ഏറ്റവും നല്ല ഓർമ്മകൾ പങ്കിടാൻ ഒരാളോട് പറഞ്ഞാൽ അയാൾ സ്വാഭാവികമായും ഓർത്തു പറയുക അയാളുടെ കുട്ടിക്കാലത്തെ കുറിച്ച് തന്നെയായിരിക്കും. ഓർക്കാൻ തക്ക നല്ല ഓർമ്മകൾ ഇല്ലായിരുന്നെന്ന് പറഞ്ഞു വ്യസനിക്കുന്നവർക്കും ജീവിതത്തിൽ കുട്ടിക്കാലത്തെ മാറ്റി നിർത്തി കൊണ്ട് ഒന്നും ഓർക്കാൻ ഉണ്ടാകില്ല. നല്ലതോ ചീത്തതോ ആയിക്കോട്ടെ കുട്ടിക്കാലത്തെ ഓർമ്മകൾ ആ ഓർമ്മകളുടെ മരണം വരെ മനുഷ്യന്റെ കൂടെ തന്നെയുണ്ടാകും. അഞ്ജലി മേനോൻ സിനിമയായ ബാംഗ്ലൂർ ഡെയ്സ് പ്രേക്ഷകന് സമ്മാനിക്കുന്നത് അത്തരമൊരു ഓർമ്മക്കാലവും അതോടൊപ്പം ചില ഓർമ്മപ്പെടുത്തലുകളുമാണ്.
അഞ്ജലി മേനോൻ തന്റെ അഭിമുഖങ്ങളിൽ പല തവണ വെളിപ്പെടുത്തിയ കാര്യമാണ് തനിക്ക് ഗ്രാമങ്ങളോടും പഴയ തറവാടുകളോടുമുള്ള നിലക്കാത്ത ഗൃഹാതുരത. മഞ്ചാടിക്കുരുവിൽ പ്രതിധ്വനിച്ച ഗൃഹാതുരതയുടെ അത്രത്തോളം വരില്ലെങ്കിലും അതിൽ കുറച്ചെങ്കിലും തന്റെ പുതിയ സിനിമകളിലേക്ക് കൂടി പടർത്താൻ അഞ്ജലി മേനോൻ ശ്രമിക്കാറുമുണ്ട്. 'ബാംഗ്ലൂർ ഡെയ്സി'ൽ നിവിൻ പോളി അവതരിപ്പിക്കുന്ന കൃഷ്ണൻ പി.പി അഥവാ കുട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായിക അത് സാധിച്ചെടുക്കുന്നത് എന്ന് പറയാം. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുക എന്നത് കുട്ടന്റെ അമ്മയുടെ (കൽപ്പന) ആഗ്രഹമാണ്. കുട്ടനിഷ്ടം നാടും നാട്ടുകാരും തറവാടും വീട്ടുകാരുമായി ജീവിക്കുന്നതാണ്. ബാംഗ്ലൂരിലെ മുഷിവ് സമയങ്ങളിൽ കുട്ടന്റെ കണ്ണുകൾ നാട്ടിലെ പച്ചപ്പ് നിറഞ്ഞ ഫോട്ടോകൾ നോക്കിയാണ് ഊർജ്ജം സംരംഭിക്കുന്നത്. എല്ലാ അവധി ദിവസങ്ങളിലും കുട്ടൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വണ്ടി കയറും. ഗൃഹാതുരതയെ സ്നേഹിക്കുന്നവർക്ക് ഈ കുട്ടൻ കഥാപാത്രവും അയാളുടെ ഇത്തരം മാനറിസങ്ങളും നൽകുന്ന സന്തോഷം ചെറുതല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
സിനിമാ ലോകത്തേക്ക് ഗൃഹാതുരത പടർത്തുന്ന സിനിമകളുമായി ചേക്കേറിയ ഒരുപാട് സംവിധായകർ ഉണ്ടായിരിക്കാം. എല്ലാവരുടെയും പേരെടുത്ത് പറയുക ഒരൽപ്പം ബുദ്ധിമുട്ടാണെങ്കിലും മലയാളിക്ക് എന്നും ഓർക്കാൻ സൗകര്യ പ്രദമായ പേര് സത്യൻ അന്തിക്കാട് തന്നെയായിരിക്കും. ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കൊണ്ടാകാം സത്യൻ അന്തിക്കാട് സാധാരണക്കാരന് അത്ര മേൽ പ്രിയങ്കരനായി തീർന്നത്. സാധാരണക്കാരനെയും, അമാനുഷികനല്ലാത്ത നായകന്മാരെയും, കുടുംബിനികളായ നല്ല നടപ്പ് നായികമാരെയും, ഒരൽപ്പം കുശുമ്പും പുന്നായ്മയും കാണിക്കുന്ന സഹ നടിമാരെയും എന്ന് വേണ്ട പെരുമാറ്റത്തിൽ എല്ലാ തരം മിതത്വം പാലിക്കുന്നതായ പല പല കഥാപാത്രങ്ങളെ അദ്ദേഹം തന്റെ സിനിമകളിലൂടെ ഒരു കാലത്ത് മലയാളിക്ക് സമ്മാനിക്കുകയുണ്ടായിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ കുത്തകയായിരുന്ന മേൽപ്പറഞ്ഞ എല്ലാ സിനിമാ സ്വഭാവ ശൈലീ വിശേഷങ്ങളും കാലങ്ങൾക്കിപ്പുറം "മഞ്ചാടിക്കുരു" എന്ന ഒരൊറ്റ സിനിമ കൊണ്ട് അഞ്ജലി മേനോൻ റാഞ്ചിയെടുക്കുകയാണുണ്ടായത് എന്ന നിരീക്ഷണം പ്രേക്ഷക സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിനെങ്കിലും ശരി വക്കാൻ തോന്നിയാൽ തെറ്റ് പറയാനില്ല.
