Saturday, September 8, 2012

തട്ടത്തിന്‍ മറയത്ത്- വിമര്‍ശിച്ചവരോടായി പറയാനുള്ളത്

കുറെ കാലമായി ഈ സിനിമ കാണാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേരളത്തില്‍ റിലീസ് ആയി മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ റിലീസ് ആയത്. ഏത് ദിവസം കാണാന്‍ പോയാലും തിരക്കോട് തിരക്ക്. എങ്കില്‍ പിന്നെ തിരക്ക് കഴിയട്ടെ എന്നും കരുതി കുറച്ചു കൂടി കാത്തിരുന്നു. പിന്നെയും പല തവണ ഈ സിനിമ കാണാന്‍ വേണ്ടി പോയെങ്കിലും, അന്നൊക്കെ ആ ആഴ്ചകളില്‍ റിലീസ് ചെയ്യുന്ന മറ്റ് പുതിയ പടങ്ങള്‍ കണ്ടു മടങ്ങേണ്ടി വന്നു. ഒടുവില്‍ കാത്തിരുപ്പ് സഫലമായി. ഇന്നലെയായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. തിരക്ക് കാരണം ഒരു തവണ കൂടി തിരിച്ചു  മടങ്ങാന്‍ എനിക്കും കൂട്ടുകാര്‍ക്കും ക്ഷമ ഉണ്ടായിരുന്നില്ല. കിട്ടിയ ടിക്കെറ്റില്‍ അകത്തു കയറി. പോയി ഇരുന്നതോ ഏറ്റവും മുന്നിലുള്ള വരിയില്‍. കഴുത്തു മടക്കി വച്ച് ആകാശത്തില്‍ സിനിമ കാണുന്ന പോലെ ബുദ്ധിമുട്ടിക്കൊണ്ട് തന്നെ ഒടുക്കം സിനിമ കണ്ടു. ഇനി കാര്യത്തിലേക്ക് വരാം. 

 വെറുമൊരു പൈങ്കിളി കഥയായി ഇതിനെ വിലയിരുത്തിയവരോട് ഒന്നേ ചോദിക്കാന്‍ ഉള്ളൂ " നിങ്ങള്‍ ആരെങ്കിലും ആത്മാര്‍ഥമായി ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ? പ്രേമിക്കാനായി ഏതെങ്കിലും പെണ്ണിന്‍റെ പിന്നാലെ ഭ്രാന്തമായി ചുറ്റി നടന്നിട്ടിണ്ടോ ?".  അത്തരം അവസ്ഥകള്‍  യൌവ്വനത്തില്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. പിന്നെ, ഒരു സിനിമയില്‍ അത്  പകര്‍ത്തിയെടുക്കുമ്പോള്‍ അതിന്‍റെതായ രൂപത്തില്‍ ആസ്വദിക്കാനും ഒരു നല്ല പ്രേക്ഷകന് കഴിയണം. സിനിമയിലുടനീളം  ഇത്തരം രംഗങ്ങള്‍ ഹാസ്യം കലര്‍ത്തിക്കൊണ്ടാണ് പറഞ്ഞത് എന്ന കാരണത്താല്‍ അതെല്ലാം  ആസ്വദിക്കാനേ  സാധിച്ചുള്ളൂ എന്ന് പറയേണ്ടി വരും. 

ഈ സിനിമ റിലീസ് ആയ കാലം തൊട്ട് കേട്ടിരുന്ന മറ്റൊരു സംവാദം, മതത്തെ മോശമായി പരാമര്‍ശിച്ചിരിക്കുന്നു എന്നാണ്. ഏത് മതത്തെയാണ് ഈ സിനിമയില്‍ മോശമായി പരാമര്‍ശിച്ചിട്ടുള്ളത് എന്നിപ്പോഴും പിടി കിട്ടിയിട്ടില്ല. സ്ത്രീയുടെ വിശുദ്ധിയാണ് തുണി കൊണ്ട് മറക്കപ്പെടെണ്ടത് അല്ലാതെ സ്വപ്നങ്ങളെയല്ല എന്ന് പറയുമ്പോള്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും മറന്നു കൊണ്ട് മതത്തിന്‍റെ പിന്നാലെ പോകുന്ന പ്രേക്ഷകര്‍ ഈ സിനിമ കാണാതിരിക്കുക എന്നത് മാത്രമേ ഇക്കാര്യത്തില്‍ ചെയ്യാനുള്ളൂ. 

