ഏഴാം അറിവിന് ശേഷം മുരുക ദോസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇളയ ദളപതിയുടെ "തുപ്പാക്കി" കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ തിയെറ്റരുകളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ആദ്യ ദിവസങ്ങളില്‍ ടിക്കെറ്റ് കിട്ടാന്‍ പോലും പ്രയാസമായിരുന്നു എന്നത് കൊണ്ട് കാണാന്‍ ഒരല്‍പ്പം വൈകി. അത് കൊണ്ട് തന്നെ തിയേറ്ററില്‍ ചെന്നപ്പോള്‍ കാര്യമായൊരു തിരക്കൊന്നുമില്ലാതെ തന്നെ സുഖമായി കാണാന്‍ സാധിച്ചു. ഇനി കാര്യത്തിലേക്ക് വരാം.
തുപ്പാക്കി സിനിമയെ വിജയിന്റെ മുന്‍കാല സിനിമകളെ പോലെ വെറുമൊരു കത്തിപ്പടമായി വിലയിരുത്താന്‍ സാധിക്കില്ല. സത്യത്തില്‍ വിജയ് എന്ന നടനെ നല്ല സംവിധായകര്‍ പോലും കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്ന് വേണം കരുതാന്‍ . ആ കുറവ് തുപ്പാക്കി പോലുള്ള സിനിമകളില്‍ കൂടി ഏറെ ക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിജയ് അല്ല മറിച്ച് മുരുക ദോസ് എന്ന സംവിധായകന്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം.
മറ്റു തമിഴ് സിനിമകളില്‍ നിന്ന് വിപ്ലവകരമായൊരു മാറ്റം ഈ സിനിമയില്‍ പ്രകടമായിരിക്കുന്നു എന്നത് ആശ്വാസജനകമാണ്. അത് മറ്റൊന്നുമല്ല, കഥാ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. മുംബൈ പശ്ചാത്തലമായൊരു കഥ പറയുമ്പോള്‍ കഥാപാത്രങ്ങളുടെ ആശയ വിനിമയം തമിഴ് ഭാഷയില്‍ മാത്രമായി ഒതുങ്ങി പോകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒട്ടു മിക്ക കഥാപാത്രങ്ങളും സന്ദര്‍ഭോചിതമായി ഹിന്ദി ഭാഷയില്‍ സംസാരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സാധാരണ തമിഴ് സിനിമകളില്‍, കഥ നടക്കുന്നത് ഏതു രാജ്യത്തായാലും കഥാപാത്രങ്ങള്‍ മുഴുവന്‍ തമിഴ് മാത്രമേ സംസാരിക്കൂ എന്ന നിലപാടാണ് കണ്ടിട്ടുള്ളത്. ആ സ്ഥിതി വിശേഷം ഈ സിനിമയില്‍ തിരുത്തി കുറിക്കപ്പെട്ടിരിക്കുന്നു. കഥയ്ക്ക് അനുസരിച്ചുള്ള മാറ്റം ഈ സിനിമയില്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചു എന്നതാണ് കാര്യം.
മോശമല്ലാത്തൊരു കഥയും തിരക്കഥയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. പ്രണയം എന്ന വിഷയത്തെ സാധാരണ തമിഴ് സിനിമകളില്‍ നിന്ന് വ്യത്യാസപ്പെടുത്തി കാണിക്കാനായിരിക്കാം പെണ്ണ് കാണല്‍ ചടങ്ങിലൂടെ നായികയെ നായകനു പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിനാല്‍ തന്നെ, അവധിക്കു നാട്ടില്‍ വന്ന നായകന് നായികക്ക് പിന്നാലെ സ്ഥിരം ക്ലീഷേ പ്രണയ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നില്ല. മുരുക ദോസ് ഭാവനാത്മകമായി എഴുതിയുണ്ടാക്കിയ കഥ -തിരക്കഥ എന്നതിലുപരി തീര്‍ത്തും ബുദ്ധിപരമായ ചിന്തയിലൂടെ എഴുതി തീര്‍ത്ത കഥ- തിരക്കഥ എന്ന് പറയുകായിരിക്കും ഉത്തമം. അത്രക്കും സൂക്ഷ്മമായ നീക്കങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംവിധായകന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. നായകനും വില്ലനും തമ്മില്ലുള്ള കിടമത്സരം ഒരു ത്രില്ലിംഗ് സ്വഭാവത്തോടെ ശക്തമായി അവതരിപ്പിക്കാനും സാധിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ യുക്തിയെ വല്ലാതെ ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ കുറവാണ്.
അതെ സമയം, അതിനൊരു പ്രധാന അപവാദമായി സിനിമയില്‍ നില നില്‍ക്കുന്ന കഥാപാത്രം ജഗദീഷിന്റെ (വിജയ്) സുഹൃത്തായ ബാലാജിയാണ് (സത്യന്‍). മുംബൈ പോലുള്ള നഗരത്തില്‍ നടന്നതും നടക്കാന്‍ പോകുന്നതുമായ ഒരു ഭീകര വിഷയത്തില്‍ ബാലാജിയെ പോലുള്ള ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഗൌരവകരമായി ഇടപെടുന്നത് കാണുന്നുള്ളൂ. മറ്റു പോലീസ് മേധാവികളും ഉദ്യോഗസ്ഥരും ചുരുക്ക ചില സീനുകളില്‍ കടന്നു പോകുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുമുള്ള ഇടപെടലുകളും അന്വേഷണത്തില്‍ നടത്തുന്നില്ല. അത് പോലെ തന്നെ ജയറാം അവതരിപ്പിച്ച രവിചന്ദ്രന്‍ എന്ന കഥാപാത്രം സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു. ജഗദീഷിന്റെ (വിജയ്) സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെടുന്ന രവിചന്ദ്രന്‍ (ജയറാം) ഒരു കോമാളിക്ക് തുല്യമായാണ് സിനിമയില്‍ അവതരിക്കപ്പെട്ടത് എന്നത് നീതിക്കാരികാനാവാത്ത പിഴവാണ്.