എന്നാൽ സത്യൻ അന്തിക്കാടിന് പറ്റിയ തെറ്റ് അഞ്ജലിക്ക് പറ്റുന്നില്ല എന്നുള്ളിടത്താണ് അഞ്ജലി മേനോൻ വ്യത്യസ്തയാകുന്നത്. സമാന ഗ്രാമീണ കഥാ പശ്ചാത്തലത്തിൽ കൂടി വിവിധ കഥ പറയുന്നതല്ല മറിച്ച് വിവിധ കഥാ പശ്ചാത്തലത്തിൽ പുതിയ ഗ്രാമീണരുടെ കഥ പറയുന്നതാണ് ഉചിതം എന്ന തിരിച്ചറിവ് അഞ്ജലി മേനോന് കിട്ടിയിട്ടുണ്ടായിരിക്കാം. കുട്ടന്റെ അമ്മ (കൽപ്പന) അതിന്റെ ഒരു മകുടോദാഹരണമാണ്. ഗ്രാമീണതയും തറവാടുമെല്ലാം പഴഞ്ചനായി കാണുന്നവർ നഗരത്തിലുള്ളവരല്ല മറിച്ച് ഗ്രാമത്തിൽ ജീവിക്കുന്നവർ തന്നെയാണ് എന്ന് കൽപ്പനയുടെ അമ്മ കഥാപാത്രത്തിലൂടെ സംവിധായിക വെളിപ്പെടുത്തുന്നുണ്ട്. വിജയ രാഘവന്റെ അച്ഛൻ കഥാപാത്രത്തിലും കാണാം ഒരു ന്യൂ ജനറേഷൻ അച്ഛൻ ചിന്താഗതി. ഒരു കത്തെഴുതി വച്ച് കൊണ്ട് വീട് വിട്ട് സന്യാസത്തിനു പോകുന്ന പഴയ തലമുറയിലെ അച്ഛന്മാർക്ക് അപവാദമാണ് വിജയ രാഘവന്റെ അച്ഛൻ കഥാപാത്രം. ഒരു ഗ്രാമീണന്റെ / ഒരു ഗൃഹസ്ഥന്റെ വേഷം തന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ മുഷിവും മടുപ്പും മാത്രമാണ് നൽകിയിട്ടുള്ളത് എന്ന തിരിച്ചറിവാണ് അയാളെ ഗോവാ യാത്രക്ക് പ്രചോദിപ്പിക്കുന്നത്. അകാലത്തിലുള്ള അയാളുടെ ഈ ഒളിച്ചോട്ടവും അഭാവവും ന്യൂ ജനറേഷൻ അമ്മമാർക്ക് വലിയൊരു വിഷമമൊന്നും നൽകുന്നില്ല എന്ന് മാത്രമല്ല അതൊരു ആശ്വാസവും സ്വാതന്ത്ര്യവുമാകുന്നതായാണ് കൽപ്പനയുടെ അമ്മ കഥാപാത്രം ബോധ്യപ്പെടുത്തി തരുന്നത്. ഇരു കൂട്ടരും ആഗ്രഹിച്ചിരുന്നത് സ്വാതന്ത്ര്യവും സമാധാനവുമായിരുന്നെന്നു വ്യക്തമാക്കുന്നുവെങ്കിലും ആ ചിന്താഗതിയെ പൊതുവത്ക്കരിക്കാനോ ന്യായീകരിക്കാനോ സംവിധായിക ശ്രമിക്കുന്നില്ല. മറിച്ച് അങ്ങിനെയുള്ള ഗ്രാമീണരും ഉണ്ടെന്നുള്ള സൂചന മാത്രം തരുന്നു.