 ജനമൈത്രി പോലീസും, ഹെല്‍മറ്റ് കച്ചവടവും, കമ്മൂണിസവും, സദാചാര പോലീസും അങ്ങിനെ ആനുകാലികമായ പല സംഭവങ്ങളും തിരക്കഥയില്‍ വന്നു പോകുന്നു എന്നത് സിനിമയുടെ മൌത്ത് പബ്ലിസിറ്റിക്ക് സഹായകമായി എന്ന് പറയാം. ഒരു പ്രേമ കഥ എന്നതിലുപരി സിനിമയില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുന്നത്‌ നല്ല സൌഹൃദങ്ങളും, യുവത്വവുമാണ്. 

നിവിന്‍ പോളി,  വിനോദ് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ പോലെ തന്നെ അജു വര്‍ഗീസ്‌ തനിക്കു കിട്ടിയ അബ്ദു എന്ന വേഷത്തെയും അനശ്വരമാക്കിയിരിക്കുന്നു. സിനിമയിലുടനീളം പൊട്ടിച്ചിരി സമ്മാനിക്കാന്‍ ഈ കൂട്ട് കെട്ടിന് സാധിച്ചിരിക്കുന്നു. ഓരോ രംഗത്തേക്ക് മാത്രം വന്നു പോകുന്ന  നടീനടന്മാര്‍  പോലും അവരുടെതായ വേഷങ്ങള്‍ മികവുറ്റതാക്കി എന്ന് തന്നെ പറയാം. മനോജ്‌ കെ ജയന്‍ ഒരിച്ചിരി ഓവറായോ എന്നൊരു സംശയം  വന്നേക്കാം.  

തന്‍റെ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ കൂടി  തന്നെ "ഈ വിനീത് ആള് തരക്കേടില്ല ട്ടോ " എന്ന് സിനിമാ ലോകം ഒന്നടങ്കം  പറഞ്ഞിരുന്നു. ആ ധാരണ ഒന്ന് കൂടി ശക്തമായി ഊട്ടിയുറപ്പിക്കാന്‍ വിനീതിന് ഈ സിനിമയിലൂടെ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. 

ആകെ മൊത്തം ടോട്ടല്‍ = മഹത്തായ ഒരു സംഭവ കഥയല്ല  എന്ന പൂര്‍ണ ബോധ്യത്തോടെ  കൂടി  കണ്ടിരിക്കാനും  ആസ്വദിക്കാനും പറ്റിയ ഒരു കൊച്ചു പയ്യന്‍സ് സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
 -pravin- 

26 comments:

 1. നൂറു ശതമാനം ശരി..
  ഞാനും ഒരു റിവ്യൂ ഇട്ടിരുന്നൂ..
  റിവ്യു-തട്ടത്തിന്‍ മറയത്ത്
  http://wp.me/p2sWht-53

  ReplyDelete
  Replies
  1. ഞാന്‍ ആ വഴി വരാം ഇപ്പോള്‍ തന്നെ ....

   Delete
 2. എനിക്കും തോന്നിയത്‌ ഇത് തന്നെ. ശെരിയായ അവലോകനം പ്രവീണ്‍
  ആശംസകള്‍

  ReplyDelete
 3. മനോജ്‌.കെ .ജയന്‍ ഇത്തിരി ഇല്ല നന്നായി തന്നെ ഓവര്‍ ആയിരുന്നു.

  ReplyDelete
  Replies
  1. ഹ..ഹ...ഞാന്‍ കരുതി എനിക്ക് മാത്രം തോന്നിയതാണോ എന്ന്...അതാ സംശയമായി പറഞ്ഞത്...അപ്പൊ ശരി..

   Delete
 4. https://fbcdn-sphotos-h-a.akamaihd.net/hphotos-ak-ash4/296400_490836777602110_1819117182_n.jpg

  ReplyDelete
  Replies
  1. ഇതില്‍ എന്താണ് തെറ്റായ സന്ദേശം ??? മനുഷ്യ മനസ്സ് വായിക്കാന്‍ കഴിയാത്തവന്‍ മതപാരായണം നടത്തി കൊണ്ട് മാത്രം കാര്യങ്ങള്‍ നിശ്ചയിക്കുമ്പോള്‍ സംഭവിക്കുന്ന പ്രശ്നമാണ് ഇത്. ഒന്നും പറയാനില്ല.

