്ല ...

   Delete
 7. എല്ലാരും കൂടി അടിപോളിയെ.. അടിപോളിയെ എന്ന് പറഞ്ഞാല്‍ ചിലപ്പോ ഞാന്‍ പടം കാണും. അതും കൊല്ലത്തില്‍ രണ്ടോ മൂന്നോ. അപ്പൊ നടക്കട്ടെ വിചാരണ

  ReplyDelete
  Replies
  1. ഞാന്‍ നേരെ തിരിച്ചാണ്....ആളുകള്‍ പലതും പറയും...കണ്ടേ അടങ്ങൂ എന്ന നിലപാടാണ് അധികവും എനിക്ക് ...ഇതങ്ങനെ പറ്റി പോയ ചതിയാണ്....

   Delete
 8. ആ നിലപാടിനോട് ഞാന്‍ തികച്ചും യോജിക്കുന്നു പ്രവീണ്‍ .. ആളുകള്‍ കൊള്ളില്ലെന്ന് പറഞ്ഞു കാണാതെ ഇരുന്നെങ്കില്‍ നഷ്ടം ആയിപ്പോകുമായിരുന്ന എത്രയോ നല്ല സിനിമകള്‍ ഉണ്ട്.......

  ഇത് കാണാന്‍ ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ട് നാളു കുറെ ആയി... എന്തോ കാണാന്‍ തോന്നിയില്ല ... ഇപ്പൊ ഇതാ ഈ റിവ്യൂവും ..സന്തോഷമായി ഗോപിയേട്ടാ....

  ReplyDelete
  Replies
  1. ഹി ..ഹി റിവ്യൂ എന്നത് വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മാത്രമാണ് ...ഈ സിനിമ ഇഷ്ട്ടപ്പെട്ടവരും ഉണ്ട്. അത് കൊണ്ട് ഒന്ന് കണ്ടു നോക്കിയാലും അതില്‍ തെറ്റില്ല.

   Delete
 9. ennalum dileep hard-core fan aaya nee engane ezhuthi ennu nettichukalanju...... ;) the review was unbiased !

  ReplyDelete
  Replies
  1. ഹ ഹാഹ് ..ഫാനോക്കെ ഫാൻ തന്നെ . പക്ഷേ അത് പറഞ്ഞിട്ട് കാര്യമില്ല ല്ലോ ..സിനിമ കണ്ടപ്പോൾ തോന്നിയ കാര്യം പറയാതെ വയ്യ ..

   Delete