സമൂഹത്തിന്റെ ചില മോശം പ്രവണതകളെ സിനിമ നന്നായി പരിഹസിക്കുന്നുണ്ട്. അതിലൊന്നാണ് ജ്യോതിഷം. വിശ്വാസം എന്നതിലുപരി ഇതിലൊക്കെയുള്ള അന്ധമായ വിശ്വാസങ്ങളെയും കപട ജ്യോത്സ്യന്മാരെയുമാണ് സിനിമ പ്രധാനമായും ഉന്നം വക്കുന്നത്. ദിവ്യയുടെ അമ്മക്ക് (പ്രവീണ) ജ്യോത്സ്യത്തിലുള്ള അന്ധവിശ്വാസത്തെ മുതലെടുക്കുന്ന ജ്യോത്സ്യൻ ആണ് ദിവ്യക്ക് (നസ്രിയ) കല്യാണ പ്രായമായെന്നും പെട്ടെന്ന് തന്നെ കെട്ടിച്ചു വിട്ടില്ലെങ്കിൽ പ്രശ്നമാകുമെന്നുള്ള സൂചന നൽകുന്നത്. പരിഹാരം ഒന്നുമില്ലേ എന്ന ചോദ്യത്തിന് പുള്ളി തന്നെ കണ്ടു പിടിച്ചു പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ആണ് ദിവ്യയുടെ ഭാവി പഠനം എന്ന സ്വപ്നത്തെ ഹനിക്കുന്നത്. മലയാളിയുടെ കപട സദാചാര ബോധത്തെയും സംവിധായിക നർമ്മത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ബാംഗ്ലൂർ ജീവിതവും അവിടത്തെ ആളുകളുടെ സംസ്ക്കാരവും മോശമാണ് എന്ന് ഘോര പ്രസംഗം നടത്തുന്ന കുട്ടൻ (നിവിൻ പോളി) ഒളി കണ്ണിലൂടെ കമിതാക്കളുടെ ചുംബന ലീലകൾ നോക്കി കണ്ടു ആസ്വദിക്കുന്ന സീൻ തെല്ലൊന്നുമല്ല മലയാളി സാദാചാര പുംഗവൻമാരെ പരിഹസിക്കുന്നത്. മലയാളി തനിമയുള്ള പെണ്ണാണ് തന്റെ മനസ്സിലെ വധൂ സങ്കൽപ്പം എന്ന് തട്ടി വിടുമായിരുന്ന കുട്ടന് പിന്നീട് മീനാക്ഷി (ഇഷ തൽവാർ) എന്ന എയർ ഹോസ്റ്റസിനോട് തോന്നുന്ന ശാരീരിക കൌതുകം ഇന്നത്തെ മലയാളിയെ സംബന്ധിച്ച് എത്രത്തോളം പൊള്ളയായ വിലയിരുത്തലാണ് എന്ന് സിനിമ തന്നെ പിന്നീട് ബോധ്യപ്പെടുത്തി തരുന്നു.
അജു (ദുൽഖർ സൽമാൻ) , ദിവ്യ (നസ്രിയ), കുട്ടൻ (നിവിൻ പോളി) എന്നിവരുടെ കുട്ടിക്കാലം തൊട്ടേയുള്ള സൌഹൃദത്തെ മാത്രം അടിസ്ഥാനപ്പെടുത്തിക്കൊ ണ്ട് തുടങ്ങുന്ന സിനിമ പിന്നീട് പലരുടെയും ജീവിതങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അതിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു കഥാപാത്രമാണ് പാർവ്വതി അവതരിപ്പിച്ച സാറ. നിന്റെ പുറകെ നടക്കാനാല്ല നിന്റെ കൂടെ നടക്കാനാണ് എനിക്കിഷ്ടം എന്ന് സാറയോട് പറഞ്ഞു തുടങ്ങുന്ന അജുവിന്റെ പ്രണയം സ്ഥിരം സിനിമാ പ്രണയ സങ്കൽപ്പങ്ങളെ തകിടം മറിച്ചിടുകയാണ്. ജയരാജിന്റെ "സ്നേഹം" സിനിമയിൽ ജയറാം വികലാംഗയായ ജോമോളെ സ്വീകരിക്കുന്നുണ്ട്. പക്ഷെ അവർക്കിടയിൽ ഒരു പ്രണയം പങ്കു വക്കപ്പെടാനുള്ള കഥാ സാഹചര്യമൊന്നും ആ സിനിമയിൽ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് അവരുടെ സമാഗമ രംഗങ്ങൾ ആർദ്രമായി അവസാനിപ്പിക്കാനേ ജയരാജിന് സാധിച്ചുള്ളൂ. എന്നാൽ ഇവിടെ അജു - സാറാ പ്രണയം തികഞ്ഞ വൈകാരികതയിൽ അവതരിപ്പിക്കാൻ സംവിധായികക്ക് സാധിച്ചു എന്ന് തന്നെ പറയാം.
