2018 ൽ തിയേറ്ററിനുള്ളിലെ ഇരുട്ടിൽ ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശ്ശബ്ദതയിൽ നെടുവീർപ്പുകളോടെ കണ്ട് ആസ്വദിച്ച സിനിമയായിരുന്നു 'A Quiet Place'.
ആരെയും പിടിച്ചിരുത്തുന്ന അവതരണവും ശബ്ദ വിസ്മയവും തന്നെയാണ് Quiet Place ന്റെ ആസ്വാദനത്തിൽ മുഖ്യ പങ്കു വഹിച്ചത്. If they hear you, they hunt you എന്ന ടാഗ് ലൈൻ പോലും സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.
89 ദിവസങ്ങൾ പിന്നിടുന്ന ഒരു ദിവസത്തിൽ നിന്നാണ് ആദ്യ ഭാഗം തുടങ്ങുന്നത്. എന്ത് മഹാ വിപത്താണ് അവിടെ സംഭവിച്ചത് എന്ന് പോലും വിവരിക്കാതെ നിശബ്ദമായ സീനുകൾ. ശബ്ദം ഒരു വലിയ ആപത്താണ് എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ് പിന്നീട് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്.
ശബ്ദം ഉണ്ടായിട്ടും ശബ്ദം അടക്കി ജീവിക്കേണ്ടി വരുന്ന സാഹചര്യത്തെ കഥാ പശ്ചാത്തലമാക്കി കൊണ്ട് ഒരേ സമയം നിശ്ശബ്ദതയുടെ സൗന്ദര്യവും ഭീകരതയും നമ്മളെ അനുഭവപ്പെടുത്തുന്നുണ്ട് 'A Quiet Place'.
ഒന്നാം ഭാഗത്തിൽ എവിടെ പറഞ്ഞു നിർത്തിയോ അവിടെ നിന്ന് തുടങ്ങാതെ 89 ദിവസങ്ങൾക്ക് മുന്നേ എന്ത് സംഭവിച്ചു എന്ന് കാണിച്ചു തന്ന ശേഷമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.
രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ നിശബ്ദതയുടെ സൗന്ദര്യ പരിവേഷമൊന്നും ആസ്വദിക്കാൻ പറ്റാത്ത വിധം സങ്കീർണ്ണമായ മറ്റൊരു കഥാ സാഹചര്യത്തിലൂടെയാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്. അവിടെ അതിജീവനം ഒന്നാം ഭാഗത്തിലുള്ളതിനേക്കാൾ ദുഷ്ക്കരമാണ്.
ആകെ മൊത്തം ടോട്ടൽ = ഒരു സീക്വൽ എന്ന നിലക്ക് ഒന്നാം ഭാഗത്തോട് നീതി പുലർത്താനും, കാണികളെ തൃപ്‍തിപ്പെടുത്താനും രണ്ടാം ഭാഗത്തിനും സാധിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കണ്ടവർ ഒരിക്കലും മിസ്സാക്കരുത്.
*വിധി മാർക്ക് = 7.5/10
-pravin-
No comments:
Post a Comment