അനിരുദ്ധ റോയ് ചൗധരിയുടെ 'പിങ്ക്' പറഞ്ഞു വച്ച ഒരു രാഷ്ട്രീയമുണ്ട് -" നോ കാ മത്‌ലബ് സിർഫ് നോ ഹി ഹോത്താ ഹേ" !! അത് ഭാര്യയോ കാമുകിയോ വേശ്യയോ ആരുമായിക്കോട്ടെ ആ 'No' പറച്ചിലിന് പ്രസക്തിയുണ്ട്.
സ്ഥല കാല സമയങ്ങളും വസ്ത്രധാരണ ശൈലികളും പെരുമാറ്റ ചട്ടങ്ങളുമൊക്കെ നോക്കി കൊണ്ട് ഒരു പെണ്ണിനെ പിഴയെന്നു വിളിക്കുന്നവരെ മാത്രമല്ല അതെല്ലാം ആ പെണ്ണിനെതിരെ എന്തും ചെയ്യാനുള്ള ലൈസൻസു കൂടിയാണെന്ന് കരുതുന്നവരെയും അവരുടെ ചിന്താഗതികളെയുമൊക്കെ പ്രതിക്കൂട്ടിൽ കേറ്റി പൊളിച്ചടുക്കി വിടുകയാണ് പിങ്ക് ചെയ്തത്.
'പിങ്ക്' പറഞ്ഞു വച്ച രാഷ്ട്രീയത്തിനൊപ്പം ചേർത്ത് പറയാവുന്ന സിനിമ അല്ലെങ്കിൽ കൂടി അതേ പ്ലാറ്റ് ഫോമിലിരുന്നു കൊണ്ട് കാണേണ്ട മറ്റൊരു കിടിലൻ കോർട്ട് റൂം സിനിമ തന്നെയാണ് 'Section 375'.
നിയമവും നീതിയും തമ്മിലുള്ള അന്തരം വ്യക്തമായി ബോധ്യപ്പെടുത്തുന്ന സിനിമയാണ് Section 375 . ഏതൊരു നിയമമാണോ സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതേ നിയം തന്നെ ദുരുപയോഗം ചെയ്യപ്പെട്ടാൽ അത് നീതിക്ക് വേണ്ടി കാത്തിരിക്കുന്ന യഥാർത്ഥ ഇരകളെയാണ് ബാധിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലും പ്രസക്തമാണ്.
വ്യക്തിപരമായ കണക്കു തീർക്കലുകളുടെ ഭാഗമായി നിയമത്തെ കൂട്ട് പിടിച്ചു നടക്കുന്ന പ്രതികാര നടപടികളിൽ കോടതികൾ പോലും നീതി നടപ്പിലാക്കാൻ പറ്റാത്ത വിധം നിസ്സഹായവസ്ഥയിലെത്തുന്നുണ്ട് പല കേസുകളിലും. ചില കേസുകളിൽ നിയമപരമായി സ്ഥാപിച്ചെടുക്കുന്ന കാര്യങ്ങളെ മാത്രം വിലയിരുത്തി കൊണ്ട് നീതി നടപ്പിലാക്കുമ്പോൾ യഥാർത്ഥ നീതി പുലരാതെ പോകുകയാണ് ചെയ്യുന്നത്.
We are not in the business of justice..we are in the business of law എന്ന് വക്കീലന്മാരെ പോലെ കാണുന്നവനും തോന്നിപ്പോകും.
വാദി പ്രതിഭാഗം വക്കീലുമാരുടെ വാദ പ്രതിവാദങ്ങളും ജഡ്ജുമാരുടെ ഇടപെടലുകളും വിധി പ്രസ്താവ സമയത്തുള്ള അവരുടെ മാനസിക സംഘർഷങ്ങളുമൊക്കെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. അക്ഷയ് ഖന്ന - റിച്ച ചഡ്ഡ ടീമിന്റെ മികച്ച പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്.
ആകെ മൊത്തം ടോട്ടൽ = കോടതി നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും വിധി പ്രസ്താവവുമൊക്കെ മികച്ച രീതിയിൽ അവതരിപ്പിച്ചു കാണിക്കുന്ന ഒരു വേറിട്ട കോർട്ട് റൂം ത്രില്ലർ സിനിമ.
*വിധി മാർക്ക് = 8/10
-pravin-
ഒരു വേറിട്ട കോർട്ട് റൂം ത്രില്ലർ സിനിമ...
ReplyDeleteGood Movie
ReplyDelete