Sunday, July 1, 2012

7 Khoon Maaf


വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത് പ്രിയങ്ക ചോപ്ര പ്രധാന വേഷം അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാന്‍ സാധിച്ചത്. തികച്ചും നായികാ പ്രാധാന്യം ഉള്ള കഥാപാത്രമാണ്  പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന സൂസന്ന. ഈ നടിക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ അറിയുമായിരുന്നോ എന്ന് ചിന്തിപ്പിക്കും വിധമാണ്  സിനിമയിലെ പ്രിയങ്കയുടെ പ്രകടന മികവ്. വിദ്യാ ബാലന് കൊടുത്ത അവാര്‍ഡ്‌ ഈ നടിക്ക് ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രത്തിനും കഥാ സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ അല്ലെങ്കില്‍ സിനിമ അനുശാസിക്കുന്ന രീതിയിലുള്ള അശ്ലീലത ഒരു സിനിമയെയും "ഡേര്‍ ട്ടി പിച്ചര്‍" ആക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഈ സിനിമ. 



സിനിമയില്‍ നായിക സൂസന്ന വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു ആന്ഗ്ലോ ഇന്ത്യന്‍ ആണ്. വിശ്വസ്തരായ മൂന്നു സേവകരാണ് പിന്നെ ഈ കുട്ടിക്ക് താങ്ങും തണലുമായി മാറുന്നത്. തന്‍റെ ജീവിതത്തില്‍ ഏഴു തവണ സൂസന്ന വിവാഹം കഴിക്കുന്നു. ഓരോ ഭര്‍ത്താവില്‍ നിന്നും സൂസന്നക്ക് ഓരോ തരത്തില്‍ പീഡനം നേരിടേണ്ടി വരുകയും പീഡനം  സഹിക്ക വയ്യാതെ തന്‍റെ വിശ്വസ്ത സേവകരുടെ സഹായത്താല്‍ അവരെയെല്ലാം കൊന്നു കളയുകയും ചെയ്യുന്നു. കൊലപാതകങ്ങള്‍ തുടരെ തുടരെ നടക്കുന്നു, അതിലൊന്നും നായിക എന്ത് കൊണ്ട്  പിടിക്കപെടുന്നില്ല എന്നൊക്കെ തുടങ്ങുന്ന  ചില സംശയങ്ങള്‍ ഉപേക്ഷിച്ചു വച്ച്  കൊണ്ട്  മാത്രം സിനിമ  കാണുക. അല്ലാത്ത  പക്ഷം, ഒരു പറ്റം പ്രേക്ഷകര്‍ക്ക്  ഈ    സിനിമ ആസ്വദനീയം ആകണമെന്നില്ല. ഏഴാമത്തെ ഭര്‍ത്താവിനെ കുറിച്ചുള്ള സിനിമയിലെ പരാമര്‍ശം അതി മനോഹരമായ സംഭാഷണ ശകലങ്ങള്‍ കൊണ്ട് നമ്മളെ ആകര്‍ഷിക്കുന്നു. ഏഴാമത്തെ ഭര്‍ത്താവ് ആരെന്നുള്ള ആകാംക്ഷ ക്ലൈമാക്സ്‌ വരെ നിലനിര്‍ത്തുന്നു.


സിനിമയില്‍ സൂസന്നയുടെ വളര്‍ത്തു മകനായി നസിരുദ്ധീന്‍ ഷായുടെ ഇളയ മകന്‍ വിവാന്‍ ഷാ നല്ലൊരു വേഷം ചെയ്തിരിക്കുന്നു. ഉഷ ഉതുപ്പ് മാഗി ആന്റിയായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. അശ്ലീലത തോന്നിക്കുന്ന രണ്ടു മൂന്നു രംഗങ്ങള്‍ ഒഴിവാക്കിയാല്‍ കുടുംബ സമേതം ഈ സിനിമ ആസ്വദിക്കാമായിരുന്നു. എന്തായാലും "ഡേര്‍ ട്ടി പിച്ചര്‍ " അല്ല. സമാധാനം. 

ആകെ മൊത്തം ടോട്ടൽ = ഒരു കൊച്ചു  നല്ല സിനിമ .


വിധി മാര്‍ക്ക്   =  7/10 

-pravin-

5 comments:

  1. ആ പയ്യന്‍ നസിരുദ്ധീന്‍ ഷായുടെ മകന്‍ ആണോ..? ഈ റിവ്യൂ വായിച്ചു പടം കണ്ടതാണ് ഞാന്‍., കണ്ടിരിക്കാവുന്ന ഒരു പടം.

    ReplyDelete
    Replies
    1. അതെ . അദ്ദേഹത്തിന് മൂന്നു മക്കളാണ് ഉള്ളത്. ആദ്യത്തേത് മകള്‍ ഹീബാ ഷാ. National School of Drama student ആയിരുന്നു. സീരിയല്‍ , നാടക, സിനിമ നടിയുമാണ് ഇപ്പോള്‍...,.

      രണ്ടാമത്തെ മകന്‍ ഇമാദ് ഷാ. നടനും , സംഗീത സംവിധായകനും ആണ്.

      മൂന്നാമത്തെ മകനാണ് വിവാന്‍ ഷാ. ഈ സിനിമയിലൂടെ അയാളും അരങ്ങേറ്റം കുറിച്ചിരിക്കുന്നു.

      എന്തായാലും നന്ദി നവാസ്.

      Delete
  2. ENTHANU PRAVEEN DIRTY PICTURE ATHRA MOSHAMYA CINIMAYANO ? A CINIMAYIL VIDYA BALAN ENNA ABHINAYATHRI MIKACHA ABHINAYAM THANNAYANU KAZHCHAVECHATHU .ATHINE ABHINENTHIKKENDATHU THANNAYANU.PINNE ENIKKU PRAVEENINTE NIRUPANAM ISHTAMANU PAKSHE Perfume: The Story of a Murderer MUTHALAYA NALLA CINIMAKALILE ATHINTE PASHCHATHALATHODU YOCHICHA SEX RENGANGALE NINGAL VIMARSHIKKUNNATHU NJAN KANDIRINNU ATHUKONDU PARANJATHANU

    ReplyDelete