Sunday, June 22, 2014

ഹൌ ഓൾഡ്‌ ആർ യു - പ്രചോദനാത്മകമായ പ്രായം ചോദിക്കൽ

കാര്യം അപ്പനപ്പൂപ്പൻമാരായിട്ട് വേണ്ടുവോളം സ്വത്തും പ്രതാപവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പറയത്തക്ക ഒരു പേരില്ല എന്ന് പ്രാഞ്ചിയേട്ടൻ  പറയുമ്പോൾ  ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നാണ്  പുണ്യാളൻ ചോദിക്കുന്നത്. ഒരു പേരിൽ (അരി പ്രാഞ്ചി) തന്നെയാണ് താനിരുന്നു പോയതെന്ന് വ്യസന സമേതം പുണ്യാളനോട് പ്രാഞ്ചി പറയുന്നുമുണ്ട്. ആളുകളുടെ അരി പ്രാഞ്ചി എന്ന വിളിയിലാണ് ചിറമ്മേൽ ഈനാശു  ഫ്രാൻസിസ് ഇരുന്ന്  പോകുന്നതെങ്കിൽ ഇവിടെ പ്രായം എത്രയായി എന്ന ചോദ്യത്തിന് മുന്നിലാണ് നിരുപമ രാജീവ് (മഞ്ജു വാര്യർ) ഇരുന്ന് പോകുന്നത്. പുണ്യാളന്റെ ചോദ്യം ഇവിടെയും ആവർത്തിക്കാം. ഈ പ്രായത്തിലൊക്കെ എന്തിരിക്കുന്നു നിരുപമേ ? ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് നിരുപമാ രാജീവിലൂടെ സിനിമ പ്രേക്ഷകന് പറഞ്ഞു തരുന്നതും. 

റോഷൻ ആണ്ട്രൂസിനെ കുറിച്ചും ബോബി സഞ്ജയന്മാരെ കുറിച്ചും ഒരു മുഖവുര നൽകേണ്ട കാര്യമില്ല. ചുരുങ്ങിയ കാലയളവിൽ സാമൂഹിക പ്രസക്തമായതും അല്ലാത്തതുമായ  ഒരുപാട് വിഷയങ്ങൾ സിനിമയെന്ന മാധ്യമത്തിലൂടെ സമൂഹത്തിലേക്ക് പങ്കു വച്ചവരാണ് മൂന്നു പേരും. ഇവരുടെ മുൻകാല സിനിമകളെ വച്ച് നോക്കുമ്പോൾ  ഹൌ ഓൾഡ്‌ ആർ യു വിന്റെ ആദ്യ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ തിരഞ്ഞെടുത്തു എന്നതാണ്. ഈ അടുത്ത കാലങ്ങളിലായി ഇന്ത്യൻ സിനിമാ വിപണിയിൽ  സ്ത്രീ കേന്ദ്രീകൃത കഥകൾക്ക് പ്രിയം കൂടുന്നുണ്ട് എന്നതൊരു ശ്രദ്ധേയമായ ഒരു വസ്തുത കൂടിയാണ്. സമീപ കാല ബോളിവുഡ് ബോക്സോഫീസ് വിജയങ്ങളായ  English Vinglish, Lunch Box, Queen  തുടങ്ങീ സിനിമകളിലെല്ലാം തന്നെ കേന്ദ്ര കഥാപാത്രങ്ങൾ  യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളാണ് എന്നിരിക്കെ, സമാന സ്ത്രീ പ്രതിരൂപത്തെ മറ്റൊരു കഥാ പശ്ചാത്തലത്തിൽ,  വേറിട്ട രീതിയിൽ എങ്ങിനെ അവതരിപ്പിക്കാൻ സാധിക്കും എന്നതായിരിക്കാം തിരക്കഥാ രചനാ സമയത്ത് ബോബി സഞ്ജയന്മാർ  നേരിട്ട പ്രധാന വെല്ലു വിളി.  അതോടൊപ്പം ഒരു 'ശ്യാമളാ' പ്രതിബിംബം നിരുപമയിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകളും അവർക്ക് സ്വീകരിച്ചേ മതിയാകുമായിരുന്നുള്ളൂ. 

