സംഭവ ബഹുലമായ ഒരു ക്രൈം ത്രില്ലർ ഒന്നുമില്ലെങ്കിലും ഒരൊറ്റ രാത്രിയിലെ കഥയെ പരിമിതമായ കഥാപരിസരം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ത്രില്ലടിപ്പിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് .
സ്ഥിരം കുറ്റാന്വേഷണ കഥകളിലെ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ ഒരു ഗെയിം കളിക്കുന്ന പ്രതീതിയിൽ അന്വേഷണം നടത്തുന്നതൊക്കെ നന്നായി തോന്നി .. കഥയിലെ അസ്വാഭാവികതകളെ കുറിച്ചും നാടകീയതകളെ കുറിച്ചുമൊന്നും ശങ്കിച്ച് നിൽക്കാതെ ചന്ദ്ര ശേഖറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ആ മേശക്ക് ചുറ്റും നമ്മളും ആ പത്തു പേരെ മാറി മാറി നോക്കി കൊണ്ടിരിക്കും .
മോഹൻലാലിൻറെ costume കാണുമ്പോൾ ബിഗ് ബോസ് സീസൺ നാലിൽ നിന്ന് നേരിട്ട് വന്നു അഭിനയിച്ച പോലെ തോന്നിയെങ്കിലും ബോറായി തോന്നിയില്ല .. സർവ്വോപരി ഏട്ടന്റെ ആറാട്ട് കണ്ടതിന് ശേഷം ഇപ്പോൾ ഒരു വിധപ്പെട്ട ബോർ സീനുകൾ ആണെങ്കിൽ കൂടി അത് സഹിക്കാൻ സാധിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഈ 'പന്ത്രണ്ടാമ'ൻ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തുകയാണ് ഉണ്ടായത്.
ഇതിലെ അവിഹിതങ്ങളെ ചൊല്ലി പരാതിയില്ല. ആ അവിഹിതങ്ങൾ തന്നെയാണ് ഈ സിനിമയെ ത്രില്ലിംഗ് ആക്കിയത് എന്ന് വേണമെങ്കിൽ പറയാം. ഒരു murder mystery നിറഞ്ഞു നിൽക്കുമ്പോഴും പല കഥാപാത്രങ്ങളുടെയും പൊയ് മുഖങ്ങൾ അഴിഞ്ഞു വീഴുന്ന സീനുകളെല്ലാം നന്നായി തോന്നി.. ഒരുപാട് predictions ന് സാധ്യതകൾ തന്നപ്പോഴും ക്ലൈമാക്സ് ട്വിസ്റ്റുകളൊക്കെ ഇഷ്ടപ്പെട്ടു..
ആകെ മൊത്തം ടോട്ടൽ = ഒരു ചെറിയ ക്രൈം ത്രില്ലർ നോവൽ വായിക്കുന്ന ഫീൽ നൽകി കൊണ്ട് പറഞ്ഞവസാനിപ്പിച്ച ഒരു കൊച്ചു സിനിമ എന്ന നിലക്ക് 12th Man ഇഷ്ടപ്പെട്ടു.
*വിധി മാർക്ക് = 7/10
-pravin-
No comments:
Post a Comment