തേനിയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ത്രില്ലെര്‍ പ്രണയ കഥയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മറ്റ് പ്രണയ കഥകളില്‍ നിന്നും വ്യത്യസ്തമായി തന്നെ കഥ പറഞ്ഞു പോയിരിക്കുന്നു. കൊക്കയില്‍ ചാടി മരിക്കുന്ന കമിതാക്കളുടെ ജഡം തിരഞ്ഞു പിടിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയും അതിലൂടെ ജീവിത വരുമാനം കാണുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയും കൂടിയാണിത്. ആരെങ്കിലും ആത്മഹത്യ ചെയ്‌താല്‍ മാത്രമേ തങ്ങള്‍ക്ക് ഒരു വരുമാനം ഉണ്ടാകുകയുള്ളൂ എന്ന ചിന്താഗതിക്കാരായ ഇവര്‍ പിന്നീട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അതിനിടയിലെ പ്രണയം , തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ എന്നിവയാണ് സിനിമയെ പിന്നീട് ജീവസ്സുറ്റതാക്കുന്നത്.
ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലക്ക് സത്യശിവ ചെയ്ത ഈ സിനിമ അഭിനന്ദനീയമാണ് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അഭിനേതാക്കള്‍ വേണ്ട മികവു പുലര്‍ത്തി എന്ന് തന്നെ പറയാം.
ആകെ മൊത്തം ടോട്ടല്‍ = വലിയ കുറ്റങ്ങള്‍ പറയാനില്ലാത്ത ഒരു നല്ല സിനിമ .
*വിധി മാര്‍ക്ക് = 7/10
-pravin-
No comments:
Post a Comment