ആശയവിനിമയം ഭാഷാധിഷ്ടിതമാണ് എന്ന ചിന്ത പണ്ട് കാലം തൊട്ടേ നമുക്കിടയില്‍ ഉണ്ട്. ലോക ഭാഷകളില്‍ ഇംഗ്ലീഷ് ഭാഷക്കുള്ള സ്വാധീനം വളരെ വലുതാണ്. നമ്മുടെ രാജ്യത്തെന്നു മാത്രമല്ല മറ്റു വിദേശ രാജ്യങ്ങളില്‍ വരെ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും ഒരു കീറാ മുട്ടിയായി ഇന്നും തുടരുന്നു. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അതാണ്. ആശയവിനിമയത്തില്‍ ഒരു ഭാഷയുടെ പ്രസക്തിയും അപ്രസക്തിയും ഈ സിനിമയില്‍ ഒരേ സമയം വരച്ചു കാട്ടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ശശി (ശ്രീദേവി )ഒരു സാധാരണ വീട്ടമ്മയാണ്. ഭര്‍ത്താവും മക്കളും അമ്മയും അടങ്ങിയ ഒരു കുടുംബത്തെ വളരെ സ്നേഹത്തോടെയാണ് ശശി പരിപാലിച്ചു പോകുന്നത്. വെറും ഒരു വീട്ടമ്മയായി മാത്രമല്ല ശശി കുടുംബത്തില്‍ ശോഭിക്കുന്നത്., ഒരു ചെറുകിട കച്ചവടക്കാരിയായി കൂടിയാണ്. സ്വന്തമായി മധുര പലഹാരങ്ങളും മറ്റു പലഹാരങ്ങളും ഉണ്ടാക്കി വീട്ടില്‍ തന്നെ പാക്ക് ചെയ്തു വില്‍ക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വരുമാനവും ശശിക്കുണ്ട്. പക്ഷെ എന്ത് ചെയ്യാം , അത് കൊണ്ടൊന്നും തന്നെ കുടുംബത്തില്‍ ആരുടേയും ബഹുമാനമോ വിലയോ ശശിക്ക് കിട്ടുന്നില്ല. ശശിയുടെ പാചകത്തിലും, അവള്‍ നല്‍കുന്ന രുചിയുള്ള ഭക്ഷണത്തിലും മക്കളും ഭര്‍ത്താവും വളരെ സംതൃപ്തരാണ്. അതെ സമയം ശശിയുടെ ഇംഗ്ലീഷ് വളരെ മോശമാണ് എന്ന കാരണത്താല്‍ അവള്‍ മക്കളാലും ഭര്‍ത്താവിനാലും നിരന്തരം പരിഹസിക്കപ്പെടുന്നുണ്ട്. ഇതിനിടക്ക് ചേച്ചിയുടെ മകളുടെ കല്യാണത്തിനു സഹായിക്കാനായി ശശിക്ക് ന്യൂയോര്‍ക്ക് പോകേണ്ടി വരുന്നു. തുടര്‍ന്നങ്ങോട്ട് ശശിയുടെ ജീവിതത്തില്‍ ഇംഗ്ലീഷ് ഭാഷ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ശശി എങ്ങിനെ നേരിടുന്നു എന്നതാണ് സിനിമ.
ശ്രീദേവിയുടെ തിരിച്ചു വരവിനു ഈ സിനിമ ഒരു നിമിത്തമായി എന്നതിനേക്കാള്‍ ഉപരി ശ്രീദേവിയുടെ ഈ സിനിമയിലെ തനിമയാര്‍ന്ന അഭിനയമാണ് ശ്രദ്ധേയം. ശശി എന്ന കഥാപാത്രത്തെ അത്രക്കും ജീവസ്സുറ്റതാക്കി തീര്‍ക്കാന്‍ ശ്രീദേവിയുടെ അഭിനയത്തിന് കഴിഞ്ഞു എന്ന് വേണം പറയാന്‍.,. അഭിനേതാക്കള്‍ എല്ലാം തന്നെ ഒരു പോലെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ തന്‍റെ ആദ്യ ചിത്രത്തിലൂടെ സംവിധായകയും തിരക്കഥാകൃത്തുമായ ഗൌരി ഷിന്‍ദേയും സിനിമാലോകത്ത് തന്റേതായ മികവു പ്രകടിപ്പിച്ചു.
ആകെ മൊത്തം ടോട്ടല്‍ = വളരെ നല്ലൊരു സിനിമ. കൃത്രിമത്വവും അതിഭാവകത്വവും അസ്വാഭാവികതകളും ഇല്ലാതെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
*വിധി മാര്‍ക്ക് - 8.5/10
-pravin-
പ്രവീണ്‍ ഇത്രേം മാര്‍ക്ക് കൊടുത്ത സ്ഥിതിക്ക് ഒന്ന് കാണണമല്ലോ
ReplyDeleteA must watch ...
Deleteഇത് ഒന്ന് കാണണം എന്ന് കരുതിയിരിക്കുൽ തുടങ്ങിയിട്ട് രണ്ട് ആഴ്ചയായി
ReplyDeleteഎന്നാല്‍ വേഗമാകട്ടെ ഷാജൂ ..
