Thursday, May 21, 2020

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !!

ഈ സിനിമ ഏത് ജെനറിൽ പെടുത്തണം എന്നറിയില്ല . ഒരേ സമയം ഒരുപാട് വിഷയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് അവസാനം കുറേ സാരോപദേശങ്ങൾ  കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന ഒരു പ്രത്യേക തരം പു.ക സിനിമ . 

ശംഭു പുരുഷോത്തമന്റെ 'വെടിവഴിപാടി'ൽ പ്രതിക്കൂട്ടിൽ നിർത്തിയ മലയാളിയുടെ കപട സദാചാരത്തെ ഈ സിനിമയിലും  പ്രേമേയപരമായി അദ്ദേഹം വീണ്ടും  പരിഗണിക്കുന്നുണ്ട്. അതിന്റെ കൂടെ  വിവാഹവും ധൂർത്തും നഷ്ടപ്രണയവും കഞ്ചാവടിയും  അവിഹിതവുമൊക്കെ കൂടി ചേർന്ന് ഇത്തവണ  ഒരു അവിയൽ മിക്സ് ആയി  എന്ന് മാത്രം. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാൽ ആരും ഇവിടെ പുണ്യാളന്മാരല്ല എന്ന അർത്ഥം കൂടിയുണ്ട്. ആ പേരൊന്നു കൊണ്ട് തന്നെ സിനിമയിൽ തെറ്റ് കുറ്റങ്ങൾ ഒരുപാടുണ്ടാകാം അതൊക്കെ നിങ്ങളങ്ങു മറന്നേക്കണം എന്ന ലൈനിൽ ഒരു ഉത്തരവാദിത്തവും പേറാതെ സംവിധായകന് രക്ഷപ്പെടാൻ പറ്റിയിട്ടുണ്ട്. പക്ഷേ പ്രേക്ഷകന് രക്ഷയില്ല.

സിനിമയിലെ മധുപാലിന്റെ ജോർജ്ജ് എന്ന കഥാപാത്രത്തെ പോലെ രണ്ടു പുകയൊക്കെ വിട്ട് കണ്ടാൽ ചിലപ്പോ എല്ലാം കളർഫുൾ ആയിട്ട് കാണാൻ സാധിക്കും.. അല്ലാത്തവർ സ്വാഹാ !!

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്കും നാട്ടാചാരങ്ങൾക്കും സദാചാര സങ്കൽപ്പങ്ങൾക്കുമൊക്കെ പോറലേൽപ്പിക്കുന്ന സിനിമ ആയത് കൊണ്ട് മിക്കവർക്കും ഇഷ്ടപ്പെടാൻ വഴിയില്ലാത്ത ഒരു സിനിമ. പ്രമേയപരമായി മികച്ചു നിന്നെങ്കിലും പറഞ്ഞവതരിപ്പിച്ചിടത്തും അവസാനിപ്പിച്ചിടത്തുമൊക്കെ ഒരു സിനിമ എന്ന നിലക്ക് വേണ്ട മികവുണ്ടായില്ല.

*വിധി മാർക്ക് = 6/10 

-pravin- 

2 comments:

  1. പൊതുബോധങ്ങൾക്കും നാട്ടാചാരങ്ങൾക്കും സദാചാര സങ്കൽപ്പങ്ങൾക്കുമൊക്കെ പോറലേൽപ്പിക്കുന്ന സിനിമ ആയത് കൊണ്ട് മിക്കവർക്കും ഇഷ്ടപ്പെടാൻ വഴിയില്ലാത്ത ഒരു സിനിമ....

    ReplyDelete
  2. സാധാരണയിൽ നിന്നും ഒരു വ്യത്യസ്തത പ്രകാശിപ്പിച്ചു ഒരു ചിത്രം

    ReplyDelete