ഇറാഖില്‍ വച്ച് ഒരു അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍ ഇറാഖികളുടെ ആക്രമണത്തിനു വിധേയനാകുകയും, ശേഷം ബോധം വരുന്ന സമയത്ത് താനൊരു ശവപ്പെട്ടിയില്‍ അടക്കം ചെയ്തിരിക്കുന്നതായും മനസിലാകുന്നു. ആ സമയത്ത് കൈയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നു. കൈയിലുള്ള സെല്‍ ഫോണ്‍ ഉപയോഗിച്ച് എംബസിയുമായി സംസാരിക്കുകയും, തന്നെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയെന്നു അറിയുകയും ചെയ്യുന്നു. അതിനിടയില്‍, നായകന്‍ ശവപ്പെട്ടിയില്‍ കിടന്നു കൊണ്ട് തന്നെ വില്ലനുമായി ഫോണ്‍ വിളിക്കുകയും മറ്റും ചെയ്യുന്നുമുണ്ട്.
തന്നെ അടക്കം ചെയ്ത ലൊക്കേഷന്‍ വിവരം അറിയാനുള്ള ശ്രമം അയാള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പാമ്പ് ശവപ്പെട്ടിയില്‍ ഇഴഞ്ഞു വരുന്നു. അങ്ങനെ അവസാനം രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല എന്ന അവസ്ഥ വരുന്നു. പെട്ടിക്കിടയിലൂടെ മണ്ണ് വീണു കൊണ്ടിരിക്കുന്ന സമയത്ത് രക്ഷ പ്രവര്‍ത്തനത്തിന് എത്തിയവരുടെ ഫോണ്‍ വിളി എത്തുന്നെങ്കിലും, അയാള്‍ രക്ഷപ്പെടുന്നില്ല. പശ്ചാത്തലത്തില്‍, ഫോണിലൂടെ രക്ഷാപ്രവര്‍ത്തകര്‍ സോറി എന്ന് നിസ്സഹായാരായി പറയുമ്പോഴേക്കും നായകന്‍ പൂര്‍ണമായും മണ്ണില്‍ മൂടപ്പെട്ടു കഴിഞ്ഞിരുന്നു.
കുറെയധികം അസ്വാഭാവികതകളും യുക്തിക്ക് നിരക്കാത്ത രംഗങ്ങളും കൊണ്ട് സിനിമ കടന്നു പോകുന്നുണ്ടെങ്കിലും, ഒന്നര മണിക്കൂര്‍ പൂര്‍ണമായും ഒരു ശവപ്പെട്ടിയെ ചുറ്റി പറ്റി കൊണ്ട് കഥ പറഞ്ഞ രീതിയും, അത് ചിത്രീകരിച്ചെടുത്ത സംവിധാന മികവും പ്രശംസനീയം തന്നെ.
ആകെ മൊത്തം ടോട്ടൽ = വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം. ഒരു വ്യത്യസ്ത സാഹചര്യത്തില്‍ കഥ പറഞ്ഞിരിക്കുന്നു.
*വിധി മാര്‍ക്ക് = 6/10
-pravin-
ഈ ചിത്രം കാണുമ്പോള്‍ ശ്വാസംമുട്ടുന്നതുപോലെ അനുഭവപ്പെടും!
ReplyDelete