സ്ത്രീ ശാക്തീകരണ സിനിമകൾ എന്ന ലേബലിൽ കാണാനാകില്ലെങ്കിലും  സ്ത്രീകൾ വ്യക്തിത്വ ബോധം ഉള്ളവരും തങ്ങളുടെ ഇച്ഛാ ശക്തിയെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിക്കുന്നവരുമാകണം എന്നതടക്കമുള്ള  മൃദു ആഹ്വാനങ്ങൾ വിഭാവനം ചെയ്യുന്നതായിരുന്നു മേൽപ്പറഞ്ഞ സിനിമകളെല്ലാം തന്നെ. എന്നാൽ വ്യക്തിനിഷ്ഠമായ  ജീവിത ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അപ്പുറമായി മേൽപ്പറഞ്ഞ സിനിമകളിലൊന്നും  തന്നെ  സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി യാതൊന്നും നേടാനോ, പങ്കു വക്കാനോ, തുടങ്ങാനോ ,തുടരാനോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.  അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ  അല്ലെങ്കിൽ യാഥാസ്ഥിതിക കുടുംബത്തിന്റെ/ ഭർത്താവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങി കൂടേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന്റെ മനം മടുപ്പുകൾക്ക് ഒരു ദീർഘ നിശ്വാസത്തിലൂടെ ആശ്വാസം പകരാൻ നിയോഗിക്കപ്പെട്ട സിനിമകളായി മാത്രം അവയിൽ പലതും ചുരുങ്ങി. 

ബോക്സോഫീസ് വിജയങ്ങളായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ ഈ സ്ഥിരം ഫോർമാറ്റിൽ ഒരു നേരിയ വ്യത്യാസം രൂപപ്പെടുത്തുന്നതിലാണ് ബോബി സഞ്ജയന്മാർ വിജയിച്ചതെന്ന് പറയാം. കാരണം ഇവിടെ നിരുപമയുടെ  വ്യക്തി ജീവിതം തീർത്തും വ്യക്തിനിഷ്ഠമായി അവതരിപ്പിക്കാനല്ല തിരക്കഥാകൃത്തുക്കൾ  ശ്രമിക്കുന്നത് മറിച്ച് നിരുപമ എന്ന സ്ത്രീ വ്യക്തിത്വത്തെ സമൂഹവുമായി ബന്ധിപ്പിക്കാനാണ്‌. അതിന്  ഏറ്റവും ലളിതമായ ഒരു ഉപാധിയായി അവർ കണ്ടെടുക്കുന്നതോ സ്ത്രീകളുടെ  കുത്തക മേഖലയെന്ന് മുദ്രകുത്തപ്പെട്ട അടുക്കളയിൽ നിത്യേന അവൾ എടുത്തു പെരുമാറുന്ന പച്ചക്കറിയും അനുബന്ധ വിഷയങ്ങളുടെ  പ്രശ്നങ്ങളും പരിഹാരങ്ങളും. (സ്ത്രീയുടെ വിപ്ലവ ശബ്ദം ആരംഭിക്കുന്നത് അടുക്കളയിൽ നിന്ന് തന്നെ എന്ന ക്ലീഷേക്ക് മാറ്റം വരുത്താനാകില്ല ല്ലോ .) 

തിരക്കഥയിൽ ഇടയ്ക്കു കയറി വരുന്ന യാദൃശ്ചികതകളുടെയും നാടകീയതകളുടെയും കുത്തൊഴുക്കിനെ നിയന്ത്രിക്കുന്നതിൽ  റോഷൻ ആണ്ട്രൂസിന്റെ സംവിധാന മികവ് സിനിമയെ വേണ്ടുവോളം സഹായിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിരുപമയുടെ മുന്നോട്ടുള്ള യാത്രകളെ ഭംഗിയായി തന്നെ വിലയിരുത്താം. സംവിധായകനോട് ഒരൽപ്പമെങ്കിലും നെറ്റി ചുളിച്ച് ചോദിക്കേണ്ടതായുള്ള ഒരേ ഒരു ചോദ്യം ഇതാണ്- നിരുപമ എന്ന കഥാപാത്രത്തിന്  ശക്തി പകരാൻ ഒരു മാരത്തോണ്‍ ഓട്ടത്തിൽ പങ്കെടുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ വീട്ടമ്മയായ  നിരുപമക്ക് മുട്ടറ്റം നീളമുള്ള മുടിയും മാരത്തോണിൽ ഓടുന്ന നിരുപമക്ക് നീളക്കുറവുള്ള മുടിയും മതി എന്ന  തീരുമാനം പുന പരിശോധിക്കേണ്ടതായിരുന്നില്ലേ? വേഷ വിധാനത്തിലുണ്ടായ ഈ ചെറിയ മാറ്റം പോലും നിരുപമ എന്ന മുഴുനീള കഥാപാത്രത്തിന്റെ അസ്തിത്വത്തെ വരെ ബാധിക്കുന്നതല്ലേ? 

