ഗംഗു ഭായിയുടെ വായിച്ചറിഞ്ഞ ജീവിത കഥയിൽ ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി അവരെടുത്ത നിലപാടുകളും അവർക്ക് പിന്നീട് സമൂഹത്തിൽ കിട്ടിയ ആദരവുമൊക്കെ വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട് ..ഗംഗു ഭായി അങ്ങിനെയാണ് ഗംഗാ മാ ആയി മാറുന്നതും. എന്നാൽ അത്തരം വിവരണങ്ങളെയൊന്നും സിനിമ കടം കൊള്ളുന്നില്ല. ഗംഗു ഭായി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് മാത്രം കഥ പറയാൻ ശ്രമിച്ചത് വിരസമാകുകയും ചെയ്തു.
ആലിയാ ഭട്ടിനെ സംബന്ധിച്ച് ഗംഗു ഭായിയെ അവതരിപ്പിക്കുന്നതിൽ ശാരീരികമായി പോലും ഒരുപാട് പരിമിതികൾ ഉണ്ട് .. പ്രകടനം കൊണ്ട് പരമാവധി നന്നാക്കാൻ ആലിയ ശ്രമിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ പവർ അനുഭവപ്പെടാത്ത അവസ്ഥയുണ്ട് പല സീനുകളിലും. പ്രധാന മന്ത്രി നെഹ്‌റുവിനെ കാണാൻ പോകുന്ന സീനും ക്ലൈമാക്സിലെ മൈതാന പ്രസംഗവുമൊക്കെയാണ് കൂട്ടത്തിൽ മികച്ചതെന്ന് പറയാവുന്നത് .
ഗംഗു ഭായിയുടെ കഥ പറയുന്ന സിനിമയിൽ മുഴുനീള വേഷത്തിൽ ആലിയ മരിച്ചഭിനയിച്ചിട്ടും കിട്ടാതെ പോയ സ്‌ക്രീൻ പ്രസൻസ് റഹീം ലാലയായി കുറഞ്ഞ സീനുകളിൽ മാത്രം വന്ന അജയ് ദേവ്ഗൺ കൊണ്ട് പോയി എന്ന് പറയാം .
ആകെ മൊത്തം ടോട്ടൽ = ഒരു സഞ്ജയ് ലീല ബൻസാലി സിനിമ എന്ന നിലക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഒരു ബയോപിക് സിനിമ എന്ന നിലക്ക് പൂർണ്ണത അനുഭവപ്പെട്ടില്ല.
*വിധി മാർക്ക് = 7/10
©bhadran praveen sekhar
No comments:
Post a Comment