സന്തോഷ് ശിവന്‍റെ cinematography മികവു പുലര്‍ത്തിയെങ്കിലും ഹാരിസ് ജയരാജിന്‍റെ സംഗീതം പുതുമയുള്ളതായി തോന്നിയില്ല. മാത്രവുമല്ല സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തി നിറച്ചത് പ്രേക്ഷകന് മടുപ്പുണ്ടാക്കുന്ന ഒരു സമ്പ്രദായമാണ്. മനോഹരമായ choreography ആണ് സിനിമയിലെ പ്രശംസനീയമായ മറ്റൊരു കാര്യം. വിജയുടെ നായകവേഷം അഭിനന്ദിക്കപ്പെടുന്നതോടൊപ്പം വിദ്വത് ജംവാലിന്റെ വില്ലന്‍ വേഷവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. അത്രക്കും മികവുറ്റ പ്രകടനമാണ് വിദ്വത് ഈ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്.
ആകെ മൊത്തം ടോട്ടല്‍ = വിജയുടെ സ്ഥിരം സിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ. കണ്ടിരിക്കാം.
* വിധി മാര്‍ക്ക് = 6 /10
-prvain-
വിജയിന്റെ വീടിനും മുരുകദോസി(ദാസ് അല്ലയെന്ന് തോന്നുന്നു)ന്റെ വീടിനും പൊലീസ് പ്രൊട്ടക്ഷന്‍ കൊടുക്കുന്നുണ്ട്. ചിത്രം സംബന്ധിച്ച് ചില എതിര്‍പ്പുകളുണ്ടത്രെ.
ReplyDeleteഅജിത്തേട്ടാ മുരുക ദോസ് തന്നെയാണ് ശരി ...ഞാന്‍ തിരുത്തിയിട്ടുണ്ട് ...
Deleteചിത്രത്തെ കുറിച്ച് എതിര്‍പ്പുകള്‍ ഉണ്ടായത് ചില ഇസ്ലാമിക സംഘടനകളില്‍ നിന്നാണ്. ഇസ്ലാമിനെ മോശമായി ചിത്രീകരിച്ചു എന്നാണു അവരുടെ വാദം. അതിനു പ്രതിവിധിയായി നിര്‍മാതാവും സംവിധായകനും ചിത്രത്തിലെ അത്തരം രംഗങ്ങള്‍ ഒഴിവാക്കിയിരിക്കാം. മാത്രവുമല്ല , അടുത്ത തങ്ങളുടെ സിനിമയില്‍ വിജയിന്റെ നായക വേഷം മുസ്ലീം നാമത്തില്‍ ആയിരിക്കും എന്ന് വാക്കും കൊടുത്തിട്ടുണ്ട്. അതോടു കൂടി എല്ലാരും ഹാപ്പി. വന്നു വന്ന് സിനിമയിലെ കഥാപാത്രങ്ങളുടെ പേരിലും മട്ടിലും ഭാവത്തിലും വരെ മതങ്ങള്‍ കൈ കടത്താന്‍ തുടങ്ങി എന്ന് വേണം പറയാന്‍. ,.
നൂറു ശതമാനവും യോജിക്കാമായിരുന്ന നിരൂപണം , പക്ഷെ മനോഹരമായ choreography എന്ന് പറഞ്ഞു കുളമാക്കി.. വിജയ് സിനിമകളില്‍ ഏറ്റവും നല്ല ഘടകം എന്നും ഡാന്‍സ് തന്നെയാണ് എന്നാല്‍ ഏറ്റവും മോശമായി ചിത്രീകരിച്ച ഡാന്‍സ് ആയിരുന്നു തുപ്പാക്കിയില്‍ എന്ന് വിജയ് ഫാന്‍സ് വരെ ചിലപ്പോള്‍ പറയും. ബാക്കിയെല്ലാം ഏട്ടന്‍ പറഞ്ഞ പോലെ സത്യം.. തമിഴ് സിനിമയില്‍ ആദ്യമായാണ് ഒരു വില്ലന്റെ മുന്‍പില്‍ നായകന്‍ മുട്ടുകുത്തി നിന്നത്.. വിശ്വസിച്ചു പോകുന്ന രംഗങ്ങളും മികച്ച വില്ലനും.. ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടു മനസ്സ് നിറഞ്ഞു.. പിന്നെ ഇതുവരെ മൂന്നു വട്ടം കാണുകയും ചെയ്തു. ഇത് പോലെ സംവിധായകന്റെ കയ്യില്‍ സിനിമ വന്നാല്‍ നല്ല പ്രോഡക്റ്റ് കിട്ടും എന്ന് ഈ ചിത്രം കണ്ടപ്പോള്‍ മനസ്സിലായി..
ReplyDeleteനല്ല നിരൂപണം..
സംഗീ .. കോരിയോഗ്രാഫി മോശമായെന്നാണോ പറയുന്നത്...എനിക്കെന്തോ അങ്ങിനെ തോന്നിയില്ല. പതിവ് വിജയ് സിനിമകളില്‍ ഉള്ള ഡാന്‍സില്‍ നിന്നും വലിയ പുതുമയുള്ള ഡാന്‍സ് എന്ന് പറയാനാകുന്നില്ല എങ്കിലും എന്തൊക്കെയോ ഒരു മാറ്റം പ്രകടമായാണ് എനിക്ക് അനുഭവപ്പെട്ടത്. ആ, പിന്നെ ഓരോരുത്തര്‍ക്കും ഓരോ തോന്നലുകള്‍.. അത്ര തന്നെ...ഹി ഹി..