മഞ്ജു വാര്യരുടെ  പഴയ കാല അഭിനയ വിസ്മയമൊന്നും നിരുപമയിൽ കാണാൻ സാധിക്കില്ലെങ്കിലും  ദീർഘ കാലമായി മഞ്ജു വാര്യർ ഇല്ലാത്ത സിനിമകളെ കണ്ടു പരിചയിക്കേണ്ടി വന്ന പ്രേക്ഷകവൃന്ദത്തിന് നിരുപമ ഒരു വലിയ ആശ്വാസം നൽകുക തന്നെ ചെയ്യും. കുഞ്ചാക്കോ ബോബൻ, കുഞ്ചൻ, കനിഹ, ലാലു അലക്സ്, വിനയ് ഫോർട്ട്‌ തുടങ്ങീ ഒട്ടനവധി താരങ്ങൾ സിനിമയിൽ അവരുടേതായ വേഷങ്ങൾ ഭംഗിയാക്കി. രണ്ടു മൂന്നു സീനുകളിൽ മാത്രം വന്നു പോയ കലാ രഞ്ജിനിയുടെ അമ്മ വേഷം ഏറെ ചിരി പടർത്തിയപ്പോൾ  മാധവിയമ്മയായി വന്ന സേതുലക്ഷ്മി ആദ്യം ചിരിപ്പിക്കുകയും പിന്നീടൊരു ഘട്ടത്തിൽ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന വെളിപ്പെടുത്തി കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. ഗോപീ സുന്ദറിന്റെ സംഗീതമാണോ റഫീഖ് അഹമ്മദിന്റെ വരികളാണോ ശ്രേയാ ഘോഷലിന്റെ ആലാപനമാണോ "വിജനതയിൽ .. എന്ന ഗാനത്തെ മനോഹരമാക്കിയത് എന്ന് പറയ വയ്യ. 
സിനിമക്ക് സമൂഹവുമായി  തീർത്താൽ തീരാത്ത ബന്ധമുണ്ട്. സമൂഹത്തോടുള്ള കടമകൾ പാടെ തിരസ്ക്കരിക്കുന്ന രീതി സിനിമക്ക് അഭിലഷണീയമല്ല എന്നത് കൊണ്ട് തന്നെ വെറുമൊരു വിനോദത്തിനെന്ന  രീതിയിൽ "ഹൌ ഓൾഡ്‌ ആർ യു" കണ്ടിരിക്കാൻ സാധ്യമല്ല. സിനിമ പങ്കു വയ്ക്കുന്ന വിഷയം  അല്ലെങ്കിൽ തുടങ്ങി വക്കുന്ന  ചർച്ച അത്ര മേൽ സാമൂഹിക പ്രസക്തവും പ്രചോദനാത്മകവുമാണ്. നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു പ്രായം അത്ര വലിയ തടസ്സമാണോ ഒരു ചെറിയ കാര്യം ചെയ്യാൻ?  

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാല മലയാള സിനിമകളിൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു പ്രചോദനം നൽകി എന്ന് കരുതേണ്ട സിനിമ. അല്ലറ ചില്ലറ നാടകീയ രംഗങ്ങളും യാദൃശ്ചികതകളുടെ കടന്നു കയറ്റവും ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കാവുന്ന നല്ലൊരു സാമൂഹിക കുടുംബ സിനിമ. 

*വിധി മാർക്ക്‌ = 6.5/10  

-pravin-

30 comments:

  1. പഴയ മഞ്ജു വിന്റെ നിഴല മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നിയത് ... സേതു ലക്ഷ്മിയുടെ വീട്ടില് പോകുന്ന സീനിൽ സേതു ലക്ഷ്മിയുടെ അഭിനയത്തിന് മുൻപിൽ ഒന്നും അല്ലാതായി പോകുന്ന മഞ്ജുവിനെ ആണ് കാണുന്നത് ...

