Sunday, January 27, 2013

നടുവുല കൊഞ്ചം പക്കത്ത കാണോം


പേര് കേട്ടിട്ട് ആരും കിടുങ്ങുകയോ  മുന്‍വിധികള്‍ കൊണ്ട് സിനിമയെ വിലയിരുത്തുകയോ ചെയ്യണ്ട. ചെയ്തിട്ടും കാര്യമില്ല. സിനിമ എപ്പോഴേ റിലീസാകുകയും  എന്തിനു പറയുന്നു കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ വരെ ഇടം പിടിച്ചിരിക്കുന്നു . നമ്മള്‍ അങ്ങിനെയാണ് പലപ്പോഴും സിനിമകളെ വിലയിരുത്തുന്നത്. ആദ്യം പേര് നോക്കും, പിന്നെ പോസ്റ്റര്‍ നോക്കും, ആരാണ് അഭിനയിക്കുന്നത് എന്ന് നോക്കും. അതിനൊക്കെ ശേഷം പറ്റിയാല്‍ ട്രെയിലര്‍ ഒന്ന് കണ്ടു നോക്കുകയും ചെയ്യും. പക്ഷെ ഇത് കൊണ്ടൊക്കെ മാത്രം ഒരു സിനിമയെ വിലയിരുത്താന്‍ ആകുമോ ? പറ്റില്ല എന്നാണു ഈ സിനിമ നമ്മളോട് പറയുന്നത്. അതിനാദ്യം ഈ സിനിമ കണ്ടു നോക്കണം. 

ആദ്യമേ പറയട്ടെ, ഇതൊരു സംഭവ കഥയാണ്. സി. പ്രേം കുമാര്‍ എന്ന cinematographer നു അയാളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു വിചിത്ര അനുഭവമാണ് ഈ  സിനിമയിലൂടെ പങ്കു വക്കുന്നത്. പ്രേം കുമാറിന് നേരിടേണ്ടി വന്ന വിചിത്രാനുഭവം എന്നതിനേക്കാള്‍ പ്രേം കുമാര്‍ കാരണം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ബാലാജി, സരസ്, ഭഗവതി എന്നീ സുഹൃത്തുക്കള്‍ക്ക് നേരിടേണ്ടി വന്ന ചില സങ്കീര്‍ണ സാഹചര്യങ്ങള്‍ എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം തന്‍റെ  ജീവിതത്തില്‍ നടന്ന ആ വിചിത്രമായ സംഭവം എന്താണെന്ന് പ്രേം കുമാറിന് കൂട്ടുകാരുടെ സഹായത്താലാണ് മനസിലാക്കാന്‍ പോലും സാധിക്കുന്നത്. എന്താണ് ആ വിചിത്രമായ സംഭവം, എങ്ങിനെയാണ് അവര്‍ ആ സംഭവത്തെ നേരിടുന്നത് എന്നതിലൂടെയാണ്‌ സിനിമ ചാലിക്കുന്നത്‌ . 

വലിയൊരു കഥയോ തിരക്കഥയോ ഇല്ലാതെ തന്നെ ഈ സിനിമയെ ഏറെക്കുറെ realistic ആയി അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ് സംവിധായകന്റെ മിടുക്ക്.   പ്രേം കുമാറിന്റെ ജീവിതത്തിലെ ആ നിര്‍ണായക നിമിഷങ്ങള്‍ സ്ക്രിപ്റ്റ് രൂപത്തില്‍ മാറ്റിയെടുത്തതും പിന്നീടതൊരു സിനിമയാക്കി മാറ്റിയതിനും പിന്നില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു പ്രധാന വേഷം നിര്‍വഹിച്ചത്. സുഹൃത്തായ ബാലാജി തരണീതരന്‍ സംവിധാനം ഏറ്റെടുത്തപ്പോള്‍ ഭഗവതി പെരുമാള്‍ എന്ന സുഹൃത്ത് അതെ പേരില്‍ തന്നെ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. തന്റെ സ്വന്തം കഥ സിനിമയായി മാറ്റാന്‍ കൂട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ ഒരു ച്ഛായാഗ്രഹകന്‍റെ ജോലി സി . പ്രേം കുമാര്‍ തന്നെ ഏറ്റെടുത്തു.  ഈ കൂട്ടായ്മയുടെ ആകെ തുകയാണ് "നടുവുല കൊഞ്ചം പക്കത്ത   കാണോം " എന്ന ഈ കോമഡി ത്രില്ലര്‍ സിനിമ എന്ന് പറയാം. 

ആകെ മൊത്തം ടോട്ടല്‍ = ചെറിയൊരു സംഭവത്തെ നല്ലൊരു കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ ഒട്ടും ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിച്ചിരിക്കുന്നു. ബാലാജിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ഒരു അനുഭവ കഥ എന്ന നിലയിലും ഈ സിനിമ ഇരു കൈയ്യും  നീട്ടി സ്വീകരിക്കാവുന്ന ഒന്ന് തന്നെയാണ്. 

* വിധി മാര്‍ക്ക്‌ = 8.5/10

-pravin-

9 comments:

  1. ഇതില്‍ നീളക്കൂടുതല്‍ കാരണം ഒരുപാടു സീനുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.. ഇതൊന്നു നോക്ക്‌...

    ReplyDelete
  2. എന്തോ വായിച്ചിട്ട് നല്ലൊരു ഫീല്‍ കിട്ടിയില്ല. ഒരു സിനിമയെക്കെരിച്ചു പറയുമ്പോള്‍ കുറച്ചു കൂടെ വിശദമായി പ്രതീക്ഷിച്ചു,

    ReplyDelete
    Replies
    1. ഈ സിനിമയുടെ കഥയെ കുറിച്ച് ഞാന്‍ ഇതില്‍ ഒന്നും തന്നെ എഴുതിയിട്ടില്ല ..അത് മനപൂര്‍വം ആണ് ..കാരണം ഇതിന്റെ കഥ വളരെ ചെറുതാണ് ... അവതരണ രീതിയാണ് ഈ സിനിമ കാണാന്‍ നമ്മളെ പിടിച്ചിരുത്തുക ..അത് കൊണ്ട് അത് പറയാന്‍ നിര്‍വാഹവുമില്ല .. ബാക്കി ഒന്നും കാര്യമായിട്ട് വിശദീകരിക്കാന്‍ ഉള്ളതായി തോന്നുന്നുമില്ല ..എന്തായാലും സിനിമ കണ്ടു നോക്കൂ..

      Delete
  3. "In-between something missing" is a good movie..I like it very much....Vijay Sethupathy and crew did their role well...Comedy between Bajji & Bhaggs super...

    ReplyDelete
  4. It is a good movie.. Movie drags a bit in the first half but picks momentum in the second half. Some scenes are really funny. Go for it!

    ReplyDelete