   Delete
 5. അതെ ചിലത് വീണ്ടും പറയുമ്പോളും രസമാണ്, ഇത് ക്ലീഷേ ആയി തോന്നിയില്ല

  ReplyDelete
 6. ഏതു അത്തരിനും ആട്ടിന്കാട്ടത്തിന്റെ മണമാ എന്ന് പറയാന്‍ ആളുകള്‍ കാണും....

  ReplyDelete
 7. റിവ്യു വായിച്ചു ത്രിപ്തിയാകാനേ എനിക്ക് പറ്റൂ, കാണണമെങ്കില്‍ തിരിച്ചു നാട്ടില്‍ എത്തണം അപ്പോഴേക്കും ഒറ്റ തിയറ്ററിലും ഉണ്ടാവില്ല. സി ഡി മേടിച്ചയാലും കാണണം. കാരണം ഇത് എന്‍റെ അടുത്ത സുഹ്രുത്തിന്റെ ജീവിത കഥയാണ്.

  ReplyDelete
  Replies
  1. ശ്രീജിത്ത് അപ്പോള്‍ തിയേറ്ററുകള്‍ ഒന്നുമില്ലാത്ത സ്ഥലത്താണോ ? അവിടെ മലയാളം പടം വരില്ലേ. ? എന്തായാലും കണ്ടു നോക്കൂ..

   Delete
 8. നമ്മുടെ നാടല്ലേ... അമ്മേ തല്ലിയാലും രണ്ട് പക്ഷം.... വിനീത് പ്രതിഭയിൽ അഹങ്കാരമില്ലാത്ത പയ്യനാണു.. മോശമാവാൻ വഴിയില്ല... പിന്നീട് കാണണം

  ReplyDelete
  Replies
  1. അപ്പൊ ഇനി വൈകണ്ട. കാണാന്‍ നോക്ക്. കണ്ടിട്ട് അഭിപ്രായം പറ..

   Delete
 9. മോളെയും കൊണ്ട് തീയ്യറ്ററില്‍ പോയി സിനിമ കാണല്‍ നടക്കില്ല... ഡി വി ഡി വരുന്നത് വരെ വെയ്റ്റ് ചെയ്യുകയേ നിവൃത്തിയുളളൂ...

  ReplyDelete
  Replies
  1. ഡി .വി. ഡി എങ്കില്‍ ഡി .വി. ഡി . പക്ഷെ കള്ള പ്രിന്റ്‌ കാണരുത് , ഡൌണ്‍ ലോഡ് ചെയ്യരുത് , ഓണ്‍ ലൈനിലും കാണരുത് ട്ടോ. അതൊക്കെ നിയമപരമായി ശിക്ഷാര്‍ഹം ആണ് . അത് മറക്കരുത്.

   Delete
 10. njan aduthakkaalthu kanda ettavum nalla koora padamanu thattatthin marayathu enthu koppanu ithil avakaashappedanullathu ?

  ReplyDelete
  Replies
  1. ഇതില്‍ വലിയൊരു കഥയോ പ്രേമമോ ഉണ്ട് എന്ന് ആരും പറഞ്ഞില്ല...കണ്ടിരിക്കാന്‍ സാധിച്ചു..ബോറടിച്ചില്ല...അത്ര തന്നെ...പിന്നെ പലരും ഇത് മുന്‍ വിധിയോടെയാണ് കാണാന്‍ വന്നത് എന്ന് തോന്നുന്നു...നാട്ടില്‍ ആ കാലത്ത് ചില ഫ്ലെക്സ് ബോഡുകള്‍ ഒക്കെ പോങ്ങിയിരുന്നത്രേ... അതും ചിത്രത്തിന്‍റെ വിജയത്തെ സ്വാധീനിച്ചു കാണും ...

   Delete
 11. visuals valare mikachu ninnu...ajuvum pakshe.....?????????

  ReplyDelete
  Replies
  1. ഹി ഹി...പക്ഷെ എന്ന് പറഞ്ഞപ്പോഴേ മനസിലായി ഇഷ്ട്ടപ്പെട്ടിട്ടില്ല എന്ന്...പിന്നെ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം..അത്രേ ഉള്ളൂ ...

   Delete
 12. I hv to say only one thing abt this film, except it dialogues and songs its a plane film. script and direction is so gud cuz it's script bring something from an empty, plane luv story. also direction bring something new in d film.

  ReplyDelete