    ReplyDelete
    Replies
    1. കറക്റ്റ് ...ഞാനും യോജിക്കുന്നു ..

      Delete
  2. ആ സ്പോര്‍ട്സ് ചോദ്യം എനിക്കുമുണ്ട് പ്രവീ ;)
    പിന്നെ, വേറെ ചിലയിടങ്ങളിലെ ഏച്ചു കെട്ടലും -പക്ഷെ, സഞ്ജയ്‌,ബോബി മാര്‍ നല്‍കിയ ചില മധുര മനോഹര സംഭാഷണങ്ങള്‍ എനിക്ക് ഈ സിനിമയെ ഇഷ്ടമാക്കുന്നു... മഞ്ചുവല്ല മറ്റൊരാള്‍ ചെയ്താലും ഈ ചിത്രം വിജയിച്ചേനെ എന്നും ഒരു അഭിപ്രായമുണ്ട് :)

    ReplyDelete
  3. വിലയിരുത്തല്‍ നന്നായിരിക്കുന്നു.
    ഇനി ചിത്രം കണ്ടിട്ട് പറയാം.

    ReplyDelete
    Replies
    1. വേഗം പോയി കാണൂ .. ചിത്രം കണ്ടിട്ട് പറയുന്നത് തന്നെയാ അതിന്റെ ഒരിത് ..

      Delete
  4. ഈ പടം ഞാനും കണ്ടു..
    അടിച്ചമർത്തിയ പെണ്മുഖങ്ങളിൽ ചിലത്
    നല്ല അവലോകനം കേട്ടൊ ഭായ്

    ReplyDelete
  5. ഞാന്‍ കണ്ടില്ല. കാണണംന്ന് തോന്നണില്ല

    ReplyDelete
    Replies
    1. ങേ ..അതെന്താ അജിത്തേട്ടാ ...മഞ്ജു വാര്യരെ ഇഷ്ടമല്ലാഞ്ഞിട്ടാണോ ? ഹി ഹി

      Delete
  6. നാട്ടില്‍ വന്നിട്ടും കാണാന്‍ പറ്റിയില്ല, എന്തായാലും കാണണംന്ന്ണ്ട്..ചുമ്മാ എന്തായാലും മഞ്ചു വാര്യര്‍ അല്ലേ, അവര്‍ അഭിനയിച്ചു ഇത്രെന്നൊക്കെയെ ബോറാക്കു എന്നു ഒരു തോന്നല്‍ ഉള്ളതു കൊണ്ടാട്ടോ..

    ReplyDelete
    Replies
    1. അപ്പൊ എത്രേം പെട്ടെന്ന് കാണൂ ..

      Delete
  7. ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു .കാണാൻ താൽപര്യമുണ്ടയിട്ടു പോയതല്ല . കൂടെ ഉള്ള ആളുടെ നിർബന്തത്താൽ ..ഇഷ്ടപ്പെട്ടില്ല ..മഞ്ജു എന്നാ ബ്രാൻഡ്‌ നെയിം ഉപയോഗിക്കാൻ സാധിച്ചു എന്നതല്ലാതെ ഒരു പ്രത്യേകതയും ഇല്ലാത്ത സാദാരണ സിനിമ .വേറെ ഇതൊരു നടിക്കും യോജിച്ച വേഷം .

    ReplyDelete
    Replies
    1. മഞ്ജു വാര്യർക്ക് മാത്രം പറ്റുന്ന വേഷം എന്നൊക്കെ ആളുകൾ ചുമ്മാ തള്ളി വിടുന്നതാണ്. എന്നാലും പടം എനിക്കിഷ്ടപ്പെട്ടു. ആദ്യ പകുതിയാണ് ഇഷ്ടമായത്. രണ്ടാം പകുതി സമൂഹത്തിനു വേണ്ടി ഉണ്ടാക്കിയെടുത്തതാണ് as a part of inspiration ..

