ഒരു സിനിമയിൽ ഒതുക്കി ചെയ്യാനാകാത്ത അത്രയും സംഭവങ്ങളെ വെബ് സീരീസാക്കി മാറ്റുമ്പോഴും കാണുന്നവന് ലാഗ് തോന്നാത്ത വിധം പത്ത് എപ്പിസോഡും ഗംഭീരമാക്കാൻ സാധിച്ചിട്ടുണ്ട് രാജ്- ഡികെ ടീമിന്.
സ്പൈ ത്രില്ലർ സിനിമകളുടെ സ്ഥിരം കെട്ട് വട്ടങ്ങളിൽ പെടാതെ വേറിട്ട അവതരണ ശൈലി സ്വീകരിച്ചത് കൊണ്ട് കൂടിയാണ് 'The Family Man' ഇത്രത്തോളം ഇഷ്ടപ്പെട്ടത് എന്ന് പറയാം .
ദിനേന രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് രൂപപ്പെടുത്തിയ സ്ക്രിപ്റ്റ് എന്ന അവകാശവാദം വെറുതെ പറയുന്നതല്ല എന്ന് കാണുന്നവനെ ബോധ്യപ്പെടുത്തുന്നുണ്ട് ഓരോ എപ്പിസോഡും ..
ദേശീയ അന്വേഷണ ഏജൻസികളിൽ വർക്ക് ചെയ്യുന്നവരുടെ ഗ്രൗണ്ട് വർക്കും അവരുടെ ജോലിയുടെ രീതിയുമൊക്കെ പല സിനിമകളിൽ കണ്ടതെങ്കിലും, ഇവിടെ മനോജ് ബാജ്‌പേയിയുടെ ശ്രീകാന്ത് തിവാരി എന്ന അന്വേഷണ ഉദ്യോഗസ്ഥാന്റെ കുടുംബ പശ്ചാത്തലവും കൂടി കൂട്ടി ചേർത്ത് കൊണ്ട് കഥ പറഞ്ഞതാണ് ഫാമിലിമേനെ ഒരേ സമയം രസകരവും ത്രില്ലിങ്ങുമാക്കി മാറ്റുന്നത്.
പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും, കേരളത്തിൽ നിന്നുള്ള ഐ എസ് ബന്ധങ്ങളും, പാകിസ്ഥാൻ തീവ്രവാദവും, ജിഹാദികളുടെ കൊലവെറിയും, കശ്മീരികളെ ദുരുപയോഗം ചെയ്യുന്നവരുടെ ഉദ്ദേശ്യവും കാശ്മീരികളുടെ നിസ്സഹായാവസ്ഥയും, പേരും പെരുമയുമൊന്നുമില്ലാതെ അന്വേഷണ ഏജൻസികളിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദങ്ങളും, അവർക്കിടയിലെ പൊളിറ്റിക്‌സും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും എന്ന് വേണ്ട രാജ്യ സുരക്ഷയും ഭീഷണിയുമൊക്കെ പല ആംഗിളിൽ കാണിച്ചു തരുന്നുണ്ട് 'The Family Man'.
മനോജ്‌ബാജ്‌പേയി ഒരു രക്ഷേല്ലാരുന്നു . പുള്ളി എന്നല്ല ഈ സീരീസിന്റെ ഭാഗമായി വന്നു പോകുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ പോലും ഗംഭീര പ്രകടനമായിരുന്നു . പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനം കൊണ്ട് ഞെട്ടിച്ചു കളഞ്ഞത് നീരജ് മാധവാണ്.നീരജ് എന്ന നടനെ ഇവ്വിധം ഉപയോഗിക്കാനാകും എന്ന് കണ്ടെത്തിയ ആ തലയെ സമ്മതിക്കണം.
Now Waiting for Season 2 !!!
ആകെ മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ഗംഭീരമാക്കിയ ഒരുഗ്രൻ വെബ് സീരീസ് ത്രില്ലർ.
*വിധി മാർക്ക് = 8.5/10
-pravin-
പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ഈ സീരീസിന്റെ ഭാഗമായി വന്നു പോകുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ പോലും ഗംഭീര പ്രകടനമായിരുന്നു . ഗംഭീരമാക്കിയ ഒരുഗ്രൻ വെബ് സീരീസ് ത്രില്ലർ...
ReplyDelete