Saturday, September 22, 2012

Joker ആയത് പ്രേക്ഷകന്‍


ഷിരിഷ് കുണ്ടെര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത് അക്ഷയ് കുമാറും ഫരാഹ് ഖാനും കൂടെ ചേര്‍ന്നാണ്. തന്‍റെ ആദ്യത്തെ സിനിമയില്‍ ( Jaane - E- Mann) നിന്നും വേറിട്ട ഒരു  കഥയുമായാണ് ഷിരിഷ് ബോളിവുഡിനെ കീഴടക്കാന്‍ വരുന്നതെന്നൊക്കെ പറഞ്ഞാണ് സിനിമ പ്രേക്ഷകനെ ആദ്യ ഘട്ടത്തില്‍ ആകര്‍ഷിച്ചത്. ഇതിനൊക്കെ പുറമേ , സിനിമയുടെ ട്രെയിലര്‍ വേര്‍ഷന്‍ കൂടി കണ്ടതോട്‌ കൂടി ആ ആകാംക്ഷ ഒന്ന് ഇരട്ടിച്ചു. അങ്ങിനെ പടം ആഗസ്റ്റ്‌ 31- 2012 ഇല്‍ റിലീസായി. പിന്നെ കേട്ടത് ((((ടമാര്‍ പടാര്‍))) (((ഠിം ))) എന്ന ഒരു ശബ്ദമാണ്. അത് പോട്ടെ, നമുക്ക് കഥയിലേക്ക്‌ വരാം. 

അഗസ്ത്യ (അക്ഷയ് കുമാര്‍) ഒരു ബഹിരാകാശ നിരീക്ഷകനും ശാസ്ത്രഞ്ജനുമാണ്. അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടി അഗസ്ത്യ കാലങ്ങളോളം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രൊജെക്ടിനു വേണ്ടിയുള്ള വില കൂടിയ സാങ്കേതിക ഉപകരണങ്ങള്‍ സംഭാവന  ചെയ്തിരിക്കുന്നത് അഗസ്ത്യയുടെ സീനിയെഴ്സാണ്. പ്രോജെക്റ്റ്‌ വിജയകരമായില്ലെങ്കില്‍ മുടക്കിയ പണം തിരികെ കൊടുക്കേണ്ടി വരും. അതെ സമയം ഈ പ്രോജെക്റ്റ്‌ കൊണ്ട് ഒന്നും നടക്കില്ല എന്നു ബോധ്യപ്പെടുന്ന കമ്പനി അധികൃതര്‍ അഗസ്ത്യയോടു വിശദീകരണം ചോദിക്കുന്നു. ഈ പ്രോജെക്റ്റ്‌ വിജയിപ്പിക്കാന്‍ രണ്ടു മാസം കൂടി തനിക്കു സമയമായി വേണം എന്ന അഗസ്ത്യയുടെ ആവശ്യം കമ്പനി അനുവദിക്കുന്നു. 

ഇതിനിടയിലാണ് പഗ്ഗ്ലാപൂരിലുള്ള തന്‍റെ അച്ഛന് സുഖമില്ലാതായി എന്ന വിവരം കാമുകിയായ ദിവയില്‍ നിന്ന് അഗസ്ത്യ അറിയുന്നത്.  പഗ്ഗ്ലാപൂര്‍ പണ്ട് മുതലേ അവഗണിക്കപ്പെട്ട ഒരു ഗ്രാമമാണ്. ബ്രിട്ടീഷ്‌ ഭരണ കാലത്ത് മൂന്നു അതിര്‍ത്തികളും വളച്ചു കെട്ടി കൊണ്ട് ഒരു ഒറ്റപ്പെട്ട ഗ്രാമമായി സ്ഥിതി ചെയ്തിരുന്ന പഗ്ഗ്ലാപൂര്‍ സ്വാതന്ത്ര്യാനന്തരവും ഭരണകക്ഷികളാല്‍ അവഗണിക്കപ്പെടുന്നു. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്തെ ജീവിക്കുന്ന ഇക്കൂട്ടര്‍ ബുദ്ധിശൂന്യരും പരമ മണ്ടന്മാരുമാണ്. ഇങ്ങനെയുള്ള ഈ ഗ്രാമത്തില്‍ ഒരു അന്യഗ്രഹ ജീവി വന്നു എന്ന് പറഞ്ഞാല്‍ പുറം ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അത് വഴി ഗ്രാമത്തില്‍  വികസനം സാധ്യമാക്കാനും കഴിയും എന്ന് അഗസ്ത്യ പറയുന്നു. തുടര്‍ന്നങ്ങോട്ട് നടക്കുന്ന നാടകീയമായ രംഗങ്ങളാണ് കഥയെ മുന്നോട്ടു വലിച്ചിഴച്ചു കൊണ്ട് പോകുന്നത്.പഗ്ഗ്ലാപ്പൂരിലെ ജനങ്ങളെ പോലെ പരമ മണ്ടന്മാരായി പ്രേക്ഷകര്‍ മാറിയാല്‍ മാത്രമേ ഈ സിനിമ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. (ഒരു പക്ഷെ അപ്പോഴും സാധിച്ചെന്നു വരില്ല). കോമഡിക്ക് വേണ്ടി പെടാ പാട് പെടുന്ന ഒരു കൂട്ടം അഭിനേതാക്കളുടെ ദയനീയ പ്രകടനത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ പഴയ കാല ബോളിവുഡ്   ആക്ഷന്‍ സ്റ്റാര്‍ അക്ഷയ് കുമാറാണ്. 