തരുന്ന ഏതു വേഷവും മികച്ചതാക്കാൻ തങ്ങൾക്ക് സാധിക്കും എന്ന് ഉറപ്പ് തരാൻ പറ്റുന്ന മലയാളത്തിലെ മൂന്നു മികച്ച യുവ നടന്മാർ ആരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാം. ഫഹദ്, ദുൽഖർ, നിവിൻ പോളി. അത് അടിവരയിട്ട് പറയുന്ന അവസാനത്തെ സിനിമ കൂടിയാണ് ബാംഗ്ലൂർ ഡെയ്സ്.
'തുടക്കം മാംഗല്യം പിന്നെ ജീവിതം' എന്ന് തുടങ്ങുന്ന ഗാനമൊഴിച്ച് മറ്റു ഗാനങ്ങളിലോ പശ്ചാത്തല സംഗീതത്തിലോ പ്രത്യേകിച്ചൊരു മികവ് കാണിക്കാൻ ഗോപീ സുന്ദറിനു സാധിച്ചിട്ടില്ല. ബാംഗ്ലൂർ ജീവിതത്തിലെ മനോഹരമായ കാഴ്ചകൾ സിനിമക്കിടയിൽ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് എന്നതിലുപരി സമീർ താഹിറിനും കാര്യമായൊരു മികവ് പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാലൊട്ട് മോശമാക്കിയതുമില്ല.
ബാംഗ്ലൂർ ഡെയ്സിലെ കഥയും കഥാഗതിയുമെല്ലാം പ്രവചിക്കാവുന്നത് തന്നെയായിരുന്നെങ്കിലും അവതരണ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും മാത്രമാണ് സിനിമ വിജയം കൈവരിച്ചത്. പ്രവചനാതീതമായ ഒരേ ഒരു സംഗതി മാത്രമാണ് സിനിമ പ്രേക്ഷകന് മുന്നിൽ ചോദ്യ രൂപത്തിൽ സമർപ്പിക്കുന്നത്. കുട്ടന്റെ അച്ഛൻ (വിജയ രാഘവൻ) എന്തിനു വേണ്ടി ഒളിച്ചോടി ? അക്കാര്യം കുട്ടന്റെ അച്ഛന്റെ തന്നെ വളരെ രസകരമായ ഒരു കത്തെഴുത്തിലൂടെയാണ് സിനിമ പങ്കു വക്കുന്നത്. തിരക്കഥാ രചനയിലുള്ള അഞ്ജലി മേനോന്റെ മികവ് സംവിധാനത്തിലും നിറഞ്ഞു നിൽക്കുന്നുണ്ട്. അതൊന്നു കൊണ്ട് മാത്രമാണ് രണ്ടു മണിക്കൂർ അൻപത് മിനുട്ട് ദൈർഘ്യമുള്ള ബാംഗ്ലൂർ ഡെയ്സ് ബോറടിക്കാതെ കണ്ടിരിക്കാൻ പ്രേക്ഷകന് സാധിക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = യുവ താരങ്ങളുടെ നീണ്ട നിരയും, അവരുടെ പ്രകടനമികവും, ബോറടിപ്പിക്കാത്ത രീതിയിലുള്ള കഥ പറച്ചിലുമാണ് അഞ്ജലി മേനോന്റെ ഈ സിനിമയിൽ എന്താണ് പുതുമ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നത്. അത് കൊണ്ട് തന്നെ ബാംഗ്ലൂർ ഡെയ്സ് ഒരു clean entertainer film ആണെന്ന് പറയാം.
* വിധി മാർക്ക് = 7/10
-pravin-
Good review!
ReplyDelete(Anjaly menon is the most beautiful film maker in malayalam moviedom)
താങ്ക്യു ..