Deleteഅപ്പോളൊന്ന് കണ്ടു നോക്കാലേ. .
ReplyDeleteഎന്താ ഇത്ര ആലോചിക്കാന്‍ ഉള്ളത്..വേഗം കണവനേയും കുട്ടിയേയും കൂട്ടി സിനിമ കാണാന്‍ നോക്ക്...ഹി ഹി..നല്ല സിനിമകളുടെ കാലമാണ് ബോളിവുഡില്‍ ഇപ്പോള്‍ ..
Deleteകാണണം എന്നു വിചാരിച്ച സിനിമയാണ്
ReplyDeleteനല്ല സിനിമയാണ്...കണ്ടു നോക്കൂ...സ്ത്രീ പക്ഷ സിനിമ എന്നൊക്കെ പറഞ്ഞു പലപ്പോഴും സിനിമകളില്‍ കാണിച്ചു കൂട്ടുന്ന കൊപ്രായിത്ത്രങ്ങള്‍ ഈ സിനിമയില്‍ ഇല്ല എന്നതാണ് ഏറെ ആശ്വാസകരം..
Deleteപ്രവീണ്‍ ..ഞാനീ ബ്ലോഗ് ഇല്‍ ആദ്യമാണ്. ശെരിയ്ക്കും ഇഷ്ടപ്പെട്ടു....ഇനി ഞാന്‍ ഒരു സ്ഥിരം സന്ദര്‍ശകനാകുമെന്ന് തോന്നുന്നു .
ReplyDeleteപടം ഞാന്‍ കണ്ടു...വളരെ ലളിതമായ ശൈലിയില്‍ പറഞ്ഞു തീര്‍ത്ത ഒരു നല്ല സിനിമ . ശ്രീദേവിയുടെ അഭിനയം പതിവുപോലെ തന്നെ തകര്‍ത്തു . പിന്നെ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ഒരു പ്രചോദനവുമാണ് ചിത്രം.
നല്ല നിരൂപണം ....ആശംസകള്‍
കൃത്രിമത്വവും അതിഭാവകത്വവും അസ്വാഭാവികതകളും ഇല്ലാത്ത ഒരു നല്ല സിനിമ... മലയാളത്തില്‍ വരെ ഇപ്പോള്‍ ഈ നിലവാരം നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാതായിരിക്കുന്നു...
DeleteI saw the movie. It was Tamil version. I really enjoyed it.
ReplyDeleteGood movie selection by Sridevi for a perfect come back to Cinema.
By the way i was going through your previous posts; and you are doing good job here Praveen. Eagerly waiting for the review of the movies "Theevram", "Face to Face" and "Ayalum jhanum thammil".
Thank u shine... Theevram and Face to Face is not yet released here ... Anyhow i am also waiting to see some recent malayalam releases ...
Deleteസിനിമ കയ്യില്‍ കിട്ടിയിട്ട് രണ്ടാഴ്ച ആയി.. സമയം കിട്ടിയില്ല.. ഇത് വായിച്ച സ്ഥിതിക്ക് ഇന്ന് എന്തായാലും കാണണം..
ReplyDeleteഎങ്കിൽ വേഗം കാണൂ ..ഇപ്പോൾ തന്നെ വൈകി എന്നേ പറയൂ ..
Deleteഇതൊരു ഗംഭീര സിനിമ തന്നെയാണ്. ഒരു ദിവസം നാട്ടപാതിരായ്ക്ക്രാ ചുമ്മാ ഉറക്കം വരും വരെ പത്ത് മിനുട്ട് കാണാം എന്ന് കരുതി ഇട്ടതാ, പടം തീരുമ്പോ കോഴി കൂവാറായിരുന്നു..
ReplyDeleteഅങ്ങനെ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ ചിത്രം. ശരിയ്ക്കും ആസ്വധിക്കാനാകും. ശ്രീദേവിയും കസറി
തീർച്ചയായും ..ഒരു നല്ല സിനിമ ..
Deleteകണ്ടിട്ടില്ല ,, പ്രവീണ്‍ സെലക്റ്റ് ചെയ്തത് സമയം കളയില്ല എന്ന പ്രതീക്ഷയില്‍ നാളെ കണ്ടുനോക്കാം :)
ReplyDeleteകണ്ടു നോക്കൂ ..എനിക്ക് നല്ലോം ഇഷ്ടമായ സിനിമയാണ് ..അത്രയേ ഞാൻ പറയുന്നുള്ളൂ ..ബാക്കി ഇനി നിങ്ങൾ കണ്ട ശേഷം പറയൂ ..
Deleteതുടങ്ങി പത്ത് അര മണിക്കൂറിനകം സസ് പൻ സ് പൊളിയുന്ന സിനിമയായിട്ടേ എനിക്ക് തോന്നിയുള്ളൂ. കാരണം ഇത് ഒരു സ്ഥിരം ടെമ്പ്ലേറ്റ് ആണ്`. താരേ സമീൻ പർ, ലഗാൻ തുടങ്ങി ഒട്ടേറേ സിനികൾ ഉണ്ട്. .... എനിക്ക് ശരിക്കും മുഷിപ്പ് തോന്നിയ പടം... ശ്രീദേവിയെ ഈ കോലത്തിൽ കാണുന്നതും അരോചകമായി....