DeleteAm ageree with Sangeeth
Deleteകണ്ടിരിക്കാവുന്ന ചിത്രം.യാതൊരുപയോഗവുമില്ലാത്ത പാട്ടുകളും പിന്നെ ജയറാമിനേയും ഒഴിവാക്കുകയാണെങ്കില്‍ ഒരുവട്ടം കൂടി കാണാവുന്ന ചിത്രം. ക്ലൈമാക്സ് ഒക്കെ ക്ലീഷേ എന്നു തന്നെ പറയേണ്ടിവരും. ആദ്യം വില്ലന്റെ കയ്യില്‍ നിന്നും പൊതിരേ മേടിച്ചുകെട്ടുന്ന നായകന്‍ പിന്നെ വില്ലന്റെ അങ്ങ് പറഞ്ഞയക്കുന്ന സ്ഥിരം പല്ലവി. അതുപോലെ തന്നെ നായകനെ കാണിക്കുമ്പോള്‍ ഒരടിയോ പാട്ടോ വേണമെന്ന അലിഖിതനിയമവും തെറ്റിച്ചിട്ടില്ല. ക്യാമറാവര്‍ക്ക് നന്നായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെതുടര്‍ന്ന്‍ അരമണിക്കൂറോളം നേരത്തെ രംഗങ്ങള്‍ വെട്ടിമാറ്റിയാണു പ്രദര്‍ശിപ്പിക്കുന്നത്.
ReplyDeleteഅതെ...ശ്രീ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. കില്ലി സിനിമയില്‍ വിജയ് ഇത് പോലെ അടി കിട്ടി ചതഞ്ഞു കിടക്കുന്നിടത്ത് എഴുന്നേല്‍ക്കുന്ന ഒരു സീനുണ്ട് ക്ലൈമാക്സില്‍. .,. ഈ സിനിമയിലെ അവസാന രംഗം അത് ഓര്‍മിപ്പിച്ചു.
Deleteചിത്രത്തെ കുറിച്ച് എതിര്‍പ്പുകള്‍ ഉണ്ടായത് ചില ഇസ്ലാമിക സംഘടനകളില്‍ നിന്നാണ്. ഇസ്ലാമിനെ മോശമായി ചിത്രീകരിച്ചു എന്നാണു അവരുടെ വാദം. അതിനു പ്രതിവിധിയായി നിര്‍മാതാവും സംവിധായകനും ചിത്രത്തിലെ അത്തരം രംഗങ്ങള്‍ ഒഴിവാക്കിയിരിക്കാം. മാത്രവുമല്ല , അടുത്ത തങ്ങളുടെ സിനിമയില്‍ വിജയിന്റെ നായക വേഷം മുസ്ലീം നാമത്തില്‍ ആയിരിക്കും എന്ന് വാക്കും കൊടുത്തിട്ടുണ്ട്. അതോടു കൂടി എല്ലാരും ഹാപ്പി. വന്നു വന്ന് സിനിമയിലെ കഥാപാത്രങ്ങളുടെ പേരിലും മട്ടിലും ഭാവത്തിലും വരെ മതങ്ങള്‍ കൈ കടത്താന്‍ തുടങ്ങി എന്ന് വേണം പറയാന്‍. ,.
ആകെ മൊത്തം ടോട്ടല്‍ പറഞ്ഞാല്‍ ഞാന്‍ പടം കണ്ടില്ലാ ...പിന്നെ വിജയ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ്.... ...!!
ReplyDeleteഅപ്പൊ...സിനിമാ പ്രേമിയല്ല ല്ലേ...ചുമ്മാ വിജയിനെ സ്നേഹിക്കുന്നെ ഉള്ളൂ ല്ലേ...ഹി ഹി...കൊച്ചുമോളെ , പോയി പടം കാണൂ ട്ടോ
Deleteനന്നായിരിക്കുന്നു ...ആശംസകള്‍
ReplyDeleteപടമോ അതോ നിരൂപണമോ ?
Deleteതുപ്പാക്കി അതൊരു പടമാണ് മകനേ
ReplyDeleteഉം. അഭിപ്രായം പല വിധം ...നടക്കട്ടെ നടക്കട്ടെ ...ഹി ഹി
Deleteഒരു ദീപാവലി വെടികെട്ട് എന്നതിനപ്പുറം രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളകാരുടെ ജീവിതം കൂടി സമര്‍പ്പിക്കുന്നു എന്നതൊഴിച്ചാല്‍ ഈ സിനിമയില്‍ ഒരു പുതുമയും ഇല്ല ..
ReplyDeleteഒരു വ്യവസായം എന്ന നിലയില്‍ വിജയംകാണാനുള്ള എല്ലാ ചേരുവകളും ഉണ്ട്....
ഇത്തരം സിനിമകളുടെ ജാതകം പരിശോതികേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ... നടക്കട്ടെ
അതെ യോജിക്കുന്നു. അങ്ങനത്തെ ഒരവകാശവാദവും ഞാനും ഉന്നയിച്ചിട്ടില്ല ഇവിടെ. പറഞ്ഞത് ഇത്ര മാത്രം , മുരുകദോസിന്റെ കഴിവ് , വിജയുടെ ഒരു വ്യത്യസ്ത വേഷം, മോശമല്ലാത്തൊരു കഥ തിരക്കഥ ... അത്ര തന്നെ ...
Deleteവായനക്കും അഭിപ്രായത്തിനും നന്ദി റിയാസ് ..
എനിക്കെന്തോ അത്രത്തോളം അങ്ങ് ഇഷ്ടമായില്ല ഈ സിനിമ.
ReplyDeleteഒരു ദീപാവലി വെടികെട്ട് എന്നതിനപ്പുറം രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളകാരുടെ ജീവിതം കൂടി സമര്‍പ്പിക്കുന്നു എന്നതൊഴിച്ചാല്‍ ഈ സിനിമയില്‍ ഒരു പുതുമയും ഇല്ല ..