Deleteസിനിമ പോലെ ഈ നിരൂപണവും ഇഷ്ടപ്പെട്ടു ...പ്രത്യേകിച്ച് പറയാൻ ഒരു സ്റ്റോറി ഇല്ലെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു 'അഞ്ജലി മേനോൻ ഫിലിം'
ReplyDeleteതാങ്ക്യു
Deleteഎനിക്കീ സിനിമ പ്രിയപെട്ടതാണ്, ദ്വയാര്‍ത്ഥപ്രയോഗങ്ങളില്ലാതെ, പരസ്ത്രീ , പരപുരുഷ ബന്ധങ്ങളില്ലാതെ, ഒരു നല്ല സിനിമ, ആ സിനിമയിലെങ്ങാനും അവസാനം ആ മൂന്നുപേര്‍ക്കുള്ളില്‍ പ്രണയം കൊണ്ട് വന്നിരുന്നേല്‍ ആ സിനിമയെ ഞാന്‍ എഴുതി തള്ളിയേനെ, സ്ത്രീപുരുഷ സൌഹൃദങ്ങളെ ഇത്രക്കു മാന്യമായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ വിജയം..അല്ലാതെ പിരിയാനാകാതെ പ്രേമിക്കുന്ന പടങ്ങള്‍ ബോറടിച്ചിരുന്നു..എല്ലാവരും അവരവര്‍ക്ക് കിട്ടിയ റോള്‍ വളരെ ഭംഗിയാക്കി, അതില്‍ അഞ്ജലി മേനോന്‍ വിജയിച്ചു
ReplyDeletewell observation. ആണിനും പെണ്ണിനുമിടയിൽ സൌഹൃദത്തിന് പ്രസക്തി ഇല്ല എന്ന് പറയാതെ പറയുന്ന സിനിമകൾ ഒരു പാട് കണ്ടിട്ടുണ്ട്. മലയാളത്തിൽ പ്രത്യേകിച്ച്. തമിഴിൽ അതിനൊരു അപവാദമായി വന്ന സിനിമയായിരുന്നു ഓട്ടോഗ്രാഫ്. അതിൽ ചേരൻ - സ്നേഹ സൗഹൃദം അത്തരത്തിൽ ഒന്നായിരുന്നു. മലയാളത്തിൽ എന്ത് കൊണ്ടോ ആണിനും പെണ്ണിനും സൗഹൃദം പാടില്ല എന്ന വ്യവസ്ഥാപിത നിലപാടിൽ മാറ്റമുണ്ടായില്ല. അവൾ/അവൻ എന്റെ നല്ല ഒരു സുഹൃത്താണ്, മറ്റൊന്നും ഞങ്ങൾക്കിടയിലില്ല എന്നൊക്കെ ക്ലീഷേ സംസാരിച്ചു കൊണ്ട് ഒടുക്കം ആ സുഹൃത്തിനെ തന്നെ പ്രേമിച്ചു കല്യാണം കഴിപ്പിക്കുന്നതിലായിരുന്നു മലയാള സിനിമക്കാർക്ക് ഇഷ്ടം. ആ ധാരണയും ഈ സിനിമയിലൂടെ തിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം റിവ്യൂവിൽ സൂചിപ്പിക്കാൻ ഞാൻ മറന്നു. ഓർമ്മിപ്പിച്ചതിനു നന്ദി ട്ടോ.
Deleteഒരു അടിച്ചുപൊളി പടം എന്നതിലും അപ്പുറത്തേക്ക് ബംഗ്ലൂര്‍ ഡേയ്സ് വിലയിരുത്തപ്പെടെണ്ടിയിരിക്കുന്നു. അശ്ലീലമില്ലാതെയും ന്യൂ ജനെരേശന്‍ സിനിമാ അപിടിക്കാം അല്ലേ...
ReplyDeleteതന്റെ എല്ലാ സിനിമയിലും ഒരു മെസ്സേജ് വേണം എന്നാ നിര്‍ബന്ധമാണ് സംവിധായികയ്ക്ക്. അത് പ്രേക്ഷകര്‍ക്കും സ്വീകാര്യം. തല്ലിപ്പൊളി എന്നാ ഇമേജില്‍ നിന്നും ദുല്ഖരിന്റെ കഥാപാത്രത്തെ വിടുവിച്ചെടുക്കാന്‍ സാറ എന്ന വികലാംഗയെ ഉപയോഗപ്പെടുത്തി. അത് അത്ര പുതുമയൊന്നുമല്ല. ഗുരു വില്‍ വിദ്യാബാലന്‍- മാധവന്‍ കോമ്പിനേഷന്‍ മണിരത്നം മനോഹരമാക്കിയിട്ടുണ്ട്.
സമകാലിക വിഷയങ്ങളെ പരാമര്‍ശിക്കുമ്പോഴും അതിരുവിടാത്ത മിതത്വവും വിവേകവുമുള്ള സ്ക്രിപ്റ്റ്. മികച്ച കാസ്റ്റിംഗ്. ഒരിക്കല്‍ പോലും മൂവിയുടെ ടെമ്പോ നഷ്ടപ്പെടാതെ സൂക്ഷിച്ചത് ഒക്കെ ബാംഗ്ലൂര്‍ഡേയ്സിനെ വേറിട്ടുനിര്‍ത്തി.
അശ്ലീലമില്ലാ എന്നത് തന്നെയാണ് പ്രധാന മേന്മ. പിന്നെ ബോറടിപ്പിക്കാതെ കഥ പറഞ്ഞ രീതി. മികച്ച കഥയായി അവകാശപ്പെടാൻ ഒന്നുമില്ലെങ്കിലും തിരക്കഥ വളരെ വൃത്തിയായി ചെയ്തു.
Deleteസത്യന്‍ അന്തിക്കാട് സിനിമ എന്നും ഒരേ കഥ
ReplyDeleteപുള്ളിക്ക് പറ്റിയ തെറ്റും അതാണ്. ശുദ്ധൻ ദുഷ്ടന് സമം ചെയ്യും എന്ന പോലെ. എന്നാലും മിനിമം ഗ്യാരണ്ടി ഉറപ്പു തരുന്ന ഒരു സംവിധായകൻ പുള്ളിയെ കഴിഞ്ഞേ ഉള്ളൂ ...