      Delete
  8. മാധവിയമ്മക്ക് നിരുപമ നല്‍കുന്ന വളരെ കുറച്ചു പച്ചക്കറി എന്തിനാണ് വലിയ മുതലാളിയുടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തതെന്ന് മനസ്സിലായില്ല.... ഒരാള്‍ തരുന്ന സമ്മാനം മറിച്ചു വില്‍ക്കുന്നത് മോശമല്ലേ???? ;)

    ReplyDelete
    Replies
    1. മാധവിയമ്മ ആ പച്ചക്കറി മുതലാളിക്ക് വിറ്റതായി സിനിമ പറയുന്നില്ല. പക്ഷേ നിരുപമ കൊടുത്ത പച്ചക്കറി മുതലാളിക്ക് കിട്ടിയത് മാധവിയമ്മയിൽ നിന്ന് തന്നെയാണ് എന്ന് സിനിമ പറയുന്നുണ്ട്. മാധവിയമ്മക്ക് നല്ല പരിചയമുള്ള വീടാണ് മുതലാളിയുടെത്. അവിടത്തെ മുതലാളി പച്ചക്കറിയും പഴവും കഴിക്കുന്ന ആളാണ്‌ എന്ന് മാധവിയമ്മ സ്വാഭാവികമായും അറിഞ്ഞിരിക്കാൻ വഴിയുണ്ട്. തനിക്ക് കിട്ടിയതിൽ കുറച്ചു മുതലാളിയുടെ വീട്ടിലും കൊടുത്തിട്ടുണ്ടാകാം.

      Delete
  9. സിനിമ കണ്ടിട്ടില്ല - നിരുപണത്തിലൂടെ സിനിമയെ നന്നായി വായിച്ചു.

    ReplyDelete
    Replies
    1. കുറച്ചു dramatic സീനുകൾ രണ്ടാം പകുതിയിൽ കടന്നു വരുന്നു എന്നതൊഴിച്ചാൽ ഇത് നല്ല സിനിമ തന്നെയാണ്.

      Delete
  10. Elizabeth kOkkodilJuly 28, 2014 at 9:57 PM

    I would say, though Manju Warrior's charishma has been completlely gone, her acting skill is still superb. I did watch the movie and I don't think anybody else could enact Nirupama's role as good as Manju did.

    ReplyDelete
    Replies
    1. Manju is a good actress. Agreed. And in this film she had nothing to prove and mark as her own. While comparing with her old film performances she did nothing in this film. But in the same time her new come and star value helped this film a lot to be promoted and over rated.

      Delete
  11. പ്രവീ, വൈകി ഇന്നാ പടം കണ്ടത്. ഇപ്പൊ ഏതു പടം കാണും മുന്പും കണ്ട ശേഷവും പ്രവി - നിരൂപണം വായിക്കുക പതിവാ. ഇതും പതിവ് പോലെ നല്ല റിവ്യൂ തന്നെ. സത്യത്തിൽ കുഞ്ചാക്കോ കഥാപാത്രത്തിന് വലുതായൊന്നും ചെയ്യാനില്ല തന്നെ...ഒരു വ്യത്യസ്തത ഏതായാലും ഉണ്ട്.

    ReplyDelete
    Replies
    1. കുഞ്ചാക്കോവിന് അങ്ങിനത്തെ ഒരു കാരക്ടർ ആയതു കൊണ്ടാണ് ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നത് . സത്യത്തിൽ കുഞ്ചാക്കോ ഇല്ലെങ്കിൽ മഞ്ജുവിന് അങ്ങിനെ പെർഫോം ചെയ്യാനേ സാധിക്കില്ലായിരുന്നു എന്ന് വേണം കരുതാൻ. ഹ ഹ .. അങ്ങിനെ ഒരു ക്യാരക്ടർ ചെയ്യാൻ മനസ്സ് കാണിച്ചതിലൂടെയാണ് കുഞ്ചാക്കോ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ..

