Monday, February 18, 2013

Special 26 - ഒരു സ്പെഷ്യല്‍ സസ്പെന്‍സ് ത്രില്ലര്‍


2008 ല്‍ റിലീസായ A Wednesday എന്ന തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആണ് നീരജ് പാണ്ടെയ്. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശക്തമായൊരു കഥയുടെയും തിരക്കഥയുടെയും പിന്തുണയോടെയാണ്  Special 26 ന്‍റെ സംവിധാന  ചുമതല  ഏറ്റെടുത്തു കൊണ്ട് നീരജ്  ഇത്തവണ ബോളിവുഡിലേക്ക് കടന്നു വന്നത്. 

സി . ബി. ഐ എന്ന പേര് കേട്ടാല്‍ ഈ കാലത്തു പോലും പലരും കിടു കിടാ വിറക്കും. അങ്ങിനെയെങ്കില്‍ 1987 കാലഘട്ടത്തില്‍ എന്തായിരിക്കും സ്ഥിതി ? സി. ബി ഐ എന്ന പേരില്‍  റൈഡ് നടത്താന്‍ വരുന്നവര്‍ ആരാണ്, എന്താണ് എന്നൊന്നും അറിയാന്‍ നില്‍ക്കാതെ പലപ്പോഴും പലരും വ്യാജ റൈഡുകള്‍ക്ക് തല വച്ച് കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ വ്യാജ സി ബി ഐ റൈഡ് നേരിടേണ്ടി വന്ന ചില പ്രമുഖ വ്യക്തികളുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥയും  തിരക്കഥയും  നീരജ് പാണ്ടെയ് രൂപപ്പെടുത്തിയിരിക്കുന്നത്. 

ഏതു  കാലത്തായാലും കള്ളപ്പണത്തിന്‍റെ പ്രധാന വക്താക്കള്‍ രാഷ്ട്രീയക്കാരും ബിസിനസ്‌ കുത്തക മുതലാളിമാരും ആണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിനിമയിലും അതങ്ങിനെ തന്നെ കാണിക്കുന്നു. സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളെല്ലാം  യഥാര്‍ത്ഥത്തില്‍ പണ്ടെപ്പോഴോ സംഭവിച്ചത് തന്നെയായിരിക്കാം എന്ന് നമ്മള്‍ അനുമാനിക്കേണ്ടിയിരിക്കുന്നു.  കാരണം അത്രക്കും ആധികാരികമായി തന്നെയാണ് ഓരോ സീനും പറഞ്ഞു പോകുന്നത്. 

പഴയ കാലഘട്ടത്തിലെ ഡല്‍ഹിയും മുംബൈയും  മറ്റു നഗരങ്ങളും വളരെ മികവോട് കൂടെ തന്നെ ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഈ സിനിമ വിജയിച്ചെന്നു പറയാം. ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ട് തന്നെ പ്രേക്ഷകനെന്ന നിലയില്‍ ചില സീനുകളില്‍ നമുക്ക് തോന്നിയേക്കാവുന്ന സംശയങ്ങളുടെ സ്ഥാനം ചവറു കൊട്ടയിലാണ് എന്ന് പറയയേണ്ടി വരും. ഉദാഹരണത്തിന്, ആ കാലഘട്ടത്തില്‍ അവിചാരിതമായി സി . ബി. ഐ റൈഡ് നേരിടേണ്ടി വരുന്ന ഉന്നത തലര്‍ക്ക് പോലും  ആദ്യത്തെ രക്ഷാ ശ്രമം ലാന്‍ഡ്‌ ലൈന്‍ ഫോണില്‍ കൂടിയുള്ള ആശയ വിനിമയമാണ്. ആ സാധ്യതകള്‍ ആദ്യമേ  ഖണ്ഡിക്കുന്നതിലൂടെ റൈഡിനിരയാകുന്ന ആളുകളുടെ അവസ്ഥ വളരെ വ്യക്തമായി തന്നെ സംവിധായകന്‍ സിനിമയില്‍ വരച്ചു കാട്ടുന്നു. ആശയ വിനിമയത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരുപാട് സാങ്കേതിക പരിമിതികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ കാലത്ത് ഈ സിനിമ കാണുന്ന  പ്രേക്ഷകന്‍റെ പല സംശയങ്ങളും അസ്ഥാനത്തായി പോകും. സംവിധായകന്‍റെ ഈ ദീര്‍ഘ ദൃഷ്ടി സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാന ഘടകമായിരുന്നെന്നു നിസ്സംശയം പറയാം. 

ഒരു സസ്പെന്‍സ് ത്രില്ലര്‍ ലേബലില്‍ കഥ പറയുമ്പോള്‍ പാലിക്കേണ്ട എല്ലാ മിതത്വങ്ങളും സിനിമയില്‍  പാലിക്കപ്പെടുന്നതോടൊപ്പം തന്നെ  മറ്റു ചേരുവകള്‍ ഉള്‍പ്പെടുത്താനും സംവിധായകന്‍ മറക്കുന്നില്ല. അതിനായി തന്നെയായിരിക്കണം കഥയില്‍ അപ്രസക്തമായി തോന്നിയേക്കാവുന്ന പ്രണയവും ഡാന്‍സുമെല്ലാം സിനിമയില്‍   ബോധപൂര്‍വ്വം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. എങ്കില്‍ തന്നെയും അത്തരം സീനുകളിലോന്നും  ഒട്ടും മുഷിവു തോന്നിക്കാത്ത വിധം അവതരിപ്പിക്കാന്‍ നീരജിനു കഴിഞ്ഞിട്ടുണ്ട്. 

