പൊതുബോധങ്ങളും മതബോധങ്ങളുമൊക്കെ കൊണ്ട് മലീമസമായ മനസ്സുകളിൽ LGBT കമ്മ്യൂണിറ്റിക്ക് ഒരു കാലത്തും സ്വീകാര്യത നേടാനാകില്ല എന്നത് ഒരു യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തെ ഉൾക്കൊള്ളുമ്പോഴും Badhai Do പോലുള്ള സിനിമകൾ ലൈംഗിക ന്യൂനപക്ഷത്തിന് വേണ്ടി സംസാരിക്കുന്നത് അഭിനന്ദനീയമാണ്.
രാജ്കുമാർ റാവു - ഭൂമി പെഡ്നേക്കർ ടീമിന്റെ കഥാപാത്ര പ്രകടനങ്ങൾക്കൊപ്പം തന്നെ അഭിനന്ദിക്കപ്പെടേണ്ടതാണ് കഥാപാത്ര തിരഞ്ഞെടുപ്പിലുള്ള അവരുടെ നിലപാടുകളും .
ആകെ മൊത്തം ടോട്ടൽ = ഒരു എന്റർടൈനർ പാക്കേജ് ആണെങ്കിലും സിനിമക്കായി തിരഞ്ഞെടുത്ത വിഷയത്തിന്റെ ഗൗരവം ചോരാതെ തന്നെ അത് പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് Badhai Do നല്ലൊരു സിനിമയായി മാറുന്നത്. ക്ലൈമാക്സ് സീനുകളെല്ലാം ആ നിലക്ക് മികച്ചു നിൽക്കുന്നുമുണ്ട്.
*വിധി മാർക്ക് = 8/10
©bhadran praveen sekhar
No comments:
Post a Comment