Tuesday, January 28, 2020

ഷൈലോക്ക് - കൊല ഗാണ്ടിലൊരു മമ്മുക്ക ഷോ !!

ട്വിസ്റ്റും സസ്‌പെൻസും ലോജിക്കുമൊന്നുമില്ലാതെ ഒരു മുഴു നീള പടം മമ്മുക്കയുടെ ലുക്കും ബോസ്സെന്ന കഥാപാത്രത്തിന്റെ മാനറിസവും കൊണ്ട് ആഘോഷിക്കുന്ന സിനിമയാണ് ഷൈലോക്ക് . 

അജയ് വാസുദേവിന്റെ രാജാധിരാജ, മാസ്റ്റർപ്പീസ് റൂട്ടിലൂടെ തന്നെ വരുന്ന മറ്റൊരു ബസ് എന്ന് പറയാമെങ്കിലും ഷൈലോക്ക് അതിൽ നിന്നും താരതമ്യേന വേറിട്ട് നിക്കുന്നത് മമ്മുക്കയുടെ സ്‌ക്രീൻ പ്രസൻസും എനർജിയും കൊണ്ടാണ്. അതിനപ്പുറം പുതുമയിറ്റുന്ന കഥയോ സീനുകളോ ഒന്നും കൊണ്ട് സമ്പന്നമല്ല ഷൈലോക്ക്.  

രഞ്ജിത്തിന്റെ 'പുത്തൻ പണ'ത്തിലെ നിത്യാനന്ദ ഷേണായിയെ പ്രകടനം കൊണ്ട് മമ്മുക്ക ഗംഭീരമാക്കിയപ്പോഴും ആ കഥാപാത്രത്തിന് താണ്ഡവമാടാൻ പോന്ന ഒരു തിരക്കഥാ മികവ് ആ സിനിമക്കില്ലായിരുന്നു. ഏറെക്കുറെ ആ അവസ്ഥയുടെ ആവർത്തനമാണ് ഷൈലോക്കിനും സംഭവിക്കുന്നത്. 

ബോസ്സായും വാലായും സിനിമ മുഴുവൻ നിറഞ്ഞാടുമ്പോഴും മമ്മുക്കയുടെ കഥാപാപത്രത്തിന്റെ  പകർന്നാട്ടം ഗംഭീരമാക്കാൻ പോന്ന ഒരു സിനിമയായി മാറുന്നില്ല ഷൈലോക്ക് എന്നത് നിരാശയാണ്. മമ്മുക്കയെയും രാജ് കിരണിനെയും  പോലെയുള്ള നടന്മാരെ കയ്യിൽ കിട്ടിയിട്ടും അവരെ വെറും മാസ്സ് ഷോയിലേക്ക് മാത്രം തളച്ചിടുകയാണ് അജയ് വാസുദേവ്. 

സിനിമ മേഖലയിലെ നിർമ്മാതാക്കൾക്കിടയിൽ പലിശപ്പണം കൊടുക്കുന്ന ബോസ് എന്ന കഥാപാത്രം മാത്രമാണ് ഷൈലോക്കിലെ പുതുമ. സ്വന്തം കുടുംബത്തെ തകർക്കുന്നവരെ തിരഞ്ഞു കണ്ടു പിടിച്ചു പ്രതികാരം വീട്ടുക എന്ന നായകന്റെ സ്ഥിരം പ്രതികാര ലൈനും മടുപ്പുണ്ടാക്കി. 

ആകെ മൊത്തം ടോട്ടൽ = പടം തുടങ്ങി അവസാനിക്കും വരെയുള്ള എനർജറ്റിക്ക് മമ്മുക്ക മാത്രമാണ് ഷൈലോക്കിന്റെ ആകെ ആസ്വാദനം. മമ്മുക്കക്ക് വേണ്ടി മാത്രം കാണാവുന്ന സിനിമ. 

വിധി മാർക്ക് = 6/10 

-pravin-

3 comments:

  1. ഒരു സിനിമകണ്ടിറങ്ങിയാൽ അതിെലെ കഥയോ കഥാസന്ദർഭങ്ങളോ കാഴ്ചക്കാരെനെ ഹോണ്ട് ചെയ്യുന്നില്ലങ്കിൽ സിനിമ ഒരു പരാജയെമെന്നാണ് എന്റെ പക്ഷം. അമാനുഷിക കഥാപാത്രങ്ങെളെ കണ്ടുമടുത്തതാണ്. പർവ്വതീകരിക്കപ്പെട്ട പാത്രസൃഷ്ടിയിലും വൈകാരിക പ്രകടനങ്ങളിലും നട്ടം തിരിയുകയാണ് നമ്മുടെ സിനിമ.

    ReplyDelete
  2. മമ്മുക്കക്ക് വേണ്ടി മാത്രം കാണാവുന്ന സിനിമ...

    ReplyDelete