Saturday, June 30, 2012

127 Hours


Dany Boyle സംവിധാനം ചെയ്ത ഈ സിനിമ  ഒരു പർവ്വതാരോഹകന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന  വെല്ലുവിളികളെയും  സാഹചര്യങ്ങളെയും കുറിച്ചാണ് പറയുന്നത്. ആരോൺ റാൽസ്റ്റന്റെ ആത്മകഥയായ "Between a Rock and a Hard Place" നെ അടിസ്ഥാനമാക്കിയാണ്  ഈ സിനിമ ചെയ്തിരിക്കുന്നത്. 

പര്‍വാതാരോഹണത്തിനിടയില്‍ പാറക്കിടയില്‍ കൈ കുടുങ്ങുന്നത് മൂലം നായകന് അഞ്ചു ദിവസത്തോളം അവിടെ തന്നെ കിടക്കേണ്ടി വരുന്നു. കൈ പാറക്കിടയില്‍ നിന്നും വലിച്ചെടുക്കാന്‍ ഒരുപ്പാട്‌ ശ്രമിക്കുന്നുവെങ്കിലും രക്ഷയില്ല എന്നുറപ്പാകുന്നു. ഈ അഞ്ചു ദിവസങ്ങളില്‍ കൂടി നായകന് നേരിടേണ്ടി വരുന്ന പല അവസ്ഥകളും, പഴയ ഓര്‍മകളും, തുടര്‍ന്ന് ജീവിതത്തോടു തോന്നുന്ന പുതിയ കാഴ്ചപ്പാടുകളും വളരെ നന്നായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാം.


കയ്യില്‍ ആകെ അവശേഷിക്കുന്ന ഒരു ബോട്ടില്‍ വെള്ളവും കഴിഞ്ഞതിനു ശേഷം നായകന് ഗദ്യന്തരമില്ലാതെ സ്വന്തം വിസര്‍ജ്യജലം കുടിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്. ജീവിക്കാനുള്ള വാശിയില്‍ കഥാവസാനം നായകന്‍ കൈ മുറിച്ചു കൊണ്ട് രക്ഷപ്പെടുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ   ഹൃദയ മിടിപ്പുകള്‍ വർദ്ധിപ്പിക്കും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടയില്‍ നമുക്ക് ഈ അവസ്ഥ വന്നു പോയാലോ എന്നൊരു നിമിഷമെങ്കിലും കാണികള്‍ ചിന്തിച്ചു പോയേക്കാം. 

ഷോട്ടുകളിലൂടെ കഥ പറയുന്ന സംവിധായകന്‍റെ കഴിവ് ഈ സിനിമയിലും ചിലയിടങ്ങളില്‍ പ്രകടമാണ്. എ ആര്‍ രഹ്മാനുമായി സ്ലം ഡോഗ് സ്ലം ഡോഗ് മില്ലിനയരിനു ശേഷം സംവിധായകന്‍ ഒരുമിച്ചത് ഈ സിനിമയ്ക്കു വേണ്ടിയാണ്. 

ആകെ മൊത്തം ടോട്ടൽ= ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യഭാഷ എന്ന നിലയിൽ ഈ സിനിമ കണ്ടിരിക്കാവുന്നതാണ്. 

*വിധി മാര്‍ക്ക്‌ = 7/10 

-pravin-

5 comments:

  1. ഒട്ടേറെ സിനിമകളെ പരിചയിക്കാന്‍ ഈ സിനിമാവിചാരണ സഹായകമാകുന്നു..
    തുടരട്ടെ... സര്‍വ്വവിധ ആശംസകളും..

    ReplyDelete
    Replies
    1. നന്ദി മ്ഖ്‌ബൂ.. ഞാന്‍ കണ്ട സിനിമകളെ ഇവിടെ പരിചയപ്പെടുത്തുന്നു എന്ന് മാത്രം. അഭിപ്രായങ്ങളും , ഇഷ്ടങ്ങളും ബാകിയെല്ലാം വ്യക്തിഗതം ...

      Delete
  2. ഇതൊന്നു കണ്ടു നോക്കണമല്ലോ.

    ReplyDelete
  3. സ്ലം ഡോഗിന്റെ ഹൈപ്പില്‍ നിന്നുകൊണ്ട് ചെയ്ത പടമായത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ആ പ്രമേയത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ട് തന്നാലാവും വിധം നന്നാക്കാവുന്നതൊക്കെ ഡാനി ബോയല്‍ ചെയ്തിട്ടുണ്ട്. അതിനപ്പുറം കാമ്പ് ആ സിനിമയ്ക്കില്ല. കണ്ടിരിക്കാം.....

    ReplyDelete
    Replies
    1. കണ്ടിരിക്കാം ... അവസാന ഭാഗങ്ങളൊക്കെ നന്നായിരുന്നു .. പിന്നെ ഇതൊരു നടന്ന സംഭവമായതു കൊണ്ട് ആ ഒരിതിൽ കാണുക എന്ന് മാത്രം ..

      Delete