അഭിനേതാക്കള്‍ എന്ന നിലയില്‍ അക്ഷയ് കുമാറും, അനുപം ഖേറും, മനോജ്‌ ബജ്പേയിയും  മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരിക്കുന്നു. ഒരു സഹനടനും സഹനടിക്കും ഇത്തരം ഒരു സിനിമയില്‍ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ജിമ്മി ഷെര്‍ഗിലിന്റെയും  ദിവ്യ ദത്തയുടെയും കഥാപാത്രങ്ങള്‍ നല്‍കുന്നത്.  ഒരു പക്ഷെ, നായികയായി എത്തിയ  കാജള്‍ അഗര്‍വാളിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത  പ്രേക്ഷകരുടെ മനസ്സില്‍ നേടിയെടുത്തത് ദിവ്യ ദത്തയുടെ ശാന്തി എന്ന ചെറിയ വേഷമായിരിക്കും. സിനിമയില്‍ ഇടയ്ക്കിടെ ശാന്തി (ദിവ്യ ദത്ത ) റണ്‍ വീര്‍ സിങ്ങിനോട് (ജിമ്മി ഷെര്‍ഗില്‍ )  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . " സാര്‍, അസലീ കാം തോ യെ ലോഗ് കര്‍ രഹേന്‍, ഹം ലോഗ് തോ ബസ്‌ അപ്നീ ..അവസാന സീനുകളില്‍ എത്തും വരെ നല്ല പഞ്ചോടെ ഈ ഡയലോഗ് അവതരിപ്പിക്കാന്‍ ദിവ്യ ദത്തക്ക് സാധിച്ചിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = 1987 കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍, തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷ  നില നിര്‍ത്തി കൊണ്ട് കഥ പറഞ്ഞ ഒരു നല്ല സസ്പെന്‍സ് ത്രില്ലര്‍ സിനിമ. 

* വിധി മാര്‍ക്ക്‌ = 8/10

-pravin-

18 comments:

 1. പടം കണ്ടില്ല ; കാണണം

  ReplyDelete
  Replies
  1. ഓക്കേ ..അപ്പൊ എന്തായാലും കാണൂ...നല്ല പടമാണ്

   Delete
 2. എല്ലാം വിവരിച്ചു ഇതും കൂടി പറഞ്ഞു തന്നൂടെ അപ്പൊ " സാര്‍ , അസലീ കാം തോ യെ ലോഗ് കര്‍ രഹേന്‍ , ഹം ലോഗ് തോ ബസ്‌ അപ്നീ ?? :)

  ReplyDelete
 3. കൊള്ളാലോ; അപ്പോള്‍ ഈ പടം ഒന്ന് കണ്ടു നോക്കാം..

  ReplyDelete
 4. ഗ്രൂപ്പിൽ ആരോ പറഞ്ഞത് കേട്ട് ഈ പടം ഞാനും കണ്ടു. വളരെ നന്നായി ഷൂട്ട് ചെയ്തിരിക്കുന്നു സിനിമ. ക്ലൈമാക്സ് പ്രവചനാതീതം അല്ലെങ്കിലും സിനിമ മൊത്തത്തിൽ നല്ല സുഖം.

  ReplyDelete
  Replies
  1. അതെ .. പിന്നെ നായികയോക്കെ വെറുതെ കൊണ്ട് വന്നു എന്ന് മാത്രം . എങ്കില്‍ പോലും സിനിമ നന്നായിരുന്നു .

   Delete
 5. ഞാന്‍ മാല്‌ദിവ്സില്‍ ആണ് ജോലി ചെയ്യുന്നത് .... അതുകൊണ്ട് തന്നെ സിനിമ കണ്ടില്ല ... പക്ഷെ ... ആ പാട്ട് ...kaun mera .... എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലാ....

  ReplyDelete
  Replies
  1. അപ്പൊ മാലി ദ്വീപില്‍ തിയേറ്റര്‍ ഇല്ലേ ?
   അതെ . നല്ല ഫീലുള്ള ഒരു പാട്ടാണ് അത് .

   Delete
  2. മാല്‌ദിവ്സില്‍ ഒരു തിയേറ്റര്‍ ഉണ്ട് ... അത് തലസ്ഥാനത്താണ് ....
   അവിടെ നമ്മുടെ സിനിമ കാണാമെന്നുള്ള പ്രതീക്ഷ എനിക്കില്ല ....

   Delete
  3. അവിടെ ഇന്ത്യന്‍ സിനിമകള്‍ വരാറില്ലേ അപ്പൊ ?

   Delete
  4. ഇല്ല .... വര്‍ഷത്തിലൊരിക്കല്‍ ലീവില്‍ നാട്ടില്‍ വരുമ്പോള്‍ തിയേറ്ററില്‍ ഉള്ളതെല്ലാം കണ്ടു തീര്‍ക്കും..... പിന്നെ .... DVD (വ്യാജനല്ല .... ഒറിജിനല്‍ ആണ് കെട്ടോ )....
   ഇതൊക്കെയാണ് ഈ സിനിമാപ്രേമിയുടെ രീതി

   Delete