Monday, June 1, 2020

First They Killed My Father


ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം അമേരിക്ക ഏറ്റു പിടിച്ചത് കമ്യൂണിസ്റ്റ് ശക്തികൾക്കെതിരെയുള്ള ഒരു യുദ്ധം എന്ന നിലക്കായിരുന്നുവെങ്കിലും പലരും അത് മനസ്സിലാക്കാൻ വൈകി.

1975 ൽ വിയറ്റ്നാം യുദ്ധം അഥവാ അമേരിക്കൻ യുദ്ധം അവസാനിക്കുമ്പോൾ വിജയം കമ്യൂണിസ്റ്റ് സഖ്യത്തിനായിരുന്നു. ആഞ്ജലീന ജോളിയുടെ ' First They Killed My Father ' സിനിമ തുടങ്ങുന്നത് ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ്.

വിയറ്റ്നാം യുദ്ധത്തിന് ശേഷം കമ്പൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പോൾ പോട്ട് കംബോഡിയയുടെ ഭരണം പിടിച്ചെടുത്തു. പോൾ പോട്ടിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥകൾ കംബോഡിയൻ ജനതയെ ഒരു തരം അടിമത്തത്തിലേക്കാണ് കൊണ്ട് പോയത്.

പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖെമർ റൂഷ് ഭരണ കാലത്ത് എതിർ സ്വരങ്ങൾ അടിച്ചമർത്തപ്പെട്ടു, രാജ്യത്തെ മൊത്തം ജനതയുടെ കാൽഭാഗത്തോളം പേരെ കൂട്ടക്കുരുതി നടത്തി. വിയറ്റ്നാമീസും തദ്ദേശീയ മുസ്ലിങ്ങളുമാണ് പോൾ പോട്ടിന്റെ വംശഹത്യക്ക് ഇരയായവരിൽ ഭൂരിഭാഗവും.

വംശ ഹത്യകൾക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചും വെള്ളത്തിൽ മുക്കിയുമൊക്കെ ആളെ കൊല്ലുന്ന സ്പെഷ്യൽ കമ്യൂണിസം രാജ്യത്ത് നടപ്പിലാക്കിയ പോൾ പോട്ടിനെ 'ഏഷ്യൻ ഹിറ്റ്‌ലർ' എന്നായിരുന്നു ലോകം വിളിച്ചത്.

പോൾ പോട്ട് അധികാരത്തിലേറി ഒരൊറ്റ രാത്രി കൊണ്ട് സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥി കാമ്പുകളിലേക്ക് അയക്കപ്പെട്ട കമ്പോഡിയൻ ജനതയുടെ വേദനകളും സഹനങ്ങളുമൊക്കെ ലൗങ് എന്ന കൊച്ചു കുട്ടിയുടെ കാഴ്ചകളിലൂടെ പറഞ്ഞവതരിപ്പിക്കുകയാണ് ആഞ്ജലീന ജോളിയുടെ ' First They Killed My Father '

ആകെ മൊത്തം ടോട്ടൽ = ഒരു യുദ്ധ സിനിമയുടെ പശ്ചാത്തലമുണ്ടെങ്കിലും ഇത് യുദ്ധ സിനിമയല്ല, യുദ്ധവും അധിനിവേശവും സ്വേച്ഛാധിപത്യവുമൊക്കെ കാരണം ഇരുട്ടിലായ ഒരു ജനതയുടെ സഹനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സിനിമയാണ്. 

*വിധി മാർക്ക് = 7.5/10 

-pravin-

2 comments:

  1. പടം ഒന്ന് കണ്ട് േനേക്കെട്ടെ . കൂടുതൽ നല്ല സിനിമകൾ പരിചയെപെടുത്തണം.

    ReplyDelete
  2. ഒരൊറ്റ രാത്രി കൊണ്ട് സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥി കാമ്പുകളിലേക്ക് അയക്കപ്പെട്ട കമ്പോഡിയൻ ജനതയുടെ വേദനകളും സഹനങ്ങളുമൊക്കെ ലൗങ് എന്ന കൊച്ചു കുട്ടിയുടെ കാഴ്ചകളിലൂടെ പറഞ്ഞവതരിപ്പിക്കുകയാണ് ആഞ്ജലീന ജോളിയുടെ ' First They Killed My Father '

    ReplyDelete