ReplyDeleteഹി ഹി .. ജയേഷിന്റെ ആസ്വാദനത്തെ മാനിക്കുന്നു . എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടണം എന്നില്ല. എന്നാലും ചോദിക്കുകയാണ്. ഈ സിനിമയിൽ എന്ത് സസ്പെൻസ് ആണ് ജയേഷ് പ്രതീക്ഷിച്ചിരുന്നത് എന്ന് പറയാമോ ? ഈ സ്ഥിരം ടെമ്പ്ലേറ്റ് എന്ന് പറഞ്ഞാൽ ..ഒന്ന് വ്യക്തമാക്കാമോ ...
Deleteഒരു സിനിമ, അത് അവസാനം വരെ മുഷിപ്പില്ലാതെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന അതിന്റെ ഗുണം തന്നെ സസ്പൻസ് എന്ന് കൊണ്ട് ഉദ്ദേശിച്ചത്. ആദ്യമേ തന്നെ ഇതെങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായാൽ പിന്നെ വേറേ പണിയൊന്നും ഇല്ലാത്തത് കൊണ്ട് എന്ന മട്ടിൽ കണ്ടിരിക്കാമെന്നേയുള്ളൂ.
Deleteടെമ്പ്ലേറ്റ് എന്ന് പറഞ്ഞാൽ... ഹം... രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയെ മൂന്നായി ഭാഗിച്ചാൽ, ആദ്യത്തെ അര മണിക്കൂർ, പിന്നെ ഒരു മണിക്കൂർ, അവസാനത്തെ അര മണിക്കൂർ എന്നിങ്ങനെ, കഥയെ ഈ മൂന്ന് ഭാഗങ്ങളിൽ ഭാഗിക്കുന്ന സ്ഥിരം ഫോർമുലയുണ്ട്. ആദ്യത്തെ അര മണിക്കൂറിൽ കഥാപാത്രം നേരിടുന്ന പ്രശ്നം വിശദമാക്കുന്നു, പിന്നത്തെ ഒരു മണിക്കൂർ അതിനെ പരിഹരിക്കാനുള്ള ശ്രമങ്ങൾ, അവസാനത്തെ അര മണിക്കൂർ ആ പ്രശ്നം പരിഹരിക്കാൻ പോകുന്നതും അന്ന് വരെ പരിഹസിച്ചവരുടെ വായടപ്പിക്കുന്നതും (അല്പം സെന്റിയൊക്കെ ചേർത്ത് ങ്യേ!). ഈ സിനിമയിൽ ഇതേ ഫോർമുല തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതെന്നല്ല, ഏതാണ്ടെല്ലാ തട്ടുപൊളിപ്പൻ പടങ്ങളും അങ്ങിനെ തന്നെ. ഞാൻ പറഞ്ഞ ആ ടെമ്പ്ലേറ്റിൽ താരെ സമീൻ പർ, ലഗാൻ എന്തിന് ധൂം പോലും ഇട്ട് നോക്കൂ...
ഈ സിനിമയെ ഒരു സസ്പെന്സ് ത്രില്ലർ കാറ്റഗറിയിൽ കാണേണ്ടതുണ്ടോ ? ഈ ജയേഷ് പറഞ്ഞ ടെമ്പ്ലേറ്റ് എനിക്ക് ഇപ്പോഴും അങ്ങട് ക്ലിയറായില്ല . എല്ലാ സിനിമയിലും അങ്ങിനെ എന്തെങ്കിലുമൊക്കെ ടെമ്പ്ലേറ്റ് ഉണ്ടാകില്ലേ .. ഈ സിനിമ ലളിതമായാണ് എനിക്ക് തോന്നിയത് . അതിര് കവിഞ്ഞ അഭിനയ നാട്യങ്ങൾ ഒന്നുമില്ലാത്ത സിമ്പിൾ സിനിമ . പിന്നെ ഓരോരുത്തർക്കും ഓരോ ആസ്വാദന രീതി.. അത്രേയുള്ളൂ ..
Deleteഇത് ഞാൻ കണ്ടുപിടിച്ചതൊന്നുമല്ല പ്രവീൺ. ഹോളിവുഡ് സിനിമയുടെ കഥ പറച്ചിലിനെപ്പറ്റി പറയുന്ന ഒരു പുസ്തകത്തിൽ വായിച്ചതാണ്. അത് ഞാൻ ഇന്ത്യൻ സിനിമയിൽ ഒന്ന് അപ്ല് ചെയ്തു എന്നേയുള്ളൂ. പിന്നെ അവസാനം പറഞ്ഞത് കാര്യം...അത്രേയുള്ളൂ....
Deleteഓക്കേ ..എന്തായാലും കഥയുടെ ക്രാഫ്റ്റ് , പറച്ചിലിന്റെ രീതിയിലൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ആധികാരിക നിരീക്ഷണങ്ങളെ ഞാനും മാനിക്കുന്നു.
Delete