കോയി മില്‍ ഗയാ എന്ന സിനിമയെ പോലൊരു സിനിമ പ്രതീക്ഷിച്ചു  തിയേറ്ററില്‍ പോയ പ്രേക്ഷകന് നല്ലൊരു ശബ്ദാസ്വാദനം നല്‍കാന്‍ പോലും ഈ സിനിമയ്ക്കു സാധിച്ചില്ല എന്ന് പറയാം. സിനിമയില്‍ ഒരു അതിഥി താരം കണക്കെ യഥാര്‍ത്ഥ അന്യഗ്രഹ ജീവി വരുന്നുണ്ട്. ഒരു കണക്കിനാണ് ആ സീന്‍ വരെ കണ്ടിരിക്കാന്‍ മനുഷ്യനായ ഒരു പ്രേക്ഷകന് സാധിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. എന്നെങ്കിലും ഈ സിനിമ വല്ല അന്യഗ്രഹ ജീവിയും കണ്ടാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സകല കലാവല്ലഭാന്മാരെയും അവര്‍ ഈ ഭൂലോകത്ത് വച്ച് പൊറുപ്പിക്കില്ല. 

ആകെ   മൊത്തം ടോട്ടല്‍ = സാമാന്യ യുക്തിയെ ഓരോ രംഗങ്ങളിലും ചോദ്യം ചെയ്യുകയും , മനം മടുപ്പിക്കുന്ന കോമഡി ചേഷ്ടകള്‍ കുത്തി നിറക്കുകയും ചെയ്ത ഒരപൂര്‍വ സുന്ദര തല്ലിപ്പൊളി സിനിമ. കൊച്ചു കുട്ടികള്‍ പോലും കാണാന്‍ തയാറാകും എന്ന് തോന്നുന്നില്ല. 

* വിധി മാര്‍ക്ക്‌ = 2/10 
-pravin- 

8 comments:

 1. ന്നാലും ഇജ്ജ്‌ നമ്മടെ അക്ഷയ്‌ ഭായിയെ കുറ്റം പറഞ്ഞല്ലോടാ...
  മിണ്ടൂല നിന്നോട് !!
  മാര്‍ക്ക്‌ കുറച്ചു കൂടി കൂട്ടികൊടുക്കണം...മോഡറേഷന്‍ !!
  ആശംസകള്‍
  അസ്രുസ്

  ReplyDelete
  Replies
  1. ഹ..ഹ....അക്ഷയ് ഫാന്‍ ആണോ ? എന്‍റെ പള്ളീ...മാര്‍ക്ക് കൂട്ടി കൊടുക്കാന്‍ ഒരു പാകവും ഇല്ല. യു . ടി. വി ക്കാര്‍ക്ക് വരെ അബദ്ധം പറ്റി..അതാണ്‌ ഇപ്പോഴും പിടി കിട്ടാത്തത് ...

   Delete
 2. ഭാഗ്യം ഞാന്‍ അബദ്ധം കാട്ടാഞ്ഞത്..അപ്പൊ കാശു കളയുന്നില്ല...

  ReplyDelete
  Replies
  1. ഹേ.....ചുമ്മാ ഒന്ന് പോയി കണ്ടു നോക്ക്. ഞാന്‍ കാരണം ആരും ഈ പടം കാണാതിരിക്കണ്ട ... ഇതെന്റെ മാത്രം അഭിപ്രായം ആണെങ്കിലോ....

   Delete
 3. എന്നെങ്കിലും ഈ സിനിമ വല്ല അന്യഗ്രഹ ജീവിയും കണ്ടാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സകല കലാവല്ലഭാന്മാരെയും അവര്‍ ഈ ഭൂലോകത്ത് വച്ച് പൊറുപ്പിക്കില്ല അത് കല്‍ക്കി...............:)

  ReplyDelete
  Replies
  1. അല്ല...പിന്നെ ..മനുഷ്യനെ പ്രാന്താക്കിയാല്‍ പിന്നെ ഇതല്ലാതെ എന്ത് പറയാനാ കാത്തീ ...

   Delete
 4. അക്ഷയ് കുമാര്‍ ഫറാ ഖാന് മുടക്ക് മുതല്‍ തിരിച്ചു കൊടുത്തോ ആവോ!!

  ReplyDelete
  Replies
  1. ഉണ്ട കൊടുത്ത് കാണും..ഹി ഹി..

   Delete