ഒരു ഭയങ്കര സിനിമയാണ് എന്ന് ഞാനും പറഞ്ഞിട്ടില്ല ..അങ്ങനത്തെ ഒരവകാശവാദവും ഞാനും ഉന്നയിച്ചിട്ടില്ല ഇവിടെ. പറഞ്ഞത് ഇത്ര മാത്രം , മുരുകദോസിന്റെ കഴിവ് , വിജയുടെ ഒരു വ്യത്യസ്ത വേഷം, മോശമല്ലാത്തൊരു കഥ തിരക്കഥ ... അത്ര തന്നെ ...
Deleteജബ് തക ഹേ ജാന്‍ യൂടുബില്‍ വന്നത് കൊണ്ടും , ഷാരൂഖ് നെ കണ്ടു കുറെ ദിവസം ആയതു കൊണ്ടും ആദ്യം അത് കണ്ടു.തുപ്പാക്കി ഫ്ലാഷില്‍ ആക്കി ഫ്രെണ്ട് തന്നു രണ്ടു ദിവസമായി.തുപ്പാക്കി അപ്പൊ കാണാം അല്ലെ...പ്രവീണ്‍....ഇന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം ...നല്ല അവലോകനം.അഭിനന്ദനങ്ങള്‍ .പ്രവീണ്‍ ന്റെ ഈ അവലോകനം ഇപ്പോള്‍ വായിക്കുന്നത് ഉപകാരാമയിരിക്കുന്നു.നല്ല സിനിമകള്‍ സെലക്ട് ചെയ്തു കാണാന്‍ സാധിക്കുന്നു.നന്ദി.ഒപ്പം ആശംസകള്‍ ...
ReplyDeleteകാര്യമൊക്കെ ശരി...പക്ഷെ , റിലീസ് സിനിമകള്‍ തിയേറ്ററില്‍ നിന്നും കാണാതെ വ്യാജന്‍ വച്ച് കാണുന്നത് ശരിയല്ല. അല്ലെങ്കില്‍ ഒറിജിനല്‍ ഡി വി ഡി വരുന്നത് വരെ കാത്തിരിക്കൂ..എന്നിട്ട് കാണൂ. നിങ്ങളെ പോലുള്ളവരാണ് വ്യാജന്മാരെ പ്രോത്സാഹിപ്പിക്കുന്നത് ..
Deleteപ്രതിഷേധിക്കുന്നു ..
സാധാ വിജയ് പടങ്ങളില്‍ നിന്നും വ്യത്യസ്തമാണ് തുപ്പാക്കി.വളരെ കുറച്ചു രംഗങ്ങള്‍ ഒഴിവാക്കിയാല്‍ യുക്തിക്ക് നിരക്കുന്നതാണ് ചിത്രം. വെറുതെ ഒരു നായിക കഥാപാത്രം. അനാവശ്യമായി ജയറാമിന്റെ കഥാപാത്രം. പാട്ടിനോടും ഡാന്‍സിനോടും പൂര്‍ണമായി അല്ലെങ്കിലും എല്ലാ മേഖലയിലും ചിത്രം മികച്ചു നിന്നതായി തോന്നി. പോക്കിരിക്ക് ശേഷം വിജയുടെ നല്ലൊരു പടം.
ReplyDeleteനല്ല നിരൂപണം
അതെ. അത്ര തന്നെ ... സമാന നിരൂപണത്തിന് നന്ദി കുഞ്ഞുമോന്‍ ..
Deleteപിന്നെ ഇതിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ശരിക്കും സ്ട്ടാതത്തെ ഓര്‍മിപ്പിച്ചു എസ്പെഷലി ആ പെന്‍ കുട്ടികളെ രേക്ഷിക്കുന്ന സീനുകള്‍ കത്തി കൊണ്ടുള്ള കളികള്‍ പൈന്‍ ബില്‍ദിങ്ങുകളില്‍ നിന്നുള്ള ചാട്ടം ശരിക്കും കോപ്പി ആണ് അത് പിന്നെ ഇതിലെ ക്യാമറ എനിക്ക് ഒരു സംഭവം ആയി തോനിയില്ല ഒരു സന്തോഷ് ശിവന്‍ വര്‍ക്ക് എന്നൊന്നും അതിനെ പറയാന്‍ ഇല്ല ആകെ ഉള്ള സമാധാനം മുംബൈ നഗരം ഇതില്‍ വല്ലാതെ തമിഴ് സംസാരിക്കുനില്ല എന്നുള്ളതാണ്
ReplyDeleteഅതെ...പറഞ്ഞതിനോട് യോജിക്കുന്നു.... എങ്കിലും സന്തോഷ് ശിവന്‍ മോശമാക്കിയിട്ടില്ല എന്നേ എനിക്ക് തോന്നിയുള്ളൂ.
Deletenaan vijayude hard fan ane thuppakki oru nalla entartainar ane munpulla vijay cinemaye apeshiche nookumbol oru diffrent movie i like thuppakki and ilayathalapathi vijay
ReplyDeleteഅതെ...മുന്‍പുള്ള വിജയ് പടങ്ങളേക്കാള്‍ മികവുണ്ട്...
Deleteപ്രിയ സുഹൃത്ത് സുടുവിന്റെ FACEBOOK REVIEW .........
ReplyDelete.......................................................
ഒരു സില്‍മ പ്രേക്ഷകരെ വിജ്രുംബിജിപ്പിക്കുന്ന വിധം!!
