Saturday, September 1, 2012

താപ്പാന പോലെ വന്നത് കുഴിയാന പോലെ പോയി !


തുറുപ്പുഗുലാനും, ഈ പട്ടണത്തില്‍ ഭൂതത്തിനും ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയ്ക്കു വേണ്ടി രചന നിര്‍വഹിച്ചത് സിന്ധുരാജും , ചക്കച്ചുള പോലെ തുട്ടിറക്കിയത് മിലന്‍ ജലീലുമാണ്. 

സാംസണ്‍ (മമ്മൂട്ടി) ഒരു സ്ഥിരം ജയില്‍വാസിയാണ്. ഓരോന്ന് മോട്ടിച്ചും അല്ലറ ചില്ലറ അടിപിടി കേസുകളും നടത്തുന്നതിലൂടെ ഇടയ്ക്കിടയ്ക്ക് ഇയാള്‍ ജയില്‍വാസ സുഖം  അറിയാറുമുണ്ട്. പതിവ് പോലെ ഒരു ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങുന്ന സാംസണ്‍, അഞ്ചു വര്‍ഷത്തിനു ശേഷം  ജയില്‍ മോചിതയാകുന്ന മല്ലികയെ (ചാര്‍മി) പരിചയപ്പെടുന്നു. മല്ലികയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന കഥാനായകന്‍ ഒരു ഘട്ടത്തില്‍ അവളെ സഹായിച്ചു എന്നുള്ളത് കൊണ്ടും , വേറെ പണിയൊന്നും ഇല്ലാ എന്നുള്ളത് കൊണ്ടും അവളുടെ ഇഷ്ട പ്രകാരം അവള്‍ക്കൊരു കൂട്ടായി അവളുടെ ദൂരെയുള്ള നാട്ടിലേക്ക് അനുഗമിക്കാന്‍ തയ്യാറാകുന്നു. ഇതിനിടയില്‍ നടക്കുന്ന നര്‍മം കലര്‍ന്ന (കലര്‍ത്താന്‍ ശ്രമിച്ച ) സംഭവങ്ങളും, പിന്നീട് വെളിവാക്കപ്പെടുന്ന  മല്ലികയുടെ ജീവിത കഥയും, അവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. 

പ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ സിനിമ ഒരു ആവറേജ് നിലവാരം പുലര്‍ത്താന്‍ വേണ്ടി കഷട്പ്പെടുന്നുണ്ട് പല രംഗങ്ങളിലും. മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധേയമാകാന്‍ വേണ്ടിയായിരിക്കണം അല്‍പ്പം സംസാര വൈകല്യം പ്രകടമാകുന്ന  സംഭാഷണ രീതി അദ്ദേഹത്തിനു ചമച്ചു കൊടുത്തത്. അത് പോലെ, മമ്മൂട്ടിയുടെ  കള്ളന്‍ വേഷം പഴയ പല കള്ളന്‍ സിനിമകളുടെയും  ഗൃഹാതുരത സമ്മാനിച്ചു. 

വിജയ  രാഘവന്‍ എന്ന നടന് കോമഡിയുടെ പരിവേഷം അണിയിച്ചു കൊടുക്കാന്‍ ശ്രമിച്ചു എന്നതില്‍ കവിഞ്ഞു അദ്ദേഹത്തിനോ  തുടര്‍ന്ന് വന്ന മറ്റ് നടീ നടന്മാര്‍ക്കോ അഭിനയത്തില്‍ വലിയ സ്കോപ് കൊടുക്കാന്‍ ഈ സിനിമയ്ക്കു സാധിച്ചില്ല. ചെറിയ വേഷമാണെങ്കില്‍ കൂടി വിജീഷ് (നമ്മള്‍ ഫൈം നൂലുണ്ട) തന്റേതായ അഭിനയം രസകരമായി അവതരിപ്പിച്ചു. സുരേഷ് കൃഷ്ണ എന്ന നടന് ഇനിയെങ്കിലും ഈ സിനിമയിലെത് പോലെയുള്ള വേഷങ്ങളില്‍ നിന്ന് മോചനമുണ്ടാകുമോ എന്തോ ? മുരളി ഗോപി വലിയ മോശമില്ലാത്ത ഒരു വേഷം ചെയ്തെന്നു ആശ്വസിക്കാം. മമ്മൂട്ടിയുടെ കൂടെ ഒരു മുഴു നീള കൂട്ടുകാരന്‍ വേഷം ചെയ്ത കലാഭവന്‍  ഷാജോണ്‍ ഈ സിനിമയില്‍ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. 

ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ , കായലിലൂടെ ബോട്ടില്‍ പോകുന്ന രംഗങ്ങള്‍, രാത്രിയുള്ള ഔട്ട്‌ ഡോര്‍ സീനുകള്‍, എന്നിവയിലെല്ലാം ഗ്രാഫിക്സും മറ്റ് കൃത്രിമത്വങ്ങളും കുത്തി നിറച്ചിരിക്കുന്നത് പഴയ കാല സിനിമകളെ അനുസ്മരിപ്പിച്ചു. അതെന്തിന് വേണ്ടിയായിരുന്നു എന്നത് ഇപ്പോഴും അറിയില്ല. എന്തായാലും ചെലവ് ചുരുക്കാന്‍ വേണ്ടിയായിരിക്കില്ല. കഥയിലെ പ്രധാന രംഗ പശ്ചാത്തലമായി വരുന്ന ചന്തയില്‍ അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും മാറ്റങ്ങളൊന്നും ഇല്ലാതെ ചിത്രീകരിച്ചിരിക്കുന്നത് അടക്കം മറ്റ് പല വീഴ്ചകളും സംവിധായകന്‍ വേണ്ട പോലെ ശ്രദ്ധിച്ചില്ല. വിദ്യാ സാഗറിന്റെ സംഗീതം പതിവ് നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ കൂടി ബി .ജി. എം  നന്നായി എന്ന് പറയാം. 

ആകെ മൊത്തം  ടോട്ടല്‍ = ആവറേജ് നിലവാരത്തോടു മുട്ടി മുട്ടി നില്‍ക്കുന്ന ഒരു  സിനിമ. 

*വിധി മാര്‍ക്ക്‌ = 4/10 
-pravin- 

20 comments:

 1. പണി പാളി അല്ലെ... ഇത് നേരത്തെ അറിഞ്ഞതുകൊണ്ടാണ് താപ്പാനക്ക് തലവെച്ചുകൊടുക്കാന്‍ പോകാതിരുന്നത്.

  മിസ്റര്‍ മരുമകന്‍ അതിമാരക ചളിയും കൊണ്ടാണ് വന്നതെന്ന് കേട്ടു. ഇത്തിരിപ്പോന്ന കൊച്ചിനോപ്പം അഭിനയിക്കാന്‍ ദിലീപിന് എങ്ങനെ കഴിഞ്ഞോ എന്തോ!

  എന്തായാലും റണ്‍ ബേബി റണ്‍ ഞാന്‍ കണ്ടു. മിലന്‍ ജലീല്‍ തന്നെയാണ് അതിനും തുട്ട് ഇറക്കിയിരിക്കുന്നത്. സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. ബിജുമേനോന്‍ , ഷമ്മി തിലകന്‍ തുടങ്ങിയവര്‍ സൂപ്പര്‍ ആയിട്ട് ചെയ്തിട്ടുണ്ട്.

  വിശദമായ റിവ്യൂ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്.

  എന്തായാലും ഒരു അന്‍വര്‍ റഷീദ്‌ ചിത്രം പോലെ മുഴുനീള എന്റര്‍ടെയിനര്‍ ആണ് RBR. ചിരിക്കാന്‍ വേണ്ടി ഒരിക്കല്‍ കൂടി കാണാന്‍ തോന്നുന്ന ഒരു നല്ല ചിത്രം.

  ReplyDelete
  Replies
  1. ഉം..പണി പാളി..താപ്പാനയുടെ ചവിട്ടു കൊണ്ട് മരിക്കാനും ഒരു യോഗോക്കെ വേണം കുട്ട്യേ ...