Deleteനിരൂപണം ഇഷ്ടപ്പെട്ടു
ReplyDeleteങേ ..അപ്പൊ സിനിമ ഇഷ്ട്ടപ്പെട്ടില്ലേ ?
Deleteദുല്‍ക്കറിന്റെ ബൈക്ക് റെസ് കമ്പക്കാരന്‍ കീഷേ ആയിപ്പോയി. അയാളെ വേറൊരു തരത്തില്‍ അവതരിപ്പിക്കാമായിരുന്നു.മൊത്തത്തില്‍ നല്ലൊരു സിനിമ.
ReplyDeleteഈ നിരൂപണവും നന്നായി
അതെ ചേച്ചീ. അതൊക്കെ ക്ലീഷേ തന്നെയായിരുന്നു. പ്രവചനാതീതമായി കഥയിൽ ഒന്നുമില്ല. ബോറടിപ്പിക്കാതെ എല്ലാം നന്നായി മിക്സ് ചെയ്തു കൊണ്ട് സരസമായി കഥ പറഞ്ഞു എന്നതാണ് ഈ സിനിമയുടെ സവിശേഷതയായി ഞാൻ കാണുന്നത്..
Deleteസമൂഹത്തിന്റെ ചില മോശം പ്രവണതകളെ
ReplyDeleteസിനിമ നന്നായി പരിഹസിക്കുന്നുണ്ട്. അതിലൊന്നാണ് ജ്യോതിഷം.
വിശ്വാസം എന്നതിലുപരി ഇതിലൊക്കെയുള്ള അന്ധമായ വിശ്വാസങ്ങളെയും
കപട ജ്യോത്സ്യന്മാരെയുമാണ് സിനിമ പ്രധാനമായും ഉന്നം വക്കുന്നത്. ദിവ്യയുടെ
അമ്മക്ക് (പ്രവീണ) ജ്യോത്സ്യത്തിലുള്ള അന്ധവിശ്വാസത്തെ മുതലെടുക്കുന്ന ജ്യോത്സ്യൻ
ആണ് ദിവ്യക്ക് (നസ്രിയ) കല്യാണ പ്രായമായെന്നും പെട്ടെന്ന് തന്നെ കെട്ടിച്ചു വിട്ടില്ലെങ്കിൽ പ്രശ്നമാകുമെന്നുള്ള സൂചന നൽകുന്നത്. പരിഹാരം ഒന്നുമില്ലേ എന്ന ചോദ്യത്തിന് പുള്ളി തന്നെ കണ്ടു പിടിച്ചു പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ആണ് ദിവ്യയുടെ ഭാവി പഠനം എന്ന സ്വപ്നത്തെ ഹനിക്കുന്നത്.
മലയാളിയുടെ കപട സദാചാര ബോധത്തെയും
സംവിധായിക നർമ്മത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.
ബാംഗ്ലൂർ ജീവിതവും അവിടത്തെ ആളുകളുടെ സംസ്ക്കാരവും
മോശമാണ് എന്ന് ഘോര പ്രസംഗം നടത്തുന്ന കുട്ടൻ (നിവിൻ പോളി)
ഒളി കണ്ണിലൂടെ കമിതാക്കളുടെ ചുംബന ലീലകൾ നോക്കി കണ്ടു ആസ്വദിക്കുന്ന
സീൻ തെല്ലൊന്നുമല്ല മലയാളി സാദാചാര പുംഗവൻമാരെ പരിഹസിക്കുന്നത്.
മലയാളി തനിമയുള്ള പെണ്ണാണ് തന്റെ മനസ്സിലെ
വധൂ സങ്കൽപ്പം എന്ന് തട്ടി വിടുമായിരുന്ന കുട്ടന് പിന്നീട്
മീനാക്ഷി (ഇഷ തൽവാർ) എന്ന എയർ ഹോസ്റ്റസിനോട് തോന്നുന്ന
ശാരീരിക കൌതുകം ഇന്നത്തെ മലയാളിയെ സംബന്ധിച്ച് എത്രത്തോളം
പൊള്ളയായ വിലയിരുത്തലാണ് എന്ന് സിനിമ തന്നെ പിന്നീട് ബോധ്യപ്പെടുത്തി തരുന്നു.
നാടിന്റെ നൊസ്റ്റാൾജിയയടക്കം മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങളുമാണ് ഈ സിനിമയുടെ കാതലുകൾ...
സൂപ്പർ അവലോകനം കേട്ടൊ ഭായ്
താങ്ക്യു മുരളിയേട്ടാ ...
Deleteഞാൻ ഈ സിനിമ കണ്ടിട്ടില്ല. സിനിമ നന്നായിട്ടുണ്ട് എന്നാണ് മൊത്തത്തിൽ അഭിപ്രായം. റിവ്യൂ നന്നായിട്ടുണ്ട്.