      Delete
  12. എന്‍റെ അഭിപ്രായം ബ്ലോഗില്‍ വായിച്ചാല്‍ കാണാം. 4/10 മാത്രം. http://www.pheonixman0506.blogspot.ae/2014/09/how-old-are-you.html

    ReplyDelete
    Replies
    1. 4 അൽപ്പം കുറഞ്ഞു പോയോ എന്നൊരു സംശയം ഉണ്ട് ട്ടോ .. താങ്കളുടെ ബ്ലോഗിൽ വരുകയും അവിടെ വായിച്ചു അഭിപ്രായം പറയുകയും ചെയ്തിരുന്നു ..ഈ സിനിമയെ കുറിച്ച് ഞാൻ എന്റെ ബ്ലോഗിൽ എഴുതി ഇട്ടിരുന്നതിനാൽ അതിലെ ഭാഗങ്ങൾ അവിടേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയും കൂടെ ബ്ലോഗ്‌ ലിങ്ക് ചേർക്കുകയും ചെയ്തിരുന്നു. ബ്ലോഗ്‌ ലിങ്ക് മാത്രം അഭിപ്രായമായി ചേർക്കുന്നത് മോശമല്ലേ എന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്. പിന്നീടു നോക്കിയപ്പോൾ താങ്കൾ അത് നീക്കം ചെയ്ത് കണ്ടു. ആ ചെയ്തതിൽ താങ്കൾക്ക് എന്തോ വിഷമം അനുഭവപ്പെട്ടു എന്ന് മനസ്സിലായി. അതിനു ഞാൻ മാപ്പ് പറയുന്നു. പകരം സിനിമക്ക് ഞാൻ നൽകിയ rating മാത്രം അവിടെ കമെന്റായി നൽകിയിട്ടുണ്ട്. വിശദമായ അഭിപ്രായമോ ബ്ലോഗ്‌ ലിങ്കുകളോ ഇനി മേലാൽ ഇത്തരത്തിൽ കമെന്റായി താങ്കളുടെ ബ്ലോഗിൽ നൽകില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു. എന്നാൽ താങ്കൾക്ക് എന്റെ ബ്ലോഗിലേക്ക് എങ്ങിനെ വേണമെങ്കിലും കമെന്റ് നൽകാനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്നു കൂടെ അറിയിക്കട്ടെ ..

      Delete
    2. രണ്ടു പ്രാവശ്യം അത് അവിടെ കണ്ടപ്പോള്‍ ഒരെണ്ണം നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷെ എന്തോ കാരണത്താല്‍ ഡിലീറ്റ് ആയി രണ്ടും-വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ഇതാണ്.ഞാന്‍ ബ്ലോഗ്‌ ലിങ്ക് മാത്രം കൊടുത്തത് താങ്കള്‍ക്ക് എന്തോ മോശം സംഭവം ആയി തോന്നിയെങ്കില്‍ (അങ്ങിനെയാണ് മുകളില്‍ എഴുതിയതിലൂടെ എനിക്ക് മനസ്സിലാകുനന്ത്) അതിനു സോറി പറയാന്‍ മാത്രമുള്ള വിശാലഹൃദയം എനിക്കില്ലാതെ പോയല്ലോ! കഷ്ടം ല്ലേ! സമ്മതിച്ചു ഞാന്‍ അല്‍പ്പം മോശക്കാരന്‍ തന്നെയാ, സത്യായിട്ടും. വീഴുന്നതിനു മുന്നേ വീഴാന്‍ സാധ്യതയുണ്ട് എന്ന് കരുതി നടക്കുന്നതല്ലേ നല്ലത്. ഇനി ഈ വഴിയെ വരുമ്പോള്‍ വായന ഒഴികെ എല്ലാം ഒഴിവാക്കിയേക്കാം! ന്തേ? ആരെയും പുകഴ്തിയിട്ടോ ഇകഴ്തിയിട്ടോ ഒന്നും നേടാനില്ല എന്ന ബോധ്യം ശരിക്കും ഉണ്ട് ട്ടോ!

      Delete
    3. താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ, അതായത് അറിയാതെ ഡിലീറ്റ് ആയിപ്പോയതാണെങ്കിൽ ഞാൻ പറഞ്ഞത് വിട്ടു കള . ഞാൻ പറഞ്ഞത് ഞാൻ തിരിച്ചെടുക്കുന്നു. പക്ഷേ ഇത് പറയാനുണ്ടായ കാരണം താങ്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ താങ്കൾ നൽകിയ മറുപടിയാണ്. ആ മറുപടിക്ക് ശേഷമാണ് താങ്കളുടെ ബ്ലോഗിൽ ഞാൻ വീണ്ടും ചെല്ലുന്നത്. അവിടെ ഞാൻ നൽകിയ മറുപടി ലിങ്ക് മാത്രമായി നൽകാൻ വന്നപ്പോഴേക്കും താങ്കൾ അത് റിമൂവ് ചെയ്തു കണ്ടു.