   Delete
 2. ഇതൊന്നു കാണാന്‍ എന്താ ഒരു വഴി

  ReplyDelete
  Replies
  1. തിയേറ്ററില്‍ തന്നെ പോകണം..ക്യാമറാ പ്രിന്റ്‌ ഒന്നും ഇപ്പൊ കിട്ടാനില്ല എന്നറിയില്ലേ ?

   Delete
 3. എന്റെ റിവ്യൂ ബ്ലോഗ്ഗിലുണ്ട് ..വായിക്കുമല്ലോ..

  http://mindaattam.wordpress.com/

  ReplyDelete
  Replies
  1. തീര്‍ച്ചയായും ... നമുക്കങ്ങോട്ടും ഇങ്ങോട്ടും വായിച്ചു കളിക്കാം ..ന്ഹെ ...

   Delete
 4. ഇപ്പൊ മനസ്സിലായോ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് നല്ലത് എന്ന്... സിനിമ പൊട്ടിയാലും അഞ്ചു ലക്ഷം മാത്രമേ നഷ്ട്ടം പറ്റൂ...

  ReplyDelete
  Replies
  1. ഹ..ഹ..അതെ അതെ...സന്തോഷ്‌ പണ്ടിറ്റിനെ പതിയെ പതിയെ ജനങ്ങള്‍ അംഗീകരിക്കാന്‍ ഇത് വഴി തെളിയിക്കുമായിരിക്കും.

   Delete
 5. Replies
  1. എന്‍റെ പള്ളീ...മമ്മൂട്ടി ഫാന്‍ ആണോ ?

   Delete
 6. സിനിമ കണ്ടില്ല. എഴുത്ത് നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. നന്ദി....ഇപ്പോള്‍ ഡി വി ഡി വന്നിട്ടുണ്ട് എന്ന് തോന്നുന്നു... വേണമെങ്കില്‍ കാണാം ...

   Delete
 7. നിര്‍മാതാവ് ഓടിയ പടമായോ ഇതും. മമ്മൂട്ടി സാര്‍ കുറച്ചു കൂടി കോമണ്‍ സെന്‍സു ഉപയോഗിച്ച് പടം സെലക്ട്‌ ചെയ്‌താല്‍ പോരെ. എന്തിനു മലയാളികളുടെ pocketaടിക്കാന്‍ കൂട്ട് നില്‍ക്കുന്നു.

  ReplyDelete
  Replies
  1. പാവം ..മമ്മുക്ക ഇതൊന്നും അറിയുന്നുണ്ടാകില്ല ചിലപ്പോള്‍...,..ഹി ഹി

   Delete
 8. eaa cinima tvyil vannal super hit ayirikkum......a average movie

  ReplyDelete
  Replies
  1. അത് ഉറപ്പായ കാര്യമാണ്...ബ്ലോക്ക് ബസ്റ്റര്‍ സൂപ്പര്‍ ഹിറ്റ് ...

   Delete
 9. കഴിഞ്ഞ അവധിയ്ക്കാണ് ഞാനീ താപ്പാനയെ കണ്ടത്..അതും ലീവ് ഏതാണ്ട് കഴിയാറായപ്പോള്‍. സത്യം പറയാമല്ലോ എന്‍റെ അവധിക്കാലത്തിന്റെ സന്തോഷത്തിന്‍റെ എല്ലാ മൂടും കളഞ്ഞ ഒരു പടം. മമ്മൂട്ടിയെ വെടി വെച്ച് കൊല്ലാന്‍ തോന്നി. ആകെ ഒരു സമാധാനം വിജയ്‌ യേശുദാസ്‌ പാടിയ ഒരു പാട്ട് മാത്രം...അതും ചിത്രീകരണം തീര്‍ത്തും പരാജയം.

  ReplyDelete
  Replies
  1. ആ ഒരു പാട്ട് കൊണ്ട് സമാധാനിക്കാം ..അത്ര തന്നെ ...ഒക്കെ വിധി....

   Delete