ReplyDeleteനന്ദി ..
Deleteഒരു സിനിമ കാണുമ്പോള്‍ ഇങ്ങനെ ഒക്കെ നോക്കണം അല്ലെ?
ReplyDeleteഏയ് ..അങ്ങിനെ നിർബന്ധം ഒന്നുമില്ല. പക്ഷേ അങ്ങിനെ സിനിമ കാണാൻ തുടങ്ങിയാൽ പലതും പഠിക്കാൻ സാധിക്കും.
Deleteറിവ്യൂ നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
താങ്ക്യു തങ്കപ്പേട്ടാ ..
Deleteഈയടുത്താണ് കണ്ടത്. ആകപ്പാടെ മോശം പറയാനില്ലാത്ത ഒരു ചിത്രം.
ReplyDeleteഅതെ. നോട്ട് ബാഡ്
Deleteസിനിമയെക്കുറിച്ച് ധാരാളം കേട്ടതുകൊണ്ടാണ് കാണാൻ പോയത്. അമിത പ്രതീക്ഷ പുലർത്തിയതുകൊണ്ട് നിരാശയാണ് തോന്നിയത്. കലാപരമായ ഔന്നത്യമൊന്നുമില്ലെങ്കിൽ മുകളിൽ പറഞ്ഞ കഴിഞ്ഞ സ്ത്രീ-പുരുഷ സൗഹൃദത്തെക്കുറിച്ചുള്ള അഭിപ്രായമാണ് എനിക്കും ഈ സിനിമയിൽ എടുത്തുപറയാവുന്നതായി തോന്നിയത്.
ReplyDeleteവലിയൊരു ഇടവേളക്കുശേഷം പ്രവീണിന്റെ ഒരു സിനിമാ നിരൂപണം വായിക്കുന്നു. മുമ്പു വായിച്ച ചില പഠനങ്ങളുടെ അത്ര ഉയർന്നില്ല എന്നു വായനയിൽ തോന്നി .......
ഈ സിനിമ ഓവർ റേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെയാണ്. എന്നാൽ സിനിമ മോശമല്ല താനും. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലെങ്കിൽ കൂടി ബോറടിപ്പിക്കാതെ കഥ പറഞ്ഞ രീതിയാണ് എനിക്കിഷ്ടമായത്.
Deleteചില സിനിമകൾ കണ്ടു കഴിഞ്ഞാൽ മനസ്സിലുണ്ടാകുന്ന ഫീൽ ആണ് എഴുത്തിലും നിരൂപണത്തിലും പകർത്താൻ ശ്രമിക്കാറുള്ളത്. ഇവിടെയും എന്റെ മനസ്സിലുള്ളത് ഞാൻ എഴുതിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും പ്രദീപേട്ടന്റെ അഭിപ്രായത്തെ മാനിക്കുന്നു. അടുത്ത തവണ ഒന്ന് കൂടെ ശ്രദ്ധിക്കാം.
ഞാൻ ഈ സിനിമ കണ്ടിരുന്നു..
ReplyDeleteഇഷ്ടപ്പെട്ടു..
ഓക്കേ ..ഗുഡ് ..
Deleteസിനിമ കണ്ട എല്ലാവരും നല്ല ചിത്രമെന്നാണു പറഞ്ഞു കേള്‍ക്കുന്നത്. കാണുമെന്തായാലും.
ReplyDeleteനന്നായി വിലയിരുത്തിയിട്ടുണ്ട് പ്രവീണ്‍..
ഇപ്പൊ ദുബായിൽ കളിക്കുന്നണ്ടല്ലോ സിനിമ .പോയി കാണരുതോ ? ടോരെന്റിൽ വരാൻ ഇനീം സമയമെടുക്കും
Deleteറിവ്യൂ വളരെ നന്നായി .... :) സിനിമ വല്ല്യ കൊഴപ്പമില്ലാതെ കണ്ടിരുന്നു......
Deleteനന്ദി മെല്വിന് ...
Deleteഅടുത്തിടെ കണ്ട സിനിമകളില്‍ ഒരുപാട് സ്വാധീനിച്ച സിനിമയായിരുന്നു ഇത്.
ReplyDeleteദിവ്യ ,കുട്ടന്‍, അജു എന്നിവരെപ്പോലെ ചില ഓര്‍മ്മകള്‍ എന്റെയുള്ളിലും ഉറങ്ങിക്കിടക്കുകയായിരുന്നു. വീട്ടുകാരറിയാതെ അത്തരം ഓര്‍മ്മകളിലെ എന്‍റെ കളിക്കൂട്ടുകാരന്‍ കുട്ടുവുമൊന്നിച്ച് സിനിമ കണ്ടിറങ്ങുമ്പോള്‍ അവനും എനിയ്ക്കും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഇത്തരം ഒരു അപൂര്‍വമായ കസിന്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരും നന്നായ് ആസ്വദിച്ചു.