പട്ടാളക്കാരന്‍ ആയ ഫയങ്ങരന്‍ രാജ്യ സ്നേഹി ആയ നായകന്‍ പെണ്ണ് കാണാന്‍ പോകുന്നു. പട്ടു സാരി ഉടുത്തു നാണം കുണുങ്ങി വരുന്ന നാണംകുണുങ്ങിയായ പെണ്ണ് പിന്നേം ശരിക്കും നാന൦ കുണുങ്ങി കുണുങ്ങി അങ്ങനെ ചായയും ആയി വന്നു ഒന്നും കൂടി നാനിച്ച് ചിരിച്ചു കാണിച്ചു അങ്ങനെ പോകുന്നു! സാധാരണ നായകന് ഇസ്ട്ടമാവാന്‍ വേണ്ട എല്ലാ യോഗ്യതകളും ഉള്ള ഈ നായികയെ പക്ഷെ നായകന് അങ്ങ് ബോധിക്കുന്നില്ല!!!! അന്തം വിട്ടു കുന്തം വിയുങ്ങിയപോലെ ചിന്തിച്ചിരിക്കാന്‍ വരട്ടെ, നമ്മളെ അതിനൊന്നും അനുവദിക്കാതെ കാരണവും നായകന്‍ തന്നെ വിഷതമായി പറയുന്നു. പറയുന്ന ആ സീന്‍ കണ്ടാല്‍ നമ്മള്‍ ശരിക്കും വിജ്രുംബിജിച്ചു പോകും . ഏകദേശം ഇങ്ങനെ ആണ് ആ സീന്‍. നായകന്‍ നായകന്റെ വീട്ടില്‍ നിന്ന് കാരണങ്ങള്‍ പറയുമ്പോള്‍ അതിനുള്ള നായികയുടെ നായികയുടെ വീട്ടില്‍ നിന്നുള്ള പ്രതികരണവും നമ്മക്ക് കാണാം....
നായകന്‍--- പെണ്ണിന് മുടിക്ക് നീളം കൂടുതല്‍ ആണ്.
നായിക ---- എക്ഷ്ട്രാ ആയി വച്ച് കെട്ടിയ മുടി അത് വച്ച് കെട്ടിക്കൊടുത്ത ആളുടെ മുഖത്തേക്ക് വലിച്ചെറിയുന്നു!!
നായകന്‍-- ആ പെണ്ണ് ഒട്ടും മോഡേണ്‍ അല്ല. സാരിയൊക്കെ ഉടുത്തു ഓള്‍ഡ് സ്റ്റയില്‍.
നായിക.--തന്റെ സാരി വലിച്ചു പറിച്ചു എറിഞ്ഞു അങ്ങനെ അടിവസ്ത്രം മാത്രം ധരിച്ചു മോഡേണ്‍ ആയി തുള്ളിച്ചാടി ഓടുന്നു!!!! വിജ്രുംബിജിച്ചു ഇരിക്കുന്ന നമ്മള്‍ക്ക് മുന്നില്‍ പിന്നെയും നായകന്‍-- പോന്നു റൊമ്പ പാവം--പെണ്ണ് ഒരു സാധു ആണ്.
അപ്പോള്‍ നായിക നായിക ഓടി വന്നു സ്വന്തം തന്തയുടെ കരണക്കുറ്റി നോക്കി ആഞ്ഞു പൊട്ടിക്കുന്നു--ധീരതയ്ക്ക് ഇതില്‍ കൂടുതല്‍ വല്ലതും വേണോ>??!!! എന്നിട്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നു, അവസാനിക്കാത്ത ഒരു ഒന്നൊന്നര ഓട്ടം ആണ് അത്. പിന്നെ അങ്ങോട്ടു ഈ ധീരതയുടെ ഒരു പയങ്ങരന്‍ പ്രകടനം ആണ്. പെണ്ണ് ശരിക്കും പുലി ആകുന്നു, ചുരുക്കി പറഞ്ഞാല്‍ കരാട്ടെ കൈരളി കുങ്ങ്ഫു ബോക്സിംഗ്.. അങ്ങനെ ഉള്ള മുയുവന്‍ ആയോധന കലകളും, എല്ലാ സ്പോര്‍ട്സ് ഐട്ട൦സും എല്ലാ ആര്‍ട്ട്സ് ഐട്ടംസും ഒക്കെ അറിയാവുന്ന നായിക നമ്മളെ ഒറ്റ പാട്ട് സീനില്‍ തന്നെ അതെല്ലാം കാണിച്ചു വിജ്രുംബിജിപ്പിക്കുന്നു--എല്ലാത്തിലും ഒരേ വേഷം തന്നെ, അടിവസ്ത്രം!! നമ്മളെപ്പോലെ തന്നെ നായകനും ഇതെല്ലാം കണ്ടു വിജ്രുംബിജിച്ചു നായികയുടെ പിന്നാലെ ഒരു നായയെപോലെ അലയുന്നു....
ഇത്രയും കണ്ടു നമ്മള്‍ ആണുങ്ങള്‍ വിസമിച്ഛണ്ട, ഇതൊക്കെ കുറച്ചു നേരത്തെക്കെ ഉള്ളൂട്ടോ. പിന്നെ പതിവ് പോലെ നായിക നായകന്‍റെ ലൈന്‍ ആയി, അത് കയിഞ്ഞപ്പോള്‍ നായകന്‍ താല്പര്യമില്ലായ്മ കാണിച്ചു തുടങ്ങുന്നു, അപ്പോള്‍ നായിക നായകന്‍റെ പിന്നാലെ നായയെപ്പോലെ അലയുന്നു!! അങ്ങനെ നമ്മള്‍ വീണ്ടും വീണ്ടും വിജ്രുംബിജിച്ചു ഒരു പരുവം ആകുന്നു........
ഭാരത സ്ത്രീയെ ഇത്ര മനോഹരം ആയി അവതരിപ്പിച്ച പടം നമ്മടെ ജാവാന്മാര്‍ക്ക് ടെടിക്കെറ്റ് ചൈയ്തിട്ടും ഉണ്ട്.
ഇനി നാന്‍ ശരിക്കും വിജ്രുംബിജിച്ചു പോയ ഒരു സീന്‍ പറഞ്ഞു നിര്‍ത്താം.......
