ഇന്ത്യൻ ഫുട്ബാളിനു സുവർണ്ണ കാലം സമ്മാനിച്ച പരിശീലകൻ സയ്യിദ് അബ്ദുൾ റഹീം സാബിന് നൽകാവുന്ന ഗംഭീര സമർപ്പണം തന്നെയാണ് ഈ സിനിമ.
സംഭവബഹുലമായ അദ്ദേഹത്തിന്റെ പരിശീലന ജീവിത കാലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന മികവുറ്റ സിനിമാവിഷ്ക്കാരം.
പരിധികളും പരിമിതികളും മറി കടന്ന് കൊണ്ട് അന്നത്തെ ഇന്ത്യൻ ഫുട്ബാളിന് വേണ്ടി റഹീം സാഹിബ് നടത്തിയ ഒറ്റയാൾ പോരാട്ടത്തെ സിനിമ കൃത്യമായി തന്നെ അടയാളപ്പെടുത്തി.
സമാനതകളില്ലാത്ത അദ്ദേഹത്തെ പോലൊരു പരിശീലകന് അക്കാലത്ത് നേരിടേണ്ടി വന്ന അനിഷ്ട സംഭവങ്ങൾ വെറും സ്‌ക്രീൻ കാഴ്ചകൾ മാത്രമായിരുന്നില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നും.
ആ തലത്തിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബാളിന് പിന്നീടൊരു നല്ല കാലമുണ്ടായില്ല എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായി മാറുന്നുണ്ട് 'മൈദാൻ'.
അജയ് ദേവ്ഗണിൻറെ മികച്ച പ്രകടനം, എ.ആർ റഹ്മാന്റെ സംഗീതം, എല്ലാത്തിലുമുപരി ഹൃദ്യമായ അവതരണം.
എന്നിട്ടും പല കാരണങ്ങൾ കൊണ്ട് ബോക്സ് ഓഫിസിൽ പരാജയപ്പെട്ട സിനിമ..പക്ഷേ തീർച്ചയായും സിനിമാ - ഫുട്ബാൾ പ്രേമികളുടെ ഹൃദയത്തിൽ 'മൈദാൻ' എന്നും ഉണ്ടാകും.
©bhadran praveen sekhar