സിനിമയെപ്പറ്റിയുള്ള നല്ല അവലോകനം. എനിക്ക് നന്നായി ഇഷ്ടമായി.
ആശംസകള്‍ !!
താങ്ക്യു
Deleteസൂപ്പര്‍ റിവ്യൂ!!!
ReplyDeleteഎന്റെ റിവ്യൂവിലേക്കുള്ള ലിങ്ക് ചേര്‍ക്കുന്നു:
"ഒരു ലേഡീസ് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് മലയാളത്തില്‍. കാരണം വളരെ വിരളമായാണല്ലോ ഇത് സംഭവിക്കുന്നത്. അതുകൊണ്ട് "ബാംഗ്ലൂര്‍ ഡേയ്സ്" ഒരു സംഭവമാണ്. സിനിമ കണ്ടാല്‍ ഇതൊരു ലേഡീസ് സംവിധാനം ചെയ്തതാണെന്ന് തോന്നില്ലാട്ടോ. സ്ഥിരം ജെന്റ്സ് സംവിധായകരുടെ സിനിമാബോധവുമായി അത്രക്കങ്ങട്ട് താദാത്മ്യം പ്രാപിച്ചിരിക്കുന്നു."
http://vanishing-meditator.blogspot.in/2014/09/blog-post.html
താങ്ക്യു .. അവിടെയും വായന രേഖപ്പെടുത്തിയിട്ടുണ്ട്
Deleteസ്ത്രീപുരുഷ സൌഹൃദങ്ങളെ ഇത്രക്കു മാന്യമായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ വിജയം അതെ അത് തന്നെ
ReplyDeleteകറക്റ്റ് ... നിഷ്ക്കളങ്കമായ സ്ത്രീ പുരുഷ ബന്ധം ... പ്രായപൂർത്തി ആയാൽ പിന്നെ പെണ്ണുങ്ങൾ ആണുങ്ങളിൽ നിന്ന് അകലം പാലിക്കണം അല്ലെങ്കിൽ പ്രശ്നമാണ് എന്നൊക്കെയുള്ള പേടിപ്പെടുത്തലുകളും മുന്നറിയിപ്പുകളും സമൂഹം ഉണ്ടാക്കിയെടുത്തിട്ട് കാലങ്ങളായി. ഒരു ആണിനും പെണ്ണിനും തമ്മിൽ ഫ്രെണ്ട്സ് ആയി അധിക കാലം തുടരാൻ ആകില്ല എന്ന് നിറം സിനിമയിൽ ജോമോളിന്റെ കഥാപാത്രം പറയുന്നുണ്ട് ..അത് ശരി തന്നെ എന്ന് ആ സിനിമയുടെ ക്ലൈമാക്സും കാണിച്ചു തന്നു ...പിന്നീടും സൌഹൃദത്തിൽ തുടങ്ങുന്ന ആണ്‍ പെണ്‍ ബന്ധങ്ങൾ പ്രേമത്തിലും വിവാഹത്തിലും എത്തുന്നത് തന്നെയാണ് സിനിമകൾ കാണിച്ചു തന്നിട്ടുള്ളത് ..കൂടി പോയാൽ വിവാഹം കഴിക്കില്ല. പക്ഷെ മനസ്സിൽ പ്രേമം ഉണ്ടാകുക തന്നെ ചെയ്യുമെന്ന് പറഞ്ഞു നിർത്തുന്നതാണ് പതിവ്. സത്യൻ അന്തിക്കാട് സിനിമയായ "യാത്രക്കാരുടെ ശ്രദ്ധക്ക്" ആണിനും പെണ്ണിനും ഭാര്യാ ഭർത്താക്കൻമാർ ആകാതെ തന്നെ സുഹൃത്തുക്കളായി ഒരു വീട്ടിൽ കഴിയാം എന്ന ആശയം കൊണ്ട് വന്നെങ്കിലും അതിലും ഒടുക്കം പ്രണയവും വിവാഹവും തന്നെ സംഭവിച്ചു. മണി രത്നം സിനിമയായ "ഓക്കേ കണ്‍മണി"യും ഈ വിഷയത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയും ഒടുക്കം വിവാഹം എന്നതിലേക്ക് പറഞ്ഞെത്തിക്കുകയും ചെയ്തു ..ബാഗ്ലൂർ ഡെയ്സ് സിനിമ ആ കാര്യത്തിൽ സത്യസന്ധത പുലർത്തി.. ഈ വിഷയം 2004 ൽ ഇറങ്ങിയ ചേരൻ സിനിമയായ ആട്ടോഗ്രാഫിലും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് .. (സ്നേഹ- ചേരൻ സൗഹൃദം ഒരിക്കലും പ്രേമത്തിൽ കലാശിക്കുന്നില്ല അവിടെ )
Delete