Saturday, May 9, 2020

Pokot ( Spoor)


മൃഗങ്ങളെ വിനോദത്തിന് കൊന്നു തള്ളുന്ന ചില നാട്ടു സംസ്‌കാരങ്ങൾക്കെതിരെ, മൃഗങ്ങൾ മനുഷ്യനാൽ വേട്ടയാടപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരും മനുഷ്യന് അടിമപ്പെട്ടു ജീവിക്കേണ്ടവരുമാണെന്ന ചില മതപുരോഹിതരുടെ ആഹ്വാനങ്ങൾക്കെതിരെയുമൊക്കെ ശബ്ദമുയർത്തുന്ന ഒരു പോളിഷ് സിനിമയാണ്  Pokot ( Spoor). 

മൃഗങ്ങൾക്കു വേണ്ടിയും പ്രതികാരം ചെയ്യാൻ ആളുണ്ട് ഭൂമിയിൽ. മൃഗങ്ങൾ അന്യായമായി വേട്ടയാടി കൊല്ലപ്പെടുമ്പോൾ വേട്ട നടത്തിയ വേട്ടക്കാരും കൊല്ലപ്പെടുന്നു.ഈ കൊലപാതകങ്ങളിലേക്കുള്ള അന്വേഷണത്തേക്കാൾ അവർ കൊല ചെയ്യപ്പെട്ടതിന്റെ ന്യായ വാദങ്ങളാണ് സിനിമ പ്രധാനമായും പറഞ്ഞു ബോധ്യപ്പെടുത്തുന്നത് .

പരിസ്ഥിതി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്നും ക്രിസ്ത്യൻ വിരുദ്ധ സിനിമയെന്നുമൊക്കെ വിമർശിക്കപ്പെട്ട Spoor 2017 ലെ ഓസ്‌ക്കാർ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പോളിഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പടമല്ലെങ്കിലും മഞ്ഞു വീണു കിടക്കുന്ന പോളണ്ടിലെ താഴ് വരകളെയും വൈൽഡ് ലൈഫിനെയുമൊക്കെ ഒപ്പിയെടുക്കുന്ന മനോഹരമായ ഛായാഗ്രഹണത്തെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല .

*വിധി മാർക്ക് = 6/10

-pravin-

1 comment:

  1. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പടമല്ലെങ്കിലും മഞ്ഞു വീണു കിടക്കുന്ന പോളണ്ടിലെ താഴ് വരകളെയും വൈൽഡ് ലൈഫിനെയുമൊക്കെ ഒപ്പിയെടുക്കുന്ന മനോഹരമായ ഛായാഗ്രഹണത്തെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല ...

    ReplyDelete