അവസാന സ്റ്റണ്ട് സീന്‍ ആണ്, വിലങ്ങു അണിഞ്ഞു നിരായുഥന്‍ ആയ നായകനെ വില്ലന്‍ ഒലക്ക കൊണ്ട് അടിച്ചു ചമ്മന്തി ആക്കുന്നു. കൈ ഓടിക്കുന്നു, കാലു വളക്കുന്നു, അങ്ങനെ മാരകമായ പീഡനം, കരഞ്ഞു പോകും നമ്മള്‍. എല്ലാം ഏറ്റുവാങ്ങി അവസാനം ''ഇന്ജീ എന്നെ കേട്ടയിച്ചുവിട്ടു ഇടിച്ചു വില്ലാ'' എന്ന് നായകന്‍ ആക്രോശിക്കുന്നു, പേടിച്ചു പോയ വില്ലന്‍ കേട്ടയിച്ചുവിട്ടു ഇടിച്ചാന്‍ വരുമ്പോള്‍ നായകന്‍ ഒടിഞ്ഞ തന്റെ കൈ---നമ്മള്‍ പശുവിനു കാടി വെള്ളം കലക്കാന്‍ വേണ്ടി കറക്കുന്നത് പോലെ ഒന്ന് വട്ടം കറക്കുന്നു, അപ്പോള്‍ ഒടിഞ്ഞ കൈ ശരിയായി!!
പിന്നേം പ്രശനം, കാലും ഓടിഞ്ഞിരിച്ചുവല്ലേ?? ആട്ടു കല്ലില്‍ അരി ആട്ടുന്നത് പോലെ അതും ആട്ടുന്നു, അങ്ങനെ അതും ശരിയായി!!!!പിന്നെ വില്ലനെ ഇടിച്ചു മാങ്ങാ ചമ്മന്തി ആക്കുന്നു!!
ഹമ്മോ..... ഇതൊക്കെ കണ്ടു സത്യം പറഞ്ഞാ നാന്‍ ശരിക്കും വിജ്രുംബിജിച്ചു പോയി!!!!
**********************************************************
.
.
.
ഞാന്‍ കണ്ടിട്ടില്ലാതത് കൊണ്ട് അഭിപ്രായം പറയുന്നില്ല പ്രവീനേട്ടാ . ബട്ട്, ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു , താങ്കളുടെ റിവ്യൂ സ്റ്റൈല്‍ ഹൈ ക്ലാസ് ആണ്. ഹോളിവുഡ് ഫിലിംസ് നിരൂപണം ചെയ്യാറുണ്ടോ ?
ആശംസകള്‍
ഹാ ഹാ ഹാഹ് ....ഇത് വായിച്ചു ഞാന്‍ കുറെ ചിരിച്ചു...സംഭവം കലക്കി...ഞാന്‍ വിമര്‍ശിക്കാന്‍ വിട്ട ഒരു കാര്യമാണ് ഇവിടെ ഹാസ്യാത്മകമായി പറഞ്ഞിരിക്കുന്നത്. നായകന്റെ നായികാ സങ്കല്പം പറഞ്ഞ പോലെ ഒരു വിരോധാഭാസം ആയി തോന്നി. പക്ഷെ സ്ഥിരം നായികാ സങ്കല്‍പ്പത്തില്‍ നിന്നും വ്യത്യാസപ്പെടുത്താന്‍ വേണ്ടി ഒരു സംവിധായകന്‍ നടത്തിയ ഒരു പുതിയ ശ്രമം എന്ന് കണ്ടു ആശ്വസിക്കാന്‍ മാത്രമേ നിവര്‍ത്തിയുള്ളൂ.
Deleteവിജയ് നടത്തുന്നത് രഹസ്യ അന്വേഷണം ആണ് അതുകൊണ്ടാണ് സ്വന്തം സുഹൃത്ത് മാത്രം ഇടപെടുന്നത്
ReplyDeleteഓക്കേ ..അത് അംഗീകരിക്കുന്നു...പക്ഷെ ആ സുഹൃത്ത് മറ്റു പോലീസുകാരുടെ സഹായം ആവശ്യപ്പെടുന്നില്ലേ...അവര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങളും നല്‍കുന്നു...മുകളിലുള്ള പോലീസ് ഓഫീസര്‍മാര്‍ അറിയാതെ ഇത്തരം ഗൌരവകരമായ ഒരു അന്വേഷണത്തില്‍ ഒരു സാധാരണ പോലീസുകാരന് ചെയ്തു കൊടുക്കാവുന്ന സഹായങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇവിടെ പക്ഷെ , സുഹൃത്ത് എല്ലാ വിഷയങ്ങളിലും ഗൌരവകരമായി ഇടപെടുന്ന പോലെയുള്ള സീനുകള്‍ ആണ് ചിത്രീകരിച്ചു കണ്ടത്.
Deleteക്ലൈമാക്സ് രംഗങ്ങൾ തീരെ ഇഷ്ടമായില്ല., പടത്തിന്റെ മൊത്തം നിലവാരത്തെ ചോദ്യം ചെയ്യുന്ന രംഗങ്ങൾ, കൂടാതെ ജയറാമിന്റെ ഒരു തരം ചളിപ്പ് വേഷവും. കണ്ടിരിക്കാവുന്ന ഒരു പടമെന്നതിലപ്പുറമൊൻനുമില്ല...
ReplyDeleteഅവസാന രംഗങ്ങള്‍ കുറെയേറെ സിനിമകളെ ഓര്‍മിപ്പിച്ചു. ജയറാമിന്റെ കാര്യം ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട് ...എന്തരോ എന്തോ...ചുമ്മാ വിഡ്ഢി വേഷം കെട്ടിച്ചു അയാളെ... പതിവ് വിജയ് പടങ്ങളേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു എന്ന് മാത്രം ..