      Pheonix Man
      Pheonix Man 4 September 12:33
      അതിന്‍റെ ലിങ്ക് മതിയായിരുന്നു. ഇതൊരുമാതിരി പരിപാടിയായിപ്പോയി പ്രവീണ്‍ Bhadran Praveen Sekhar.

      പിന്നെ എന്റെ ബ്ലോഗിൽ ലിങ്ക് പതിക്കുന്നത് കൊണ്ട് എനിക്കൊരു കുഴപ്പവുമില്ല ..എന്റെ ബ്ലോഗിൽ ഇതിനു മുൻപേ പലരും വായനക്കിടെ ബ്ലോഗ്‌ ലിങ്കുകൾ പതിക്കാറുണ്ട്. അതൊന്നും തന്നെ എനിക്ക് ഇഷ്ടക്കേടുകൾ ഉണ്ടാക്കുന്നതല്ല. അത് പോലെ അവരുടെ ബ്ലോഗിൽ പോയി വായിക്കുമ്പോൾ ഞാൻ കൈകാര്യം ചെയ്ത അതേ വിഷയങ്ങളിലാണ് എനിക്ക് മറുപടി പറയേണ്ടി വരേണ്ടതെങ്കിൽ എന്റെ ബ്ലോഗിലെ വാചകങ്ങൾ അതിന്റെ ലിങ്ക് സഹിതം അവിടെ പേസ്റ്റ് ചെയ്യാറുണ്ട്. അതും ആരും ഇത് വരെ നീക്കം ചെയ്ത അനുഭവമില്ലായിരുന്നു. അത് കൊണ്ട് മാത്രം പറഞ്ഞതാണ്.

      സോറി പറയുന്നവർക്ക് വിശാല ഹൃദയം ഇല്ല എന്നാണ് ഞാൻ കരുതുന്നത്. അത് കേൾക്കേണ്ടി വരുന്നവർക്ക് ഉള്ള അത്ര പോലും. താങ്കൾ പറഞ്ഞത് പോലെ ആരെയും ഇകഴ്ത്താനൊ പുകഴ്ത്താനോ എനിക്കും താല്പ്പര്യം ഇല്ല. പക്ഷെ മനസ്സിലുള്ള അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. സഹിഷ്ണുതയോടെ മറുപടി തരുന്നവരുമായി ഏറെ നേരം അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാറുമുണ്ട്. എന്തായാലും അത് താങ്കളുടെ ഒരു കൈയ്യബദ്ധം ആണെന്ന് പറഞ്ഞതിലൂടെ എന്റെ പ്രശ്നം കഴിഞ്ഞു ട്ടോ . ഞാൻ വീണ്ടും വരാം പുതിയ പോസ്റ്റുകളിൽ അഭിപ്രായം കുറിക്കാൻ.

      Delete
  13. മറുപടി കൂടുതല്‍ പറയുന്നില്ല. ഒരു ഉടക്കിനു താല്പര്യമില്ലാത്തത് കൊണ്ട് തുടരുന്നില്ല. ഇവിടെ നിര്‍ത്താം. അത്ര മാത്രം, നന്ദി.

    ReplyDelete
    Replies
    1. ഉടക്കിനു എനിക്കും താല്‍പ്പര്യമില്ല . അല്ലെങ്കിലും ഇതിലെന്തിത്ര ഉടക്കാന്‍ തോന്നുന്നു . എനിക്ക് താങ്കളോട് ഒരു വിരോധവുമില്ല. കാരണം താങ്കള്‍ എന്റെ നല്ല സുഹൃത്ത് തന്നെയാണ്. ഇതെല്ലാം കൊച്ചു കുട്ടികള്‍ നാണിച്ചു പോകും കാര്യങ്ങളായാണ് ഞാന്‍ കരുതുന്നത്. ക്ഷമിക്കുന്നിടത്തും മറക്കുന്നിടത്തും ഒക്കെയാണ് സുഹൃത്തെ ജീവിതം അതിന്റെ അര്‍ത്ഥത്തിലേക്ക് എത്തുന്നത്. അത് മാത്രം ചിന്തിക്കുക. കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത്‌ മത്സരിക്കുന്നതെന്തിനു നാം വൃഥാ..

      Delete