Deleteപടത്തിണ്ടേ ആദ്യ പകുതി നന്നയിരുന്ന്നു.. വ്യത്യസ്തമായ ചില അന്വേഷണങ്ങള്‍,,
ReplyDeleteക്ലൈമാക്സ് വളരെ മോശമായിരുന്നു ഇത്രയും വലിയ ഒരു തീവ്രവാദി നേതാവിനെ പറ്റിച്ചിട്ട് ഗണ്‍ എടുക്കുന്നതൊക്കെ ബോറായിപ്പോയി,, അയാള്‍ എന്താ മന്ദബുദ്ധി ആണോ,, പിന്നെ അടി കൊണ്ട് വീണ്ടും എന്നേറ്റു വരുന്നത് കണ്ടപ്പോള്‍ ഗില്ലി film ഓര്മ വന്നു... വിജയ് ഒരു army ഓഫീസര്‍ ആണെങ്കിലും ആ ഒരു feeling ഒന്നും ഈ film കാണുമ്പോള്‍ തോന്നിയില്ല.. ഒരു പ്രവശ്യത്തില്‍ കൂടുതല്‍ theatre ല്‍ പോയി കാണാന്‍ മാത്രം ഇതില്‍ ഒന്നുമില്ല എന്നാണ് എന്റെ അഭിപ്രായം
യോജിക്കുന്നു...ക്ലൈമാക്സ് ഗില്ലിയുമായി സാമ്യത തോന്നിച്ചു ... രണ്ടു വട്ടം കാണാന്‍ ഉള്ള മുതലില്ല ... ഇതിലെ വില്ലന്‍ തന്നെയാണ് താരം ...
Deleteതുപ്പാക്കി എന്നാ ചിത്രം കേരള കരയിലും വിജയം കയ്യിവരിക്കുന്നു ..... ഞാന്‍ പല ബ്ലോഗുകളിലും പിന്നെ ഇതിലെ കമന്റുകളും മറ്റും ആയി പലതും വായിച്ചു ... അതില്‍ കുറച്ചു കാര്യങ്ങള്‍ ചോദിച്ചോട്ടെ
ReplyDeleteഈ പടത്തിലെ അവസാന ആക്ഷന്‍ രംഗം വിജയ് കുറെ അടി മേടിച്ചു പിന്നെ എഴുനേറ്റു വില്ലനെ അടിച്ചു തോല്‍പ്പിച്ചു അവനെയും അവന്റെ കൂട്ടാളികളെയും കൊല്ലുന്നു . ഇതു ഒരു സിനിമയില്‍ മാത്രം നടക്കുന്ന കാര്യം ആണ് പക്ഷെ നമുക്ക് അത് നെ പരിഹസിക്കാന്‍ കഴിയില്ല . കാരണം ഇതു സിനിമയില്‍ ആണ് വില്ലന്‍ ജയിച്ചിട്ടുള്ളത് .... ദേവാസുരം എന്നാ സിനിമയുടെ ക്ലൈമാക്സ് എന്താണ് , ? ഉസ്താദ് എന്നാ സിനിമയില്‍ ക്ലൈമാക്സ് എന്ധാണ് ? മുന്‍പേ തമിഴ് സിനിമകളെ പട്ടി നമ്മുടെ നാട്ടില്‍ കേട്ട് കേള്‍വി അവര്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ള ആക്ഷന്‍ ആണെന്നാണ് ... പഴയ രജനി ചിത്രങ്ങള്‍ ഒക്കെ നോക്കിയാല്‍ അതൊക്കെ സാരിയാണ് . പക്ഷെ നമ്മുടെ മലയാളം സിനിമകളിലും അതെ പോലെ ഉള്ള എന്തൊക്കെ ഉണ്ട് .... നിര്‍ണയത്തില്‍ ലാല്‍ ആംബുലന്‍സ് ആകാശത്തിലേക്ക് പരപ്പിക്കുന്നുണ്ട് . അത് നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ ? ദുബായി എന്നാ ഫില്മില്‍ അതിലെ വില്ലന്‍ ഹെലികോപ്പ്ടരുടെ ഫാന്‍ കൊണ്ട് ആണ് തല കട്ട് ആകുന്നത് .. അത്രയും ഉയരം ഉള്ള മനുഷ്യര്‍ ഉണ്ടോ ?
രണ്ടു തമിഴ് പടങ്ങള്‍ നമ്മുടെ നാട്ടില്‍ പോലും എപ്പോള്‍ ഹിറ്റ് ആകുന്നു , അതെ പോലെ നമ്മുടെ നാട്ടില്‍ നമ്മുടെ സുപ്പെര്‍ സ്ടരുകളുടെ പടങ്ങലെക്കള്‍ വിജയം പുതുമുഖങ്ങള്‍ക്ക് ആണ് എന്ധുകൊണ്ടാണ് അങ്ങനെ നടക്കുനത് . നമ്മുടെ സുപ്പെര്‍ സ്ടരുകള്‍ അതിന്റെ സരിയായ കാരണം പഠിക്കാന്‍ ശ്രമിക്കുന്നില്ല . നടന്‍ മാര്‍ക്ക് അവരുടെ ജോലി ഉണ്ട് അഭിനയിക്കുക . അവര്‍ ഒരു സംവിധായകരെ പഠിപ്പിക്കാന്‍ പോകരുത് ... സംവിധായകനെ അവന്ടെ മനസ്സില്‍ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അഭിനയിച്ചു പ്രതിഫളിപ്പിക്കുയാണ് വേണ്ടത് .. എങ്കിലേ ഒരു സിനിമ വിജയിക്കുകയുള്ളൂ . അല്ലാതെ ഉദയനാണു തരത്തില്‍ ശ്രീനി പറയും പോലെ പദത്തിന്റെ നായകന്‍ എങ്ങനെ ആയിരിക്കണം എന്ന് തന്‍ തീരുമാനിക്കും ഞാന്‍ പര്യുംബോലെ കഥ മാറ്റണം എന്നൊക്കെ പറഞ്ഞു ഒരു സവിധയകണ്ടെ കഥകളെ ആകപ്പാടെ നസിപ്പിക്കളല്ല . വേണ്ടത് . നമ്മുടെ നാട്ടിലെ . നല്ല കഥകള്‍ ഉള്ള സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുക . അല്ലെങ്കില്‍ പ്രതേകിച്ചു മലയാളികള്‍ ആരും ഒരു താരത്തിന്റെ കൂടെയും നടക്കില്ല . മലയാളികള്‍ പൊതുവേ എല്ലാ പദങ്ങളും കാണും , മലയാളികള്‍ നല്ലത് സ്വീകരിക്കും അല്ലാത്തവ പുറം കാല് കൊണ്ട് തട്ടി കലയും . അതുകൊണ്ടാണ് ഇപ്പോള്‍ കേരളത്തില്‍ നല്ല കഥകള്‍ മാത്രം ഉള്ള പടങ്ങള്‍ വിജയിക്കുനത് (പുതുമുഖ സിനിമള്‍) )
ഹാവൂ...മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഴ തോര്‍ന്ന പോലെ...ഹി ഹി..ബല്ലാത്തോരോ ചോദ്യങ്ങള്‍ ആണല്ലോ ചോദിച്ചത്....ശ്വാസം മുട്ടിച്ചു...ഹി ഹി ...ഞാന്‍ കീഴടങ്ങി ട്ടോ ...
Deleteഒരു കാര്യം പറയാതെ വയ്യ ..മുന്‍കാല വിജയ് പടങ്ങളിലെ അത്രയും കത്തിയല്ല ഈ പടം. കണ്ടിരിക്കാം ഒരു വട്ടമൊക്കെ .
തുപ്പാക്കി എന്ന സിനിമയില്‍ വേറെ ആര്‍ അഭിനയിച്ചാലും ഈ പടം ഹിറ്റ് ആകുമായിരുന്നില്ല.അത്കൊണ്ട് തന്നെ വിജയ് എന്ന actor ഉടെ കൈവാണ്ണ്‍ ഈ സിനിമയുടെ വിജയം .are you support me?
ReplyDeleteയോജിക്കുന്നില്ല....സ്ക്രിപ്റ്റിന്റെ ഗുണമാണ്...മുരുഗദോസ് വിജയിനെ ശരിയാം വണ്ണം ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നതാണ് സത്യം...
Deleteമലയാളത്തില്‍ ജയറാം എന്ന പോലെ ഒരു വ്യത്യസ്തതയ്ക്കും ശ്രമിക്കാതെ നില്‍ക്കുന്ന ഒരു ശരാശരി നടന്‍ മാത്രമാണ് വിജയ്....(ഞാന്‍ ഒരു വിജയ് ആരാധകന്‍ ആണ് എങ്കില്‍ കൂടി) .ഒരേ രീതിയിലുള്ള അഭിനയം(?) , ഒരേ തരം കഥാപാത്രങ്ങള്‍ ...ഒക്കെ..... പക്ഷെ കൊള്ളാവുന്ന ഒരു മുഖവും ചടുലമായ നൃത്തവും ,മെയ് വഴക്കവും ,അതിലൂടെയുള്ള താരമൂല്യവും അയാളെ ഒന്നാമതോ രണ്ടാമതോ ഒക്കെ ആക്കുന്നു എന്ന് മാത്രം. ഈ ചിത്രവും വ്യത്യസ്തമായി തോന്നിയില്ല. വെറും ഒരു നേരംപോക്ക് എന്ന രീതിയില്‍ കാണാം എന്ന് മാത്രം. ഒരു സിനിമ മാര്‍ക്കെറ്റ് ചെയ്യപ്പെടേണ്ടത് എങ്ങനെ എന്ന് തമിഴന്‍ നമ്മെ പഠിപ്പിക്കുന്നു . പോസ്റ്ററുകള്‍ മുതല്‍ നാലാം കിട സിനിമാ മാസികകളിലും , നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വരെ ഇതിന്റെ ചിത്രം പാടിപ്പുകഴ്തപ്പെടുകയോ വിമര്ശിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. കേരളത്തിലും ഈ സിനിമാ കോടികള്‍ കൊയ്തത് ഒരിക്കലും ഇതിനു കലാപരമായ മേന്മ ഉള്ളതുകൊണ്ട് ഒന്നുമല്ല . മലയാളത്തില്‍ നല്ല സിനിമകള്‍ ഇല്ലാഞ്ഞിട്ടും അല്ല .(ആണെന്ന് പറയുന്ന എത്ര പേര്‍ 'ഒഴിമുറി ' എന്നാ ചിത്രം കണ്ടു? ) മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ഒക്കെ തന്നെയാണ് കാരണം.
ReplyDeleteഎന്തായാലും പ്രവീണ്‍ പറഞ്ഞ പോലെ ഇതൊരു 100% മുരുകദോസ് ചിത്രം എന്ന് പറയാം.... ജയറാമിന് ഇനിയും മതിയായില്ലെന്നു തോന്നുന്നു..... ഇത്രയും ഒക്കെ ആയിട്ടും പഠിക്കാത്തതു കഷ്ടമാണ്... എന്തിനു അവിടെപ്പോയി കോമാളി ആകുന്നു. ആവണമെങ്കില്‍ അതിനു അവസരങ്ങള്‍ ഇവിടെ ഇല്ലേ?
പറഞ്ഞതിനോട് യോജിക്കുന്നു ...
Deleteഈ റിവ്യൂ ഇപ്പോഴാണ് കണ്ടത് പ്രവീണ്‍. എനിക്ക് ഈ പടം ഇഷ്ടമായില്ല. എനിക്ക് ഏറെ ഇഷ്ടമായ വിജയ് പടം "പോക്കിരി". എന്തൊക്കെ പറഞ്ഞാലും അതിനൊരു ഒഴുക്കുണ്ട്.
ReplyDeleteഉം ..ആയിക്കോട്ടെ .. വിജയുടെ മറ്റു പടങ്ങളെ അപേക്ഷിച്ച് ആ സമയത്ത് വന്നതിൽ തുപ്പാക്കി തരക്കേടില്ലാത്ത പടം തന്നെയാണ് ട്ടോ ..ആ ..പിന്നെ ബഹുജനം പല വിധം അഭിപ്രായം എന്നാണല്ലോ ..ഹി ഹി
DeleteSurya